Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദ്യപാനിക്കു പരസ്യമായി ചാട്ടവാറടി; ക്രൂരതയുടെ വീഡിയോ ചിത്രം തിയേറ്ററുകളിൽ കാണാൻ ആൾത്തിരക്ക്; സിറിയയിൽ ഇപ്പോൾ ഇങ്ങനെയൊക്കെയാണ്

മദ്യപാനിക്കു പരസ്യമായി ചാട്ടവാറടി; ക്രൂരതയുടെ വീഡിയോ ചിത്രം തിയേറ്ററുകളിൽ കാണാൻ ആൾത്തിരക്ക്; സിറിയയിൽ ഇപ്പോൾ ഇങ്ങനെയൊക്കെയാണ്

സിറിയയിലെ സർക്കാരിനെ നോക്കു കുത്തിയാക്കി കിഴക്കൻ മേഖലകൾ പിടിച്ചടക്കിയ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ക്രൂര നിയമങ്ങളും ഭരണവും അടിച്ചേൽപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്നു. പ്രസിഡന്റ് ബഷാറുൽ അസദിന്റെ നേതൃത്വത്തിലുള്ള സർക്കാരിനു വേണ്ടി ചാര പ്രവർത്തനം നടത്തുന്നവെന്നാരോപിച്ച് നിരവധി പേരെ ഇക്കൂട്ടർ ഇതിനകം ക്രൂരമായി കൊലപ്പെടുത്തിയിട്ടുണ്ട്. രണ്ടു പേരെ ഈ കുറ്റം ആരോപിച്ച് പരസ്യമായി കൊന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. മദ്യപിച്ചയാളെ ചാട്ടവാർ കൊണ്ട് പൊതിരെ തല്ലുന്ന ദൃശ്യവും പുറത്തു വന്നു. സ്വന്തമായി ഉണ്ടാക്കുന്ന നിയമങ്ങളാണ് ഐസിസ് തീവ്രവാദികൾ തങ്ങളുടെ അധീനമേഖലകളിൽ നടപ്പിലാക്കുന്നത്. ഇവിടങ്ങളിൽ സർക്കാർ സംവിധാനങ്ങൾക്ക് ഒരു വിലയുമില്ല. പൊലീസിനും സേനയ്ക്കും ഒന്നും ചെയ്യാനും കഴിയുന്നില്ല എന്നതാണ് സ്ഥിതി.

ഐസിസ് തലസ്ഥാനമായി മാറിയ റഖ്ഖ നഗരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സിറിയൻ ആക്ടിവിസ്റ്റാണ് പുതിയ കൊലപാത വിവരങ്ങൾ പുറത്തു വിട്ടത്. കുറ്റാരോപിതരായ രണ്ടു പേരെ മുട്ടിലിരുത്തി തലയ്ക്കു തൊട്ടുപിറകിൽ നിന്ന് വെടിവച്ചാണ് കൊലപ്പെടുത്തിയത്. ഒരു ഭാഗത്ത് ക്രൂരമായ വധശിക്ഷകളും കൊലപാതകങ്ങളും തകൃതിയായി നടക്കുമ്പോൾ ചിലയിടങ്ങളിൽ തിയെറ്ററുകളിലേക്ക് ഐസിസിന്റെ സ്വന്തം സിനിമ കാണാൻ ആളുകളുടെ തിക്കും തിരക്കുമാണ്. എന്നാൽ ഇവിടെ സൂപ്പർ ഹിറ്റ് സിനിമകളോ ഹോളിവുഡ് ആക്ഷൻ സിനിമകളൊ അല്ല പ്രദർശിപ്പിക്കുന്നത്. ജിഹാദി ജോൺ എന്ന ഐസിസ് കൊലയാളി നായകനായി എത്തുന്ന പാശ്ചാത്യ തടവുകാരെ ക്രൂരമായി കൊലപ്പെടുത്തുന്ന വീഡിയോകളാണ് ഇവിടങ്ങളിൽ തീവ്രവാദികൾ പ്രദർശിപ്പിച്ചു വരുന്നത്.

ജോർദാൻ പൈലറ്റ് മുഅസ് അൽ കസാബീഹിനെ ഇരുമ്പഴിക്കുള്ളിലാക്കി തീ വച്ച് ചുട്ടെരിക്കുന്ന വീഡിയോയും പ്രദർശിപ്പിക്കുന്നുണ്ട്. ഇവയെല്ലാം കാണാൻ കൊട്ടകകളിൽ കൂട്ടം കൂടിയിരിക്കുന്നവരുടെ കൂട്ടത്തിൽ ആയുധങ്ങളേന്തിയ ഐസിസ് തീവ്രവാദികൾക്കൊപ്പം എട്ടു വയസ്സുവരെ പ്രായമുള്ള കുട്ടികൾ പോലുമുണ്ട്. ഐസിസ് നേരത്തെ പുറത്തു വിട്ട കൊലപാതക വീഡിയോകൾ ആവർത്തിച്ചാവർത്തിച്ച് കാണിക്കുകയാണ് ഇവിടങ്ങളിലെ മുഖ്യ പ്രദർശനം.

തീയെറ്ററുകൾക്കുള്ളിൽ ആളുകളിരുന്ന് ഇവ കാണുന്നതായുള്ള, ഐസിസ് തീവ്രവാദികൾ തന്നെ പുറത്തു വിട്ട ചിത്രങ്ങളിൽ അവരുടെ മാദ്ധ്യമ വിഭാഗത്തിന്റെ മുദ്രയും ഉണ്ട്. ഇനിയും പുറത്തു വിട്ടിട്ടില്ലാത്ത ഒരു പ്രചാരണ വീഡിയോയിൽ നിന്നെടുത്ത സ്റ്റിൽ ചിത്രങ്ങളാണിവയെന്ന് കരുതപ്പെടുന്നു. ആലെപ്പോ നഗരത്തിലെ ഒരു തിയെറ്ററിന്റെ ചിത്രമാണിത്. ഇവിടെ യുവാക്കൾ ഉൾപ്പെടുന്ന വലിയ ജനക്കൂട്ടം തന്നെ തിയെറ്ററുകളിലെത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP