Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകരാഷ്ട്രങ്ങളുടെ മുന്നിൽ അവൾ പൊട്ടിക്കരഞ്ഞത് വെറുതെയല്ല; ലൈംഗിക അടിമകളാക്കാൻ യസീദി പെൺകുട്ടികളെ ഐസിസ് ഭീകരർ ബലമായി കൊണ്ടു പോകുന്ന നടുക്കുന്ന വീഡിയോ പുറത്ത്

ലോകരാഷ്ട്രങ്ങളുടെ മുന്നിൽ അവൾ പൊട്ടിക്കരഞ്ഞത് വെറുതെയല്ല; ലൈംഗിക അടിമകളാക്കാൻ യസീദി പെൺകുട്ടികളെ ഐസിസ് ഭീകരർ ബലമായി കൊണ്ടു പോകുന്ന നടുക്കുന്ന വീഡിയോ പുറത്ത്

ക്രൂരയുടെ ആൾരൂപങ്ങളാണ് തങ്ങളെന്ന് കുറച്ച് കാലമായ ക്രൂരമായ കൊലപാതകങ്ങളിലൂടെയും പീഡനപർവങ്ങളിലൂടെയും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നിരന്തരം വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് യസീദികളെ വംശഹത്യയ്ക്കിരയാക്കിയ ഐസിസ് അവരുടെ ഭാര്യമാരെയും പെൺകുട്ടികളെയും ലൈംഗിക അടിമകളാക്കി പിടിച്ചെടുത്തതിന്റെ വാർത്തകളും ചിത്രങ്ങളും ഏറെ പുറത്ത് വരുകയും ചെയിതിട്ടുണ്ട്. യസീദി പെൺകുട്ടികളെ ലൈംഗിക അടിമകളാക്കാൻ വേണ്ടി ഐസിസ് ഭീകരർ പിടിച്ച് കൊണ്ടു പോകുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. അത്തരം പെൺകുട്ടികളിലൊരാളായി ഐസിസിന്റെ പാളയത്തിലെത്തപ്പെടുകയും പിന്നീട് അവിടെ നിന്നും രക്ഷപ്പെടുകയും ചെയ്ത നാദിയ താഹ എന്ന യസീദി പെൺകൊടി ആ പീഡനകാലത്തിന്റെ പൊള്ളുന്ന അനുഭവങ്ങൾ യുഎൻ രക്ഷാസമിതി സമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് കൊണ്ട് വിവരിച്ചിരുന്നു. ഈ പെൺകുട്ടികളോട് ഐസിസ് കാണിക്കുന്ന ക്രൂരത വെളിപ്പെടുത്തുന്ന പുതിയ വീഡിയോ കാണുമ്പോൾ ഈ പെൺകുട്ടി പൊട്ടിക്കരഞ്ഞത് വെരുതെയല്ലെന്ന് നമുക്ക് ബോധ്യമാകും.

എകെ 47 തോക്കുകൾ ചൂണ്ടിയെത്തി ഐസിസുകാർ യസീദി പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഒരു അപ്പാർട്ട്‌മെന്റ് ബ്ലോക്കിലെത്തിയായിരുന്നു അവർ തോക്ക് ചൂണ്ടി ഏവരെയും ഭീഷണിപ്പെടുത്തി പെൺകുട്ടികളെ റാഞ്ചിയിരുന്നത്. ഓരോ പെൺകുട്ടികളെയും ഭീകരർ ഒന്നൊന്നായി പിടിച്ച് കൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. തോക്കിന് മുമ്പിൽ പേടിച്ചരണ്ട് ഒന്നും ചെയ്യാനാകാതെ നിൽക്കുന്ന കുടുംബാംഗങ്ങൾക്ക് മുമ്പിലൂടെ ചില പെൺകുട്ടികളെ മുടിക്ക് പിടിച്ച് നിലത്ത് കൂടെ വലിച്ചാണ് കൊണ്ടു പോകുന്നത്. മറ്റൊരു പറ്റം പെൺകുട്ടികളെ തോക്കിൻ തുമ്പിൽ ഭീഷണിപ്പെടുത്തിയാണ് കൊണ്ടു പോയിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ഒരു ബാൽക്കണിക്ക് മുകളിൽ ഐസിസ് പതാക പാറുന്നതും കാണാം. ഇവിടെ കൂടുതൽ ജിഹാദികൾ നിൽക്കുന്നതും കാണാം. ഇതിലൊരാളുടെ കൈയിൽ റോക്കറ്റ് ലൗഞ്ചറും കാണാ. യസീദി ആക്ടിവിസ്റ്റുകളാണീ വീഡിയോ ഫേസ്‌ബുക്കിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. എന്നാൽ ഈ വിഡിയോയുടെ വിശ്വാസ്യത വെരിഫൈ ചെയ്തിട്ടില്ല. ഇതിൽ പിടിയിലായ പെൺകുട്ടികളുടെ സ്ഥിതിയെന്താണെന്നും വ്യക്തമായിട്ടില്ല.

5000 യസീദി പുരുഷന്മാരെ ഐസിസ് കഴിഞ്ഞ കുറച്ച് കാലത്തിനിടെ കൂട്ടക്കുരുതിക്കിരയാക്കിയിരുന്നു. നിരവധി യസീദി സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമകളാക്കുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞ വർഷം ഇറാഖി പട്ടണമായി സിൻജാർ പിടിച്ചെടുക്കുന്നതിനിടയിലായിരുന്നു ഈ കൂട്ടക്കുരുതിയും തട്ടിക്കൊണ്ടു പോകലും അരങ്ങേറിയിരുന്നത്. ഇവരുടെ പിടിയിൽ നിന്നും ചില യസീദി സ്ത്രീകൾക്ക് രക്ഷപ്പെടാനുള്ള ഭാഗ്യമുണ്ടായിരുന്നു. എന്നാൽ അവർ അതിന് മുമ്പ് ക്രൂരമായ ലൈംഗിക പീഡനങ്ങൾക്ക് ഇരയാവുകയും ചെയ്തിരുന്നു.

 

ചിലർ ആത്മഹത്യയിൽ അഭയം തേടുകയും ചെയ്തിരുന്നു. ഗർഭിണികളാക്കപ്പെട്ട യസീദി സ്ത്രീകളെ ഭീകരർ നിർബന്ധിപ്പിച്ച് അബോർഷന് വിധേയമാക്കുകയും ചെയ്തിരുന്നു. ഇതിൽ പലർക്കും തുടർന്ന് ചലിക്കാനോ സംസാരിക്കാനോ പോലും പ്രയാസം നേരിട്ടിരുന്നു. അടിമചന്തയിലെത്തുന്ന യസീദി പെൺകുട്ടികൾക്കായി പ്രത്യേ ഗൈനക്കോളജിസ്റ്റുകളെ വരെ ഐസിസ് റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഇവരെ വേദനാജനകമായ അബോർഷന് വിധേയരാക്കി വീണ്ടും വീണ്ടും ലൈംഗികകാര്യത്തിന് ഐസിസുകാർ ഉപയോഗിക്കുകയും ചെയ്തിരുന്നു.

ഇറാഖിലെ ഗ്രാമത്തിൽ നിന്നു നാദിയ താഹയെ കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു ഐസിസ് ഭീകരർ തട്ടിക്കൊണ്ടു പോയിരുന്നത്. ഐസിസിന്റെ പ്രബല കേന്ദ്രമായ മൊസൂളിലേക്കായിരുന്നു തന്നെ കൊണ്ടു പോയതെന്നാണ് നാദിയ വെളിപ്പെടുത്തുന്നുണ്ട്. തുടർന്ന് കുറച്ച് കാലത്തിനിടെ താൻ ഐസിസ് താവളത്തിൽ അനുഭവിച്ച ക്രൂരമായ ലൈംഗിക പീഡനങ്ങൾ നാദി വിവരിക്കുമ്പോൾ കേട്ടു നിന്ന യുഎൻ രക്ഷാ സമിതി സമ്മേളനത്തിൽ പ്രതിനിധികളിൽ പലരും ഞെട്ടിത്തരിച്ചിരിക്കുകയായിരുന്നു. തന്നെ പോലെ നിരവധി സ്ത്രീകളെ അവിടെ പിടിച്ച് വച്ചിട്ടുണ്ടായിരുന്നുവെന്നാണ് പെൺകുട്ടി വെളിപ്പെടുത്തുന്നത്. ഭീകരർ ഉത്തരവിട്ടത് പ്രകാരം അണിഞ്ഞൊരുങ്ങി വന്ന തന്നെ അവർ ക്രൂരമായി നിരവധി തവണം ബലാത്സംഗം ചെയ്തിരുന്നുവെന്നും നാദിയ വെളിപ്പെടുത്തുന്നു.തോക്കെടുത്ത് ജിഹാദിനിറങ്ങാൻ നിരന്തരമായി ഭീകരർ നിർബന്ധിച്ചിരുന്നു. എല്ലാ ദിവസവും ക്രൂരമായ ലൈംഗിക പീഡനത്തിനിരയായിരുന്നു. മൂന്ന് മാസം ഈ കൊടിയ തടവറിയിൽ നരകിച്ച നാദിയ പിന്നീട് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇറാഖിൽ നിന്ന് തന്നെ പലായനം ചെയ്ത പെൺകുട്ടി ഇപ്പോൾ ജർമനിയിൽ അഭയം തേടിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP