Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹ ബന്ധത്തിന് പുറത്ത് സമ്മതത്തോടെ ബന്ധം ഉണ്ടായാലും അകത്താകുന്ന നിയമം കുടുക്കിയത് പാക്കിസ്ഥാനിയെ കാണാൻ ലണ്ടനിൽനിന്നെത്തിയ യുവതിയെ; ദുബായിൽ ജയിലിലടച്ച ബ്രിട്ടീഷ് യുവതിക്കുവേണ്ടി മാധ്യമങ്ങൾ

വിവാഹ ബന്ധത്തിന് പുറത്ത് സമ്മതത്തോടെ ബന്ധം ഉണ്ടായാലും അകത്താകുന്ന നിയമം കുടുക്കിയത് പാക്കിസ്ഥാനിയെ കാണാൻ ലണ്ടനിൽനിന്നെത്തിയ യുവതിയെ; ദുബായിൽ ജയിലിലടച്ച ബ്രിട്ടീഷ് യുവതിക്കുവേണ്ടി മാധ്യമങ്ങൾ

ദുബായ്: വിവാഹത്തിന് പുറത്ത് ഉഭയസമ്മതപ്രകാരം ബന്ധം പുലർത്തിയാലും ശിക്ഷാർഹമാണെന്ന നിയമം കുടുക്കിയത് ബ്രിട്ടീഷുകാരിയായ യുവതിയെയും പാക്കിസ്ഥാൻകാരനെയും. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട് ഒടുവിൽ ദുബായിൽ ഒരാഴ്ച ഒരുമിച്ച് താമസിക്കാനായി എത്തിയപ്പോഴാണ് ഇരുവരും കുടുങ്ങിയത്. ഇരുവരെയും ദുബായ് കോടതി ഒരുവർഷത്തേക്ക് ശിക്ഷിച്ചു.

വിവാഹിതരായവർ പങ്കാളിയോടതല്ലാതെ ലൈംഗികബന്ധത്തിലേർപ്പെടുന്നത് യു.എ.ഇയിൽ നിരോധിക്കപ്പെട്ടിട്ടുണ്ട്. വിവാഹേതരബന്ധത്തിലേർപ്പെടുന്നവരെ ജയിലിലിടയ്ക്കാനും നാടുകടത്താനും അവിടെ നിയമമുണ്ട്. ഇതനുസരിച്ചാണ് വിവാഹിതയായ ബ്രിട്ടീഷുകാരിയും പാക്കിസ്ഥാൻകാരനും ശിക്ഷ നേരിട്ടത്.

മറ്റൊരാളെ വിവാഹം കഴിക്കാനിരിക്കെയാണ് ബ്രിട്ടീഷ് യുവതി ഫേസ്‌ബുക്ക് സുഹൃത്തിനൊപ്പം ഒരാഴ്ച ചെലവിടാൻ ദുബായിലെത്തിയത്. 2016-ലാണ് സംഭവം. ദുബായ് വിമാനത്താവളത്തിലെത്തിയ യുവതിയെ ഇയാൾ ഷാർജയിലേക്ക് കൂട്ടിക്കണ്ടുപോവുകയായിരുന്നു. പാക്കിസ്ഥാനി മതപുരോഹിതൻ ഇവരുടെ വിവാഹം വാക്കാൽ നടത്തിക്കൊടുത്തെത്ത് പാക്കിസ്ഥാൻകാരൻ അവകാശപ്പെട്ടെങ്കിലും കോടതി അതംഗീകരിച്ചില്ല.

മറ്റൊരാളെ വിവാഹം കഴിക്കാൻ പോകുന്നതിനാൽ, മൂന്നുവർഷമായി ഫേസ്‌ബുക്കിലൂടെ തുടരുന്ന ബന്ധം അവസാനിപ്പിക്കുന്നതിനാണ് താൻ ദുബായിലെത്തിയതെന്ന് ബ്രിട്ടീഷ് യുവതി കോടതിയിൽ പറഞ്ഞു. ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റും കാണിച്ച് പാക്കിസ്ഥാനി സുഹൃത്ത് തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ദുബായിലേക്ക് വരേണ്ടിവന്നതെന്നും അവർ പറഞ്ഞു.

എന്നാൽ, താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ഇയാൾ കോടതിയിൽ പറഞ്ഞു. ഇരുവരും ഉഭയസമ്മത പ്രകാരം ഒരാഴ്ച ദുബായിൽ ചെലവഴിക്കാനെത്തിയതാണെന്നും പൊലീസ് കണ്ടെത്തി. ഇതോടെയാണ് കോടതി ഇവരെ ശിക്ഷിച്ചത്. ശിക്ഷയിൽ ഇളവ് കിട്ടുന്നതിനായി ഇരുവരും അപ്പീൽ സമർപ്പിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP