Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജപ്പാൻ ബന്ദിയെ കഴുത്തറുത്തു കൊലപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ ഐസിസ് പുറത്തുവിട്ടു; പൊറുക്കാനാകാത്ത അസംബന്ധമെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ

ജപ്പാൻ ബന്ദിയെ കഴുത്തറുത്തു കൊലപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ ഐസിസ് പുറത്തുവിട്ടു; പൊറുക്കാനാകാത്ത അസംബന്ധമെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ

ടോക്യോ: ഐഎസ് തീവ്രവാദികൾ ബന്ദികളാക്കിയ രണ്ടു ജപ്പാൻകാരിൽ ഒരാളുടെ കഴുത്തറുത്തുകൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടു. ഇസ്ലാമിക് സ്‌റ്റേറ്റ് പിടികൂടിയ ഹരുണ യുക്കാവ എന്നയാളെ കൊല്ലുന്ന വീഡിയോ ദൃശ്യങ്ങളാണ് ശനിയാഴ്ച വൈകിട്ട് പുറത്തുവിട്ടത്. മൂന്നുദിവസത്തിനുള്ളിൽ തങ്ങൾ ആവശ്യപ്പെട്ട തുക കൈമാറിയില്ലെങ്കിൽ യുക്കാവയെയും മറ്റൊരു ജപ്പാൻകാരൻ കെഞ്ജി ഗോട്ടൊയെയും കൊല്ലുമെന്ന് ചൊവ്വാഴ്ച തീവ്രവാദികൾ മുന്നറിയിപ്പ് നൽകിയിരുന്നു.

ബന്ദിയായ ഹരുമ യക്കോവ വധിക്കപ്പെട്ടുവെന്ന് പിടിയിലിലുള്ള മറ്റൊരു ജാപ്പനീസ് പൗരനായ ഗോട്ടോ ജോഗോയാണ് വീഡിയോയിൽ പറയുന്നത്. യക്കോവയുടെ ശിരസ്സറ്റ ശരീരത്തിന്രെ ചിത്രവും ഗോട്ടോ കൈയിൽ പിടിച്ചിരിക്കുന്നത് കാണാം. ഗോട്ടോയെ മോചിപ്പിക്കണമെങ്കിൽ ജോർദ്ദാനിൽ തടവിലുള്ള സാജിതാ റിഷാവിയെ മോചിപ്പിക്കണമെന്നതാണ് ഭീകരരുടെ പുതിയ വ്യവസ്ഥ. യക്കോവയുടെ മരണത്തിന് ഉത്തരവാദി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയാണെന്നും വീഡിയോയിൽ ഒരാൾ പറയുന്നുണ്ട്. ഈ ശബ്ദവും ഗോട്ടോയുടേതാണെന്നാണ് സംശയിക്കുന്നത്. ''അവർക്ക് ഇനി പണം ആവശ്യമില്ല. ജോർദ്ദാനിൽ നിന്നും അവരുടെ സഹോദരിയെ വിട്ടുനൽകിയാൽ ഞാനും മോചിതനാവും'' ഗോട്ടോ പറയുന്നു.

കഴിഞ്ഞ വർഷം സിറിയൻ ആഭ്യന്തരയുദ്ധം റിപ്പോർട്ട് ചെയ്യാനെത്തിയ ജപ്പാൻ പത്രപ്രവർത്തകനാണ് ഗോട്ടോ. നാല്പതുകാരനായ യക്കാവ ഐസിസ് പോരാളികൾക്ക് പരിശീലനം നൽകാനായി സിറിയയിലേക്ക് തട്ടിക്കൊണ്ടുവന്ന പട്ടാളക്കമ്പനി ഓപ്പറേറ്ററാണ്. ഇയാൾ സിറിയയിൽ സ്വമേധയാ എത്തിയതാണെന്നും പറയപ്പെടുന്നു. ഇവരെ മോചിപ്പിക്കണമെങ്കിൽ 200 ദശലക്ഷം ഡോളർ (ഏകദേശം 1235 കോടി രൂപ) മോചനദ്രവ്യം നൽകണമെന്ന് 'ജിഹാദി' ജോൺ ആവശ്യപ്പെടുന്ന വീഡിയോ ചൊവ്വാഴ്ച പുറത്തുവന്നിരുന്നു. 72 മണിക്കൂറിനുള്ളിൽ പണം നൽകിയില്ലെങ്കിൽ ബന്ദികളെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി.

എന്നാൽ, പുറത്തുവിട്ട ദൃശ്യങ്ങൾ യഥാർഥമാണോയെന്ന് പരിശോധിച്ചുവരികയാണെന്ന് ജപ്പാൻ ക്യാബിനറ്റ് പ്രതികരിച്ചു. വീഡിയോദൃശ്യങ്ങൾ പൊറുക്കാനാകാത്ത അസംബന്ധമാണെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ പ്രതികരിച്ചു. വീഡിയോയിൽ യുക്കാവയുടെ മൃതദേഹത്തിന്റെ ഫോട്ടോയും കൈയിലേന്തി തന്നെ ഉടൻ മോചിപ്പിക്കണമെന്ന് ഗോട്ടൊ ആവശ്യപ്പെടുന്നുണ്ട്.

<iframe src="//www.youtube.com/embed/bLUL3oyOT-Q" width="600" height="400"></iframe>

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP