Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രിസ്ത്യാനികൾക്കെതിരെ വീണ്ടും ഐസിസിന്റെ കൊടും ക്രൂരത; എത്യോപ്യൻ ക്രിസ്ത്യാനികളെ കഴുത്തറുത്തും വെടിവച്ചു കൊല്ലുന്ന വീഡിയോ പുറത്തുവിട്ടു

ക്രിസ്ത്യാനികൾക്കെതിരെ വീണ്ടും ഐസിസിന്റെ കൊടും ക്രൂരത; എത്യോപ്യൻ ക്രിസ്ത്യാനികളെ കഴുത്തറുത്തും വെടിവച്ചു കൊല്ലുന്ന വീഡിയോ പുറത്തുവിട്ടു

ട്രിപ്പോളി: കഴുത്തറുക്കുന്ന ഐസിസ് ഭീകരത ഒരിക്കൽ കൂടി ലോകത്തെ ഞെട്ടിക്കുന്നു. ലിബിയയിൽ വച്ച് ഐസിസ് ഭീകരർ പിടികൂടിയ ക്രിസ്ത്യാനികളെ കഴുത്തറുത്തും വെടിവച്ചും കൊലപ്പെടുന്ന വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടു. എത്യോപ്യൻ ക്രിസ്ത്യാനികളെ കൊലപ്പെടുത്തുന്ന വീഡിയോയാണ് പുറത്തുവിട്ടത്. 29 മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലിബിയയിൽ വച്ച് ഐഎസ് പിടികൂടിയവരാണ് എത്യോപ്യക്കാർ.

ഇസ്ലാമിലേക്ക് മതം മാറാനാവശ്യപ്പെടുന്ന പ്രസ്താവന മുഖം മൂടി ധരിച്ച ആയുധധാരി നടത്തുന്നുണ്ട്. മുഖം മൂടി ധരിച്ച ആയുധ ധാരികൾ 12 പേരെ കടൽ തീരത്ത് വച്ച് തലയറുത്തു കൊല്ലുന്നതും, 16 പേരെ മരുഭൂമി പ്രദേശത്ത് വച്ച് വെടിവച്ചു കൊല്ലുന്നതും ദൃശ്യത്തിലുണ്ട്. ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാത്ത എല്ലാ ക്രിസ്ത്യാനികളുടെയും അവസ്ഥ ഇതായിരിക്കുമെന്ന ഭീഷണിയും വിഡിയോയിൽ ഭീകരർ മുഴക്കിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിൽ ഈജിപ്തിൽ നിന്നു തടവിലാക്കിയ 21 ക്രിസ്ത്യാനികളെ ലിബിയയിലെ കടൽത്തീരത്തു വച്ചു തലയറുത്തു കൊല്ലുന്നതിന്റെ വിഡിയോ ഐഎസ് പുറത്തുവിട്ടിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP