Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജിദ്ദ ടവർ 200 നിലയിലേക്ക് ഉയരും; ബുർജ് ഖലീഫയെ തോൽപിച്ച് ഉയരത്തിന്റെ കാര്യത്തിൽ ഗിന്നസ് റെക്കോർഡ് കുറിക്കാൻ ഒരുങ്ങി സൗദി അറേബ്യ

ജിദ്ദ ടവർ 200 നിലയിലേക്ക് ഉയരും; ബുർജ് ഖലീഫയെ തോൽപിച്ച് ഉയരത്തിന്റെ കാര്യത്തിൽ ഗിന്നസ് റെക്കോർഡ് കുറിക്കാൻ ഒരുങ്ങി സൗദി അറേബ്യ

'ഉയരത്തിന്റെ കാര്യത്തിൽ ലോകത്തിൽ എന്നെ വെല്ലാനാരുണ്ട്...?' ഈ ഒരു നെഗളിപ്പോടെയായിരുന്നു ഇത്രയും കാലം ദുബായിലെ ബുർജ് ഖലീഫ തലയുയർത്തി നിന്നിരുന്നത്. എന്നാൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള ടവർ എന്ന പേരിൽ അധികകാലം ബുർജ് ഖലീഫയ്ക്ക് അഹങ്കരിക്കാനാവില്ലെന്നാണ് ജിദ്ദയിലുയരുന്ന ജിദ്ദ ടവർ പറയുന്നത്....!!!. 200 നിലയുടെ ഉന്നതിയിലേക്ക് കുതിക്കുന്ന ആത്മവിശ്വാസത്തിലാണ് ജിദ്ദ ടവർ ഇത് പറയുന്നത്. ഈ ടവറിന്റെ നിർമ്മാണത്തോടെ ഉയരത്തിന്റെ കാര്യത്തിൽ ബുർജ് ഖലീഫയെ തോൽപിച്ച് ഗിന്നസ് റെക്കോർഡ് കുറിക്കാൻ സൗദി അറേബ്യ ഒരുങ്ങുകയാണ്.

നിങ്ങൾ സൗദി അറേബ്യയിലേക്കൊരു യാത്ര പോകാൻ പദ്ധതിയിടുന്നുണ്ടോ...? എന്നാൽ കുറച്ച് കൂടി കഴിഞ്ഞിട്ട് പോകുന്നതായിരിക്കും നല്ലത്. അതായത് ജിദ്ദ ടവറിന്റെ പണി കഴിഞ്ഞിട്ടാണ് നിങ്ങളുടെ യാത്രയെങ്കിൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള ടവർ കൂടി സന്ദർശിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. 200 നിലകളുള്ള ഈ ടവറിന്റെ ഉയരം 3280 അടിയാണ്. ഇത് പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറെന്ന ബുർജ് ഖലീഫയുടെ ഗിന്നസ് റെക്കോർഡ് തകർന്നടിയുകയും ചെയ്യും. ഇപ്പോൾ ജിദ്ദടവറിന്റെ 26ാം നിലയുടെ പണിയാണ് നടക്കുന്നത്. 2020 ആകുമ്പോഴേക്കും ഇതിന്റെ 200 നിലകളുടെയും പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടവറിന്റെ നിർമ്മാണത്തിന് പണമിറക്കുന്നത് ജിദ്ദാ എക്കണോമിക് കമ്പനിയും സൗദി അറേബ്യയുടെ അലിന്മ ഇൻവെസ്റ്റ്‌മെന്റുമാണ്. ടവറിന്റെ നിർമ്മാണത്തിന് 1.5 ബില്യൺ പൗണ്ട് ചെലവാകുമെന്നാണ് സൗദി സർക്കാർ പുറത്തിറക്കിയ പത്രക്കുറിപ്പ് വെളിപ്പെടുത്തുന്നത്.ഒരു ഡീലിന്റെ ഭാഗമായാണിത് നിർമ്മിക്കുന്നതെന്നാമ് ജിദ്ദാ എക്കണോമിക് കമ്പനിയുടെ സിഇഒ ആയ മൗനിബ് ഹാമൻഡ് പറയുന്നത്. ഈ ടവറിന്റെ പൂർത്തീകരണത്തിലൂടെ കമ്പനിക്ക് റിയൽ എസ്റ്റേറ്റ് വികസന രംഗത്ത് ഇതുവരെ ആർക്കും എത്തിപ്പെടാൻ സാധിക്കാത്ത ഉയരത്തിലെത്താനും ഇതിന് പുറമെ മികച്ച ജീവിത ശൈലി പ്രദാനം ചെയ്യുന്ന ലോകനിലവാരത്തിലുള്ള ഒരു അർബൻ സെന്റർ യാഥാർത്ഥ്യമാക്കാനും സാധിക്കുമെന്നും അദ്ദേഹം പറയുന്നു.

ഇതിലൂടെ ജിദ്ദ ലോകത്തെമ്പാടുമുള്ളവരുടെ ശ്രദ്ധാകേന്ദ്രവുമാകും. 200നിലകളുള്ള ഈ കെട്ടിടത്തിന്റെ ഫൗണ്ടേഷൻ 200 അടി ആഴത്തിലുള്ളതാണ്. ഇതിന്റെ നിർമ്മാണത്തിനായി 5.7 മില്യൺ സ്‌ക്വയർ ഫീറ്റ് കോൺക്രീറ്റും 80,000 ടൺ സ്റ്റീലും വേണ്ടി വരുമെന്നാണ് അനുമാനിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP