Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗസ്സയ്‌ക്കെതിരെ ഇസ്രയേലിന്റെ ശക്തമായ വ്യോമാക്രമണം ; ടാങ്കറുകളും പോർ വിമാനങ്ങളും വൻ നാശം വിതച്ചതായി റിപ്പോർട്ട് ; അതിർത്തിയിൽ സൈനികർക്കെതിരെയുണ്ടായ വെടിവയ്‌പ്പിൽ നാലു ഫലസ്തീൻ സ്വദേശികൾക്ക് ദാരുണാന്ത്യം; മാർച്ച് 30 മുതൽ തുടരുന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 135ൽ അധികം ഫലസ്തീൻകാർ

ഗസ്സയ്‌ക്കെതിരെ ഇസ്രയേലിന്റെ ശക്തമായ വ്യോമാക്രമണം ; ടാങ്കറുകളും പോർ വിമാനങ്ങളും വൻ നാശം വിതച്ചതായി റിപ്പോർട്ട് ; അതിർത്തിയിൽ സൈനികർക്കെതിരെയുണ്ടായ വെടിവയ്‌പ്പിൽ നാലു ഫലസ്തീൻ സ്വദേശികൾക്ക് ദാരുണാന്ത്യം; മാർച്ച് 30 മുതൽ തുടരുന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 135ൽ അധികം ഫലസ്തീൻകാർ

മറുനാടൻ മലയാളി ബ്യൂറോ

ഗസ്സ: ഗസ്സയ്‌ക്കെതിരെ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ മരണ സംഖ്യ വർധിക്കുന്നു. ഗസ്സയിലെ ആക്രമണം നടക്കുന്നയിടങ്ങളിൽ ഇസ്രയേൽ ശക്തമായ വ്യോമാക്രമണമാണ് നടത്തുന്നത്. ഈ ഭാഗത്ത് ടാങ്കറുകളും വിന്യസിച്ചിട്ടുണ്ട്. ഗസ്സ അതിർത്തിക്കടുത്ത് സൈനികർക്കെതിരെ ഇസ്രയേൽ നടത്തിയ വെടിവയ്‌പ്പിൽ നാലു ഫലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.

ഗസ്സയിലെ ഹമാസ് ക്യാമ്പുകളിൽ ശക്തമായ ആക്രമണമാണ് ഇസ്രയേൽ നടത്തുന്നത്. എന്നാൽ വെടിവയ്‌പ്പിൽ സൈനികർക്ക് സാരമായി പരുക്കേറ്റിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. വെടിവയ്‌പ്പിൽ നാലു ഫലസ്തീൻ സ്വദേശികൾ മരിച്ചുവെന്ന് ഗസ്സയിലെ ആരോഗ്യ മന്ത്രാലയമാണ് വാർത്ത പുറത്ത് വിട്ടത്.

ഹമാസുമായി യുദ്ധത്തിൽ ഏർപ്പെടുന്നതിൽ തങ്ങൾക്ക് താൽപര്യമില്ലെന്നും എന്നാൽ ഇസ്രയേൽ സൈനികർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്കെതതിരെ തിരിച്ചടിക്കുമെന്നും ഇസ്രയേൽ അറിയിച്ചിരുന്നു. മാർച്ച് 30ന് ആരംഭിച്ച അക്രമണത്തിൽ 135ൽ അധികം ഫലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP