Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പോപ് ഫ്രാൻസിസിനെ വധിക്കാൻ ഏതു നിമിഷവും ഐസിസ് എത്താം; കൃത്യമായ ഇന്റലിജൻസ് റിപ്പോർട്ടുകൾ പുറത്ത്; മുൻകരുതലുകളോടെ വത്തിക്കാൻ

പോപ് ഫ്രാൻസിസിനെ വധിക്കാൻ ഏതു നിമിഷവും ഐസിസ് എത്താം; കൃത്യമായ ഇന്റലിജൻസ് റിപ്പോർട്ടുകൾ പുറത്ത്; മുൻകരുതലുകളോടെ വത്തിക്കാൻ

വത്തിക്കാനിലും പോപ് ഫ്രാൻസിനു നേർക്കും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവദികളുടെ ആക്രമണമുണ്ടായേക്കാമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഇതു കണക്കിലെടുത്ത് മുൻകരുതലുകളുമായി വത്തിക്കാൻ ജാഗ്രതയിലാണെന്ന് വത്തിക്കാൻ സുരക്ഷാ ഏജൻസി മേധാവി ഡൊമിനിക്കോ ഗിയാന പറഞ്ഞു. അതേസമയം എതെങ്കിലും തരത്തിലുള്ള ആക്രമണ പദ്ധതിയെ കുറിച്ച് അധികൃതർക്ക് വിവരമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറ്റലിയുടേയും മറ്റു രാജ്യങ്ങളുടെയും ഇന്റലിജൻസ് നൽകുന്ന വിവരമനുസരിച്ച് ആക്രമണ ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് ഒരു ഇറ്റാലിയൻ പൊലീസ് മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ ഗിയാനി പറഞ്ഞു.

വത്തിക്കാനെയോ വിശുദ്ധ പിതാവിനേയോ ആക്രമിക്കാൻ ഏതെങ്കിലും പദ്ധതിയുള്ളതായി ഇപ്പോൾ അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വത്തിക്കാന്റേയും പോപിന്റെയും സുരക്ഷയ്ക്കായി 130 ഏജന്റുമാരാണ് ഗിയാനിക്കൊപ്പം പ്രവർത്തിക്കുന്നത്. ഇവരുടെ സഹായത്തിന് സ്വിസ് ഗാർഡുമുണ്ട്. സെന്റ് പീറ്റേഴ്‌സ് ചത്വരമടക്കമുള്ളവയുടെ സുരക്ഷാ ചുമതല ഇറ്റാലിയൻ പൊലീസിനാണ്. തന്റെ സംഘത്തിലുള്ള 20 ഏജന്റുമാർക്ക് ഭീകരാക്രമണം നേരിടുന്നതിനുള്ള പരിശീലനം ലഭിച്ചിട്ടുണ്ടെന്നും പോപ് വിദേശത്താകുമ്പോൾ ഇവരാണ് സുരക്ഷാ ചുമതല വഹിക്കുന്നതെന്നും ഗിയാനി പറഞ്ഞു. മികച്ച സാങ്കേതിക വിദ്യയുള്ള കമാൻഡ് കേന്ദ്രവും ആയിരക്കണക്കിന് സുരക്ഷാ ക്യാമറുകളും വത്തിക്കാന്റെ സുരക്ഷാ സന്നാഹങ്ങളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റോമിലെ കത്തോലിക്ക കേന്ദ്രങ്ങൽക്കു നേരെ ഇസ്ലാമിക് സ്റ്റേറ്റ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഇറ്റാലിയൻ മാദ്ധ്യമങ്ങൾ ഇസ്ലാമിക് സ്റ്റേറ്റിന് വലിയ പ്രാധാന്യവും നൽകുന്നുണ്ട്. കഴിഞ്ഞ മാസം 21 ഈജിപ്ഷ്യൻ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്ത ഐസിസ് പുറത്തിറക്കിയ വീഡിയോയിൽ തങ്ങൾ റോം കീഴടക്കുമെന്നും ഭീകരർ ഭീഷണി മുഴക്കിയിരുന്നു. ഉത്തരാഫ്രിക്കയിലെ ലിബിയയിലായിരുന്നു ഈ സംഭവം അരങ്ങേറിയത്. ലിബിയയോട് ഏറ്റവും അടുത്ത് കിടക്കുന്ന യൂറോപ്യൻ തീരമാണ് ഇറ്റലി എന്നതും യുറോപ്പിന് ഭീഷണിയായിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP