Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശരീരം മുഴുവൻ ടറ്റൂ അടിച്ച് അടിവസ്തം മാത്രം ധരിച്ച് ജാപ്പനീസ് സ്ത്രീകളും പുരുഷന്മാരും തെരുവുകളിൽ ഇറങ്ങി; ടോക്കിയോയിലെ അതിപുരാതന ഉത്സവമായ സഞ്ചാ മത്സുരിയിൽ പങ്കെടുക്കാൻ തുണിയഴിച്ചു വെച്ച് ദേഹമാസകലം യക്കൂസ സ്റ്റൈൽ ടറ്റൂ അടിച്ച് ഇറങ്ങിയത് 20 ലക്ഷത്തോളം ജനങ്ങൾ

ശരീരം മുഴുവൻ ടറ്റൂ അടിച്ച് അടിവസ്തം മാത്രം ധരിച്ച് ജാപ്പനീസ് സ്ത്രീകളും പുരുഷന്മാരും തെരുവുകളിൽ ഇറങ്ങി; ടോക്കിയോയിലെ അതിപുരാതന ഉത്സവമായ സഞ്ചാ മത്സുരിയിൽ പങ്കെടുക്കാൻ തുണിയഴിച്ചു വെച്ച് ദേഹമാസകലം യക്കൂസ സ്റ്റൈൽ ടറ്റൂ അടിച്ച് ഇറങ്ങിയത് 20 ലക്ഷത്തോളം ജനങ്ങൾ

ടോക്കിയോ: ഇങ്ങനെയും ഉത്സവമോ? ജപ്പാനിലെ സഞ്ചാ മത്സുരി ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ദേഹമാസകലം ടറ്റൂ അടിച്ച് തുണി അഴിച്ചു വെച്ച് തെരുവുകളിലേക്ക് ഇറങ്ങിയത് ജപ്പാനിലെ ലക്ഷക്കണക്കിന് ജനങ്ങളാണ്.

കഴുത്ത് മുതൽ കാൽപാദം വരെ ടറ്റൂ അടിച്ച് അടിവസ്ത്രം മാത്രം ധരിച്ചാണ് ജപ്പാനിലെ സ്ത്രീകളും പുരുഷന്മാരും തെരുവുകളിലേക്ക് ഇറങ്ങിയത്. ടോക്കിയോയിലെ ഏറ്റവും പ്രസിദ്ധമായ ഉത്സവത്തിൽ പങ്കെടുക്കാൻ യകൂസ സ്റ്റൈൽ ടറ്റൂ അടിച്ചാണ് ജനങ്ങൾ തെരുവുകൾ കീഴടക്കിയത്.

വർഷം തോറും ടോക്കിയോയിൽ നടക്കുന്ന സഞ്ചാ മത്സുരി ഫെസ്റ്റിവലിൽ പങ്കെടുക്കാൻ 20 ലക്ഷത്തോളം ജനങ്ങളാണ് എത്തുന്നത്. മൂന്ന് ദിവസത്തെ ഉത്സവമാണ് സാഞ്ജാ മാത്സുരി. സമൂഹത്തിലെ പല തട്ടുകളിലുള്ളവരുമായി ഇന്ററാക്ട് ചെയ്യാനും തങ്ങളുടെ ചട്ടമ്പിത്തരം കാണിക്കാനുമുള്ള ഒരു അവസരമായാണ് സാഞ്ജാ മാത്സുരി ഫെസ്റ്റിവലിനെ കണക്കാക്കുന്നത്.

 

യകൂസ സ്റ്റൈലിൽ വർണങ്ങൾ വിരിയുന്ന ടറ്റു ധരിച്ചുള്ള സ്ത്രീകളും പുരുഷന്മാരും തെരുവു കയ്യടക്കുമ്പോൾ അത് കാഴ്‌ച്ചക്കാർക്കും അത്ഭുതമായി മാറുന്നു. ശരീരം മുഴുവനും കവർ ചെയ്യുന്നതാണ് യകൂസ സ്‌റ്റൈൽ ടറ്റു. സുമോ അണ്ടർ വയറും ചെരുംപ്പും മാത്രമാണ് വേഷം. യകൂസ, സമുറായ്, ഡ്രാഗൺ, കോയ് ഫിഷ് തുടങ്ങിയ ഡിസൈനിലുള്ള ടറ്റുവാണ് ദേഹത്ത് അടിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP