Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുതലയെ ആദ്യം മാമോദീസ മുക്കി; പിന്നെ മിന്നുകെട്ടി; നാടിന് സമൃദ്ധി ഉണ്ടാകാൻ ഒരു മേയർ ചെയ്ത ത്യാഗം ഇങ്ങനെ

മുതലയെ ആദ്യം മാമോദീസ മുക്കി; പിന്നെ മിന്നുകെട്ടി; നാടിന് സമൃദ്ധി ഉണ്ടാകാൻ ഒരു മേയർ ചെയ്ത ത്യാഗം ഇങ്ങനെ

നാടിനെ രക്ഷിക്കാൻ എന്തു ത്യാഗവും ചെയ്യേണ്ടവരാണ് ഭരണാധികാരികൾ. മെക്‌സിക്കോയിലെ സാവോ പെദ്രോ ഹുവാമേലുല നഗരത്തിലെ മേയറും അതാണ് ചെയ്തത്. നാടിന് സമൃദ്ധി ലഭിക്കാൻ അദ്ദേഹം മിന്നുകെട്ടിയത് ഒരു മുതലയെ. നഗരവാസികളായ നൂറുകണക്കിനാളുകളെ സാക്ഷിനിർത്തിയായിരുന്നു ഈ മുതലക്കല്യാണം.

മുതലയെ ആദ്യം ജ്ഞാനസ്‌നാനം ചെയ്യിച്ചശേഷമായിരുന്നു വിവാഹം. ജ്ഞാനസ്‌നാനം ചെയ്യിച്ച മുതലയ്ക്ക് മരിയ ഇസബെൽ എന്ന് പേരുമിട്ടു. തീരനഗരമായ സാവോ പെദ്രോയിലെ മീൻപിടിത്തക്കാർക്ക് ധാരാളം മത്സ്യം കിട്ടുന്നതിനുവേണ്ടിയാണ് പരമ്പരാഗതമായി ചെയ്തുവരാറുള്ള ചടങ്ങ് മോയർ ജോയൽ വാസ്‌ക്വേസ് റോജാസ് നിർവഹിച്ചത്.

മൂന്നുവയസ്സായ മുതലയെയാണ് ജോയൽ വാസ്‌ക്വേസ് വിവാഹം കഴിച്ചത്. മുതല അപകടമുണ്ടാക്കാതിരിക്കാൻ അതിന്റെ വായ ഒട്ടിച്ചുവച്ചിരുന്നു. മാമോദീസ വസ്ത്രങ്ങളണിയിച്ചാണ് മേരി ഇസബെലിനെ വിവാഹച്ചടങ്ങിന് കൊണ്ടുവന്നത്. മേയറുടെ യഥാർഥ ഭാര്യയും മകനുമൊക്കെ ചടങ്ങിൽ സംബന്ധിക്കുകയും ചെയ്തു.

എല്ലാവർഷവും നടക്കുന്ന ചടങ്ങാണിത്. മുതലയെ ഇനി മേയറുടെ രണ്ടാം ഭാര്യയായാണ് പരിഗണിക്കുക. വിവാഹശേഷം മുതലയെ കൂടുതൽ വർണശബളമായ വസ്ത്രം ധരിപ്പിച്ചു. അതിനുശേഷം അതിനെയെടുത്ത് മേയർ നൃത്തംവെക്കുകയും ചെയ്തു. മേയർ കഴിഞ്ഞവർഷം വിവാഹം കഴിച്ച മുതലയ്ക്ക് എന്തുസംഭവിച്ചെന്ന് അറിയില്ലെങ്കിലും, ഇക്കുറി പുതിയൊരെണ്ണത്തെയാണ് വാസ്‌ക്വേസ് വധുവാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP