Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇറ്റലിയിൽ പാലം തകർന്നു മരിച്ചവരുടെ എണ്ണം 35ലും ഏറെയെന്നു സംശയം; 300 അടി താഴ്ചയിലേക്ക് വീണ് അനേകം വാഹനങ്ങളും മുങ്ങി; അമ്പതു വർഷം മുമ്പ് പണിതീർത്ത പാലം അപകടാവസ്ഥയിലായിട്ടും ഗതാഗതം നിരോധിക്കാത്തതിന്റെ പേരിൽ കടുത്ത വിമർശനം

ഇറ്റലിയിൽ പാലം തകർന്നു മരിച്ചവരുടെ എണ്ണം 35ലും ഏറെയെന്നു സംശയം; 300 അടി താഴ്ചയിലേക്ക് വീണ് അനേകം വാഹനങ്ങളും മുങ്ങി; അമ്പതു വർഷം മുമ്പ് പണിതീർത്ത പാലം അപകടാവസ്ഥയിലായിട്ടും ഗതാഗതം നിരോധിക്കാത്തതിന്റെ പേരിൽ കടുത്ത വിമർശനം

മറുനാടൻ ഡെസ്‌ക്‌

റോം: അമ്പതു വർഷത്തിനുമേൽ പഴക്കമുള്ള മൊറാൻഡി മേൽപ്പാലം തകർന്ന് മരിച്ചവരുടെ എണ്ണം മുപ്പത്തഞ്ചിലും ഏറെയെന്നു സംശയം. പ്രാദേശിക സമയം 11.30ടെയാണ് വാഹനത്തിരക്ക് ഏറെയുള്ള മൊറാൻഡി പാലം തകർന്നത്. അപകടത്തിൽ ഒട്ടേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. മേൽപ്പാലം തകർന്നത് വലിയ ദുരന്തമായി മാറിയെക്കാമെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും ഇറ്റാലിയൻ ഗതാഗതമന്ത്രി ദാനിലോ ടോണിനെല്ലി വ്യക്തമാക്കി. മോശം കാലാവസ്ഥയല്ല പാലം തകർന്നതിന് കാരണമെന്നും പഴക്കമേറിയതിനാൽ നിർമ്മാണത്തിലെ അപാകതകളാണ് പാലം തകർന്നതിനു പിന്നിലെന്നുമാണ് വിലയിരുത്തുന്നത്. അപകടത്തിന്റെ ആഘാതം കണക്കിലെടുത്ത് ഇത് വൻ ദുരന്തമെന്നു വിശേഷിപ്പിക്കാമെന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം.

മോശം കാലാവസ്ഥ തുടരുന്നതിനാൽ കനത്ത മഴയെ തുടർന്ന് പാലം തകരുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. എന്നാൽ പാലത്തിന്റെ നിർമ്മാണത്തിലെ അപാകതയും പഴക്കവുമാണ് പാലം തകർന്നതെന്ന് എൻജിനീയർമാർ വിലയിരുത്തുന്നു. പാലത്തിന്റെ 200 മീറ്ററോളം ഭാഗമാണ് തകർന്നു വീണത്. കാറും ട്രക്കും ഉൾപ്പെടെ ഇരുപതോളം വാഹനങ്ങളും ഒപ്പം നിലംപതിച്ചു. മേൽപ്പാലമായതിനാൽ താഴെ റോഡിലൂടെ പാഞ്ഞിരുന്ന വാഹനങ്ങളും പാലത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽപ്പെട്ടു. ഒട്ടേറെ വാഹനങ്ങൾ ഇത്തരത്തിൽ കുടുങ്ങിക്കിടപ്പുണ്ട്.

അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തകർ പരിശോധന നടത്തിവരികയാണ്. ഇറ്റാലിയൻ തീരനഗരത്തെയും ഫ്രാൻസിന്റെ തെക്കൻ നഗരത്തെയും ബന്ധിപ്പിക്കുന്ന എ-10 മോട്ടോർപാതയിലാണ് മൊറാൻഡി പാലം. 90 മീറ്റർ ഉയരവും 1.2 കിലോമീറ്ററോളം വീതിയുമുണ്ട്. 1967-ലാണ് നിർമ്മിച്ചത്. 2016-ൽ പുതുക്കിപ്പണിതിരുന്നു.

എന്നാൽ പാലത്തിന്റെ ഇരുമ്പു തൂണുകൾ ദ്രവിച്ചിരുന്നുവെന്നും യഥാസമയം അറ്റകുറ്റപ്പണികൾ നടത്താൻ അധികൃതർക്ക് മുന്നറിയിപ്പു നൽകിയിരുന്നുവെന്നും വിമർശനം ഉയർന്നിട്ടുണ്ട്. കാലാകാലങ്ങളിൽ പാലത്തിൽ സുരക്ഷാ പരിശോധന നടത്താൻ തയാറായിട്ടില്ലെന്നും ദുരന്തത്തിലേക്ക് നയിച്ചത് ഇതാണെന്നും ഈ മേഖലയിലെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP