Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ത്രീകളുടെ പിന്നാമ്പുറത്ത് സ്പർശിക്കാൻ തൊഴിൽ ഉടമകളെ അനുവദിച്ച് ഇറ്റാലിയൻ കോടതി; ബോസിനെതിരെ പരാതിയുമായി പോയ യുവതികൾക്ക് സംഭവിച്ചത്

സ്ത്രീകളുടെ പിന്നാമ്പുറത്ത് സ്പർശിക്കാൻ തൊഴിൽ  ഉടമകളെ അനുവദിച്ച് ഇറ്റാലിയൻ കോടതി; ബോസിനെതിരെ പരാതിയുമായി പോയ യുവതികൾക്ക് സംഭവിച്ചത്

 സ്ത്രീകളുടെ ദേഹത്ത് അന്യപുരുഷൻ സ്പർശിക്കുന്നതിനെ പൊതുവിൽ അസ്വാഭാവികമായതും അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റവുമായാണ് ഭൂരിഭാഗം പേരും കാണുന്നത്. അപ്പോൾ പിന്നെ തൊഴിലിടങ്ങളിൽ വച്ച് സ്ത്രീകളുടെ പിന്നാമ്പുറത്ത് തൊഴിൽ ഉടമ സ്പർശിച്ചാൽ എന്തായിരിക്കും.. സ്ഥിതി...?.എന്നാൽ ലൈംഗിക ഉദ്ദേശ്യത്തോടെയല്ല ഈ സ്പർശനമെങ്കിൽ അതിൽ അസ്വാഭാവികതകയും നിയമലംഘനവുമൊന്നുമില്ലെന്നാണ് ഇറ്റലിയിലെ ഒരു കോടതി വിധിച്ചിരിക്കുന്നത്. ഓഫീസിൽ വച്ച് ബോസ് തങ്ങളുടെ പിന്നാമ്പുറത്ത് തൊട്ടുവെന്ന പരാതിയുമായി പോയ യുവതികളുടെ കേസിലാണ് ഇറ്റലിയിലെ സിസിലിയിലുള്ള പാലെർമോയിലെ കോടതി വിവാദപരമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

65കാരനായ ബോസ് തന്റെ ജോലിക്കാരികളുടെ പിന്നാമ്പുറത്ത് കൈ വച്ചത് ലൈംഗിക തൃഷ്ണയോടെ അല്ലെന്നും അത് തികച്ചും അപക്വമായ രീതിയിൽ തമാശ രൂപത്തിലാണെന്നുമാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. വിധിക്കെതിരെ രാജ്യമാകമാനം കടുത്ത പ്രതിഷേധമാണ് ഉയർന്ന് വന്നിരിക്കുന്നത്. തങ്ങൾ ലൈംഗിക അതിക്രമത്തിന് ഇരകളാകുന്നുവെന്ന് രാജ്യത്തെ 16നും 70നും വയസിനിടയിലുള്ള സ്ത്രീകളിൽ മൂന്നിലൊന്ന് സ്ത്രീകളും വെളിപ്പെടുത്തിയിട്ടുമുണ്ട്. തന്നെ ബോസ് ലൈംഗികമായി സ്പർശിച്ചുവെന്നാണ് പരാതിയുമായി കോടതിലെത്തിയ ഒരു യുവതി ആരോപിക്കുന്നത്. എന്നാൽ ബോസ് തന്നെ ഒരു കൊച്ചു പെൺകുട്ടിയായാണ് കണക്കാക്കുന്നതെന്നും അത്തരത്തിലുള്ള സ്പർശനങ്ങളും മറ്റും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നുവെന്നുമാണ് രണ്ടാമത്തെ യുവതി പരാതിപ്പെട്ടിരിക്കുന്നതെന്ന് കോടതി രേഖകൾ വെളിപ്പെടുത്തുന്നു.

യുവതികൾ പരാതിപ്പെട്ടത് പോലെ ബോസ് അവരെ സ്പർശിച്ചിട്ടുണ്ടെന്ന് കോടതി സമ്മതിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തെ ഏതെങ്കിലും വിധത്തിൽ കുറ്റവിമുക്തനാക്കാനാണ് കോടതി ശ്രമിച്ചതെന്ന ആരോപണമുയരുന്നുണ്ട്. ബോസ് യുവതികളെ സ്പർശിച്ചത് ലൈംഗിക ഉദ്ദേശത്തോടെയല്ലെന്നാണ് ന്യായാധിപൻ വിധി പ്രഖ്യാപനത്തോടനുബന്ധിച്ച് വ്യക്തമാക്കിയിരുന്നത്.മറിച്ച് തമാശരൂപേണ അപക്വമായ രീതിയിലുള്ള സ്പർശനങ്ങളായിരുന്നു ഇവയെന്നും കോടതി വ്യക്തമാക്കുന്നു. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി തൊഴിലാളി സംഘടനകളും വിമർശകരും രംഗത്തെത്തിയിട്ടുണ്ട്.

കോടതിയുടെ പരാമർശങ്ങൾ സൗദിയിലെ ലോ മേക്കർമാരുടെ നിലവാരത്തിലേക്ക് താണുപോയെന്നാണ് പ്രശസ്ത വിമർശകനായ മാസിമോ ഗ്രാമെല്ലിനി ലാ സ്റ്റാമ്പ പത്രത്തിലെഴുതിയിരിക്കുന്നത്. ഇത് അത്ഭുതപ്പെടുത്തുന്നതും അവിശ്വസനീയവുമായ വിധിയാണെന്നാണ് യുഐഎൽ ലേബർ യൂണിയന്റെ സിസിലിയിലെ ബ്രാഞ്ച് അപലപിച്ചിരിക്കുന്നത്. ജോലി ചെയ്യുന്ന സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വിധിയാണിതെന്നും യൂണിയൻ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP