Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആൾക്കൂട്ടത്തിന് നടുവിൽ മോഷ്ടാവിന്റെ കൈ വെട്ടിയെടുക്കുന്ന ചിത്രം പുറത്തുവിട്ട് വീണ്ടും ഐസിസ്; സമാധാനത്തിന്റെ ലോകം സൃഷ്ടിക്കാൻ ഭീകരർ പേടിപ്പിച്ച് പീഡിപ്പിക്കുന്നത് ഇങ്ങനെ

ആൾക്കൂട്ടത്തിന് നടുവിൽ മോഷ്ടാവിന്റെ കൈ വെട്ടിയെടുക്കുന്ന ചിത്രം പുറത്തുവിട്ട് വീണ്ടും ഐസിസ്; സമാധാനത്തിന്റെ ലോകം സൃഷ്ടിക്കാൻ ഭീകരർ പേടിപ്പിച്ച് പീഡിപ്പിക്കുന്നത് ഇങ്ങനെ

ബാഗ്ദാദ്: സിറിയൻ ക്രിസ്ത്യാനികളെ കടലിന്റെ തീരത്തുകൊണ്ടുപോയി കഴുത്തറുത്തുകൊലപ്പെടുത്തിയ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ വീണ്ടും ലോകത്തെ ഭയപ്പെടുത്തി കൊണ്ട് രംഗത്തെത്തി. മോഷണം കുറ്റം ആരോപിച്ച് യുവാവിന്റെ കൈ പരസ്യമായി വെട്ടിമാറ്റിയാണ് തീവ്രവാദികൾ ഭീകരത വീണ്ടും പുറത്തെടുത്തത്. ഈ ദൃശ്യങ്ങൾ ഇന്റർനെറ്റിലൂടെ പുറത്തുവിടുകയും ചെയ്തു ഇവർ.

സിറിയയിലെ റാഖ പട്ടണത്തിലാണ് സിറിയൻ തീവ്രവാദികൾ കൊടുംക്രൂരത നടത്തിയത്. നൂറുകണക്കിന് പേർ നോക്കി നിൽക്കെയാണ് പരസ്യമായി ശിക്ഷ നടപ്പിലാക്കിയത്. നഗരത്തിന്റെ ഒത്ത നടുവിലുള്ള ചത്വരത്തിലേക്ക് യുവാവിനെ ഐ.എസ് ഭീകരർ വലിച്ചിഴച്ച് കൊണ്ടുവരുന്നതും തുടർന്ന് കണ്ണു മൂടിക്കെട്ടിയ ശേഷം മേശപ്പുറത്തേക്ക് കൈ ബലമായി പിടിച്ചു വച്ച് ഇറച്ചി കത്തി കൊണ്ട് കൈപ്പത്തി വെട്ടി മാറ്റുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

കണ്ണു മൂടിക്കെട്ടപ്പെട്ട യുവാവ് മോഷണം നടത്തിയതായി മത നേതാവ് പ്രഖ്യാപിച്ചതിന് ശേഷം കൈ വെട്ടുകയായിരുന്നു. ഇയാൾ ചെയ്ത തെറ്റുകളെ കുറിച്ച് നേതാവെന്ന് തോന്നിക്കുന്ന ഒരാൾ വിളിച്ചു പറയുകയായിരുന്നു. യുവാവിന്റെ കൈ വെട്ടി മാറ്റുന്നതിന്റ, ഐ.എസിന്റെ വാട്ടർ മാർക്കോട് കൂടിയ നാല് ചിത്രങ്ങൾ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. ആരോപണ വിധേയനായ യുവാവിനെ വാഹനത്തിൽ നിന്ന് ഇറക്കിക്കൊണ്ടു വരുന്നതും കസേരയിൽ ബന്ധിച്ച ശേഷം കൈ വെട്ടി മാറ്റുന്നതുമാണ് ട്വിറ്ററിൽ പ്രചരിക്കുന്ന ചിത്രങ്ങൾ.

കൈ വെട്ടിമാറ്റപ്പെട്ട യുവാവിനെ ഒരു സർജനെന്ന് തോന്നിക്കുന്നയാൾ പരിചരിക്കുന്നതാണ് ഒടുവിലത്തെ ചിത്രം. ചാരപ്രവർത്തി നടത്തിയെന്ന് ആരോപിച്ച് ഒരു യുവാവിനെ വെടിവച്ച് കൊല്ലുന്നതിന്റെ വീഡിയോ പുറത്തു വിട്ടതിന്റെ പിന്നാലെയാണ് യുവാവിന്റെ കൈ വെട്ടി മാറ്റുന്നതിന്റെ ദൃശ്യങ്ങൾ ഐ.എസ് പുറത്തു വിട്ടത്. ഇസ്ലാമിക ശരീഅത്ത് നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐസിസ് തീവ്രവാദികൾ ഈ ചിത്രവും ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പ്രവാചകന്റെ വാക്കുകൾ പാലിക്കുകയാണ് തങ്ങൾ ചെയ്തതെന്നാണ് തീവവാദികൾ അവകാശപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP