Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് സംഘം താമസ സ്ഥലത്തിന് മുന്നിൽ രാപ്പകലില്ലാതെ കാത്തുനിന്നത് മൂന്നുവർഷം! വിക്കിലീക്‌സ് സ്ഥാപകനെ ഉപേക്ഷിച്ച് ലണ്ടനിലെ ഇക്വഡോർ എംബസ്സിക്ക് മുന്നിൽനിന്നും പൊലീസ് ഒടുവിൽ മടങ്ങി

പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് സംഘം താമസ സ്ഥലത്തിന് മുന്നിൽ രാപ്പകലില്ലാതെ കാത്തുനിന്നത് മൂന്നുവർഷം! വിക്കിലീക്‌സ് സ്ഥാപകനെ ഉപേക്ഷിച്ച് ലണ്ടനിലെ ഇക്വഡോർ എംബസ്സിക്ക് മുന്നിൽനിന്നും പൊലീസ് ഒടുവിൽ മടങ്ങി

ലണ്ടൻ: വിവാദമായ പല വെളിപ്പെടുത്തലുകളിലൂടെയും വൻശക്തികളുടെ ഉറക്കം കെടുത്തിയ വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിൽനിന്ന് ലണ്ടൻ പൊലീസ് പിന്മാറി. തുടർച്ചയായി മൂന്നുവർഷം രാപ്പകൽ വ്യത്യാസമില്ലാതെ അസാഞ്ചിന്റെ താമസസ്ഥലത്തിന് മുന്നിൽ കാത്തുനിന്നശേഷമാണ് ലണ്ടൻ പൊലീസിന്റെ പിന്മാറ്റം.

ലണ്ടനിലെ ഇക്വഡോർ എംബസ്സിയിലാണ് 2012 മുതൽ അസാഞ്ച്് ഒളിവിൽ കഴിഞ്ഞിരുന്നത്. എംബസ്സിക്കുള്ളിൽക്കയറി അറസ്റ്റ് ചെയ്യാൻ സാധിക്കാത്തതിനാൽ, അസാഞ്ച്് പുറത്തെത്തിയാൽ അപ്പോൾ അറസ്റ്റ് ചെയ്യുന്നതിന് വേണ്ടിയാണ് സ്‌കോട്ട്‌ലൻഡ് യാർഡ് സ്ഥിരം കാവൽ ഏർപ്പെടുത്തിയിരുന്നത്. മൂന്നുവർഷത്തിനുശേഷവും ആ കാത്തുനിൽപ്പിന് ഫലം കാണാതെ വന്നതിനെത്തുടർന്ന് അവർ പിന്മാറാൻ തീരുമാനിക്കുകയായിരുന്നു.

പൊലീസ് കാവൽ അവസാനിച്ചതിനെത്തുടർന്ന് അസാഞ്ച് ഇക്വഡോർ എംബസ്സിയിൽനിന്ന് തന്റെ സ്വാതന്ത്ര്യം ആഘോഷിക്കുന്നതിനായി ഒരു പിസ ഓർഡർ ചെയ്തു. ജെ.അസാഞ്ച് എന്ന് രേഖപ്പെടുത്തിയ പിസ ഭക്ഷിച്ചാണ് അദ്ദേഹം അതാഘോഷിക്കുകയും ചെയ്തു. എന്നാൽ, സ്ഥിരം കാവൽ പിൻവലിച്ചതേയുള്ളൂവെന്നും അസാഞ്ചിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം തുടർന്നും നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

ഇറാഖ്, അഫ്ഗാനിസ്താൻ യുദ്ധങ്ങളുടെ വിവരങ്ങളടങ്ങിയ അമേരിക്കൻ സൈനിക രേഖകൾ വിക്കിലീക്‌സിലൂടെ പുറത്തുവിട്ടതോടെയാണ് അസാഞ്ച് ശ്രദ്ധിക്കപ്പെടുന്നത്. ഇതേത്തുടർന്ന് അസാഞ്ചിനുവേണ്ടി അമേരിക്ക തിരച്ചിൽ തുടങ്ങി. അതിനിടെ സ്വീഡനിൽ അസാഞ്ചിനെതിരെ ബലാൽസംഗക്കേസ്സും ചുമത്തപ്പെട്ടു. ഈ കേസ്സിൽ അറസ്റ്റ് ചെയ്ത് സ്വീഡനിലേക്ക് നാടുകടത്താൻ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹം ലണ്ടനിലെ ഇക്വഡോർ എംബസ്സിയിൽ അഭയം തേടിയത്.

എംബസ്സിക്കുള്ളിൽ താമസിക്കുന്നതിനാൽ, അദ്ദേഹത്തിന് നയതന്ത്ര പരിരക്ഷ ലഭിച്ചിരുന്നു. അസാഞ്ചിനുവേണ്ടി കാവൽ ഏർപ്പെടുത്തിയതിന് കഴിഞ്ഞ ജൂൺവരെ 11.9 മില്യൺ പൗണ്ട് ചെലവായതായി ബ്രിട്ടൻ വ്യക്തമാക്കിയിരിക്കുന്നു. അസാഞ്ചിനെതിരായ ലൈംഗികാരോപണക്കേസ് സ്വീഡിഷ് സർക്കാർ പിൻവലിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP