Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫ്രാൻസ് വിദൂരഭാവിയിൽ ഇസ്ലാമിക രാജ്യമാകുമെന്ന് റിപ്പോർട്ടുകൾ; ബുർഖ ധരിച്ച സ്ത്രീ രാജ്യത്തിന്റെ പ്രതീകം ആകുമെന്ന് സമ്മതിച്ച് ഫ്രഞ്ച് പ്രസിഡന്റും

ഫ്രാൻസ് വിദൂരഭാവിയിൽ ഇസ്ലാമിക രാജ്യമാകുമെന്ന് റിപ്പോർട്ടുകൾ; ബുർഖ ധരിച്ച സ്ത്രീ രാജ്യത്തിന്റെ പ്രതീകം ആകുമെന്ന് സമ്മതിച്ച് ഫ്രഞ്ച് പ്രസിഡന്റും

സ്ലാംമതം ഫ്രാൻസിന് ഗുരുതര പ്രശ്നം സൃഷ്ടിക്കുമെന്നും വരുംകാലത്ത് ബുർഖ ധരിച്ച സ്ത്രീ രാജ്യത്തിന്റെ പ്രതീകമാകുമെന്നും സമ്മതിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻകോയിസ് ഹോളണ്ട് തന്ന രംഗത്തെത്തി. ഇതിന് പുറമെ രാജ്യം വിദൂരഭാവിയിൽ ഇസ്ലാമിക രാജ്യമാകുമെന്ന് വിവിധയിടങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകളും സൂചനയേകുന്നുണ്ട്. ഫ്രാൻസിലെ വിവിധയിടങ്ങളിൽ സമീപകാലത്ത് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ നടത്തിയ അരുംകൊലകൾക്ക് ശേഷം ഫ്രാൻസിൽ പൊതതുവെ ഇസ്ലാമോഫോബിയ പടർന്ന് പിടിച്ച സമയത്താണ് ഈ നിർണായക വെളിപ്പെടുത്തലുകളുണ്ടായിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ഫ്രാൻസിലെ എത്നിക് ന്യൂനപക്ഷ ഫുട്ബോൾ താരങ്ങൾ സ്വവർഗ പ്രേമികളാണെന്നും അവർ മൂല്യങ്ങളില്ലാത്തവരാണൈന്നും അവർ ഫ്രാൻസ് വിട്ട് നേരത്തെ പോകുമെന്നും ഫ്രാൻകോയിസ് അഭിപ്രായപ്പെടുന്നു.മുസ്ലിം പശ്ചാത്തലത്തിലുള്ളവരുടെ നേർക്ക് ഫ്രാൻസിൽ പൊതുവെ കടുത്ത ആരോപണങ്ങൾ ഉയർന്ന് വരുന്നതിനിടയിലാണ് ഫ്രാൻകോയിസും ഇത്തരത്തിലുള്ള ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇവിടുത്തെ പ്രശസ്തരായ സ്പോർസ്മാന്മാരിൽ പലരും ബ്രിട്ടനിലേക്ക് നീങ്ങിയതും ഫ്രാൻകോയിസിനെ ഇത്തരത്തിൽ ആരോപണമുന്നയിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. എ പ്രസിഡന്റ് ഷുഡ് നോട്ട് സേ ദാറ്റ് എന്ന പുതിയ പുസ്തകത്തിന് നൽകിയ സ്വകാര്യ സംഭാഷണങ്ങൾക്കിടെയാണ് ഫ്രാൻകോയിസ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റുകളാണിക്കാര്യം പുറത്തുകൊണ്ടു വന്നിരിക്കുന്നത്.

ഫ്രഞ്ച് ഇന്റർനാഷണൽ ഫുട്ബോൾ ടീമിൽ ഒരു ഛിന്നഭിന്നമാകൽ പ്രക്രിയ നടക്കുന്നുണ്ടെന്നും എത്നിക് ന്യൂനപക്ഷത്തിൽ പെട്ട കളിക്കാർ വിവിധയിടങ്ങളിലേക്ക് പോകാൻ താൽപര്യപ്പെടുന്നുണ്ടെന്നും ഫ്രാൻകോയിസ് ജേർണലിസ്റ്റുകളോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട യാഥാർത്ഥ്യം ഭീകരമാണെന്നും ഫ്രാൻകോയിസ് വെളിപ്പെടുത്തുന്നു.2012ലെ തെരഞ്ഞെടുപ്പിന് ശേഷമാണ് ഫ്രാൻകോയിസ് ഈ അഭിപ്രായപ്രകടനങ്ങൾ നടത്തിയിരിക്കുന്നതെങ്കിലും ഇപ്പോഴാണ് വെളിച്ചത്ത് വന്നിരിക്കുന്നത്. ഫ്രാൻസ് ഫുട്ബോൾ ടീമിൽ കളിക്കാർ തമ്മിൽ അടുത്ത ബന്ധം നിലനിൽക്കുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഈ ടീമിൽ പെട്ട എത്നിക് മൈനോറിറ്റിയിൽ പെട്ട കളിക്കാർക്ക് വേണ്ടത്ര വിദ്യാഭ്യാസമില്ലെന്നും നല്ലതും ചീത്തയും തിരിച്ചറിയുന്നതിന് അവർ മാനസികമായി തയ്യാറെടുത്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.പാരീസിൽ ജനിച്ച മുസ്ലിം കളിക്കാരനായ പോൾ പോഗ്ബയെ പോലുള്ളവർ ലോകത്തിലെ തന്നെ മികച്ച ഫുട്ബോൾ കളിക്കാരാണ്.

ഇലക്ഷൻ പ്രചാരണത്തിനിടെ ഫ്രാൻകോയിസ് സ്ഥിരമായി എസ്റ്റേറ്റുകളിലായിരുന്നു കൂടുതലും ചെലവഴിച്ചിരുന്നത്. താൻ പാവപ്പെട്ട സമൂഹങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാഗ്രഹിക്കുന്നുവെന്നായിരുന്നു അദ്ദേഹം ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ അദ്ദേഹത്തിനുള്ള കപടനാട്യമാണ് എ പ്രസിഡന്റ് ഷുഡ് നോട്ട് സേ ദാറ്റ് എന്ന പുസ്തക രചയിതാക്കാളും പത്രപ്രവർത്തകരുമായ ജെറാർഡ് ഡേവെറ്റും ഫാബ്രിസ് എൽഹോമെയും ലെ മോൺഡെയും വെളിച്ചത്തുകൊണ്ടു വന്നിരിക്കുന്നത്. തങ്ങളുടെ പുസ്തകത്തിന്റെ രചനയുടെ ഭാഗമായി കഴിഞ്ഞ നാല് വർഷങ്ങൾക്കിടെ അവർ 61 അഭിമുഖങ്ങൾ ഫ്രാൻകോയിസുമായി നടത്തിയിട്ടുണ്ട്. വൻതോതിലുള്ള കുടിയേറ്റത്തെ താൻ ദീർഘകാലം പിന്തുണയ്ക്കില്ലെന്ന് ഫ്രാൻകോയിസ് വ്യക്തമാക്കിയിട്ടുണ്ട്. ഫ്രാൻകോയിസ് അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ വീണ്ടും പ്രസിഡന്റാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP