Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഴുത്തറക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതയുടെ തലവൻ കൊല്ലപ്പെട്ടു? അബുബക്കർ അൽബഗ്ദാദി കൊല്ലപ്പെട്ടെന്ന് ഇറാൻ റേഡിയോയുടെ സ്ഥിരീകരണം; മരണം യുഎസ് വ്യോമസേനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയവേ

കഴുത്തറക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതയുടെ തലവൻ കൊല്ലപ്പെട്ടു? അബുബക്കർ അൽബഗ്ദാദി കൊല്ലപ്പെട്ടെന്ന് ഇറാൻ റേഡിയോയുടെ സ്ഥിരീകരണം; മരണം യുഎസ് വ്യോമസേനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയവേ

ടെഹ്‌റാൻ: ലോകത്ത് ഏറ്റവും അപകടകരമായി വളരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതയുടെ തലവൻ അബൂബക്കൽ അൽ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഇറാൻ റേഡിയോയാണ് ഐസിസ് തലവൻ കൊല്ലപ്പെട്ടുവെന്ന വാർത്ത സ്ഥിരീകരിച്ച് പുറത്തുവിട്ടത്. ഇക്കാര്യം ഇറാൻ റേഡിയോയെ ഉദ്ധരിച്ച് ഓൾ ഇന്ത്യ റേഡിയോയും പുറത്തുവിട്ടു. കഴിഞ്ഞ മാർച്ചിൽ അമേരിക്കയുടെ വ്യോമാക്രമണത്തിൽ പരിക്കേറ്റ് ബാഗ്ദാദി ചികിത്സയിലിരിക്കെ മരണപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

പടിഞ്ഞാറൻ ഇറാഖിൽ അമേരിക്കയുടെ നേതൃത്വത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ ബഗ്ദാദിക്ക് ഗുരുതര പരിക്കേറ്റതായി ഐ.എസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഗാർഡിയൻ റിപ്പോർട്ട് ചെയ്തത് ഐ.എസ് തീവ്രവാദികളുമായി ബന്ധമുള്ള ഇറാഖിലെ ഒരു വ്യക്തിയിൽ നിന്നാണ് വാർത്ത ലഭിച്ചതെന്നും പറയുന്നു. ഇതാണ് മരണകാരണമെന്നാണ് സൂചന. എന്നാൽ മരണം ഐസിസ് വൃത്തങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

യു.എസിന്റെ നേതൃത്വത്തിലുള്ള സഖ്യസേന മാർച്ചിൽ നടത്തിയ ആക്രമണത്തിൽ ബഗ്ദാദിക്ക് ഗുരുതര പരിക്കേറ്റതായി ഇദ്ദേഹം വെളിപ്പെടുത്തി . ബഗ്ദാദിയുടെ ജീവന് അപകടമുണ്ടാക്കുന്ന തരത്തിലുള്ള മുറിവുകളായിരുന്നു ഉണ്ടായിരുന്നതെന്നും ഇയാൾ പറഞ്ഞിരുന്നു. പരിക്കേറ്റതിനെ തുടർന്ന് ബാഗ്ദാദി ഐ.എസ് നേതാക്കളുടെ അടിയന്തര യോഗം വിളിച്ചതായും താൻ മരിക്കുകയാണെങ്കിൽ സംഘടനക്ക് പുതിയ നേതാവിനെ കണ്ടത്തൊനുള്ള പദ്ധതികൾ രൂപപ്പെടുത്തിയിരുന്നതായും ഗാർഡിയൻ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.

മാർച്ച് 18 ന് സിറിയൻ അതിർത്തിയിലെ അൽ ബാജ് ജില്ലയിലെ നിൻവേഹിനടുത്ത് വച്ചാണ് ബഗ്ദാദിക്കു നേരെ ആക്രമണം ഉണ്ടായത്. ഇക്കാര്യം ഒരു പാശ്ചാത്യ നയതന്ത്രജ്ഞനും ഇറാഖി ഉപദേഷ്ടാവും സ്ഥിരീകരിച്ചിരുന്നു. അമേരിക്കൻ ആക്രമണത്തിൽ ബഗ്ദാദിക്ക് പരിക്കേറ്റതായി കഴിഞ്ഞ നവംബറിലും ഡിസംബറിലും റിപ്പോർട്ടുകളുണ്ടായിരുന്നു. ബന്ദികളാക്കിയവരെ പിടികൂടി കഴുത്തറുത്തുകൊലപ്പെടുത്തുന്ന ഭീകരതയ്ക്ക് തുടക്കമിട്ടത് ബാഗ്ദാദിയുടെ നേതൃത്വത്തിലുള്ള സംഘടനയായിരുന്നു. ലോകത്തെ അതീവ വിനാശകാരിയായ തീവ്രവാദ പ്രസ്ഥാനമായി ഐസിസ് മാറുന്നതിനിടെയാണ് ബാഗ്ദാകി കൊല്ലപ്പെട്ടെന്ന വാർത്ത പുറത്തുവന്നത്.

1971ൽ ജനിച്ച ബാഗ്ദാദിയുടെ പൂർണ പേര് ഇബ്രാഹിം ഇബ്ൻ അവ്വദ് അൽബദ്രി അൽസമരായ് എന്നായിരുന്നു. 22ാമത്തെ വയസ്സിൽ താഴെക്കിടയിലുള്ള തീവ്രവാദി എന്നനിലയിലായിരുന്നു ഇറാഖിലെ ബുക്കയിലെ അമേരിക്കൻ തടവറയിലെത്തിയത്. തടവറയിലായിരുന്നപ്പോൾ ചുരുങ്ങിയകാലത്തിനുള്ളിൽ ഇബ്രാഹിം അഥവാ അബൂബക്കർ സഹതടവുകാരുടെയും അമേരിക്കൻ ജയിലർമാരുടെയും വിശ്വാസം നേടിയെടുത്തു. 2009ൽ അബൂബക്കർ ജയിൽമോചിതനായി. പിന്നീടാണ് 2013 ഏപ്രിലിലാണ് ബാഗ്ദാദി ഐ.എസ്സും അൽ നുസ്രയും ലയിപ്പിച്ച് ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് അൽഷം (ഐ.എസ്.ഐ.എസ്.) രൂപവത്കരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP