Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അനേകം സുന്ദരികൾ ചുറ്റിനും നടന്നിട്ടും ജസ്റ്റീൻ ബീബർക്ക് പിടിച്ചത് നീലക്കണ്ണുള്ള അജ്ഞാത സുന്ദരിയെ; കണ്ടെത്താൻ സഹായിക്കണമെന്ന ട്വീറ്റ് വൈറലായപ്പോൾ എത്തിയ റഷ്യൻ പെൺകുട്ടിയാണോ ഈ സ്വപ്‌ന സുന്ദരി ?

അനേകം സുന്ദരികൾ ചുറ്റിനും നടന്നിട്ടും ജസ്റ്റീൻ ബീബർക്ക് പിടിച്ചത് നീലക്കണ്ണുള്ള അജ്ഞാത സുന്ദരിയെ; കണ്ടെത്താൻ സഹായിക്കണമെന്ന ട്വീറ്റ് വൈറലായപ്പോൾ എത്തിയ റഷ്യൻ പെൺകുട്ടിയാണോ ഈ സ്വപ്‌ന സുന്ദരി ?

ലണ്ടൻ: ലോകം മുഴുവൻ ആരാധകരുള്ള പോപ്പ് ഗായകനാണ് ജസ്റ്റിൻ ബീബർ. കനേഡിയന് പോപ് ഗായകന് പ്രായം 21. ഗാനരചയിതാവ്, നിർമ്മാതാവ്, അഭിനേതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. സുന്ദരികൾ പിറകേ നടക്കുന്ന യുവത്വത്തിന്റെ ഉടമ.

പക്ഷേ ഇൻസ്റ്റഗ്രാമിൽ കണ്ടുമുട്ടിയ സുന്ദരിയെ തേടിയാണ് പോപ്പ് ഗായകൻ ജസ്റ്റിൻ ബീബറിന്റെ ഇപ്പോഴത്തെ യാത്ര. തന്റെ മനംകവർന്ന ഈ സുന്ദരി ആരെന്ന് കണ്ടെത്താൻ സഹായിക്കണം എന്നാണ് താരത്തിന്റെ ആവശ്യം. റഷ്യൻ നടിയും മോഡലുമായ ഇറിന ഷയാക്കുമായുള്ള സാമ്യമാണ് ഇൻസ്റ്റഗ്രാം സുന്ദരിയെ തേടിയിറങ്ങാൻ ബീബറിനെ പ്രേരിപ്പിച്ചത്. അവിചാരിതയമായി കണ്ട പടം പോപ് ഗായകന്റെ മനസ്സ് കീഴടക്കുകയായിരുന്നു.

അതിനിടെ ബീബറിന്റെ മനംകവർന്ന ആ സുന്ദരി താനാണെന്ന് അവകാശപ്പെട്ട് നിരവധി പെൺകുട്ടികൾ രംഗത്തു വന്നിട്ടുണ്ട്. പല പേരുകളിൽ പടം താനാണെന്ന് പറഞ്ഞ് പെൺകുട്ടികളെത്തുന്നു. ഇതിൽ നിന്ന് യാഥാർത്ഥ പെൺകുട്ടിയെ കണ്ടെത്താൻ ബീബറിന് ബുദ്ധിമുട്ട് ഏറെയാണ്. ആരാധകരുടെ ശ്രമവും നടക്കുന്നില്ല. ഏതായാലും ബീബറിന്റെ ട്വിറ്റർ പേജ് ഇപ്പോൾ സന്ദേശങ്ങൾ കൊണ്ടു നിറഞ്ഞിരിക്കുകയാണ്. സിൻഡി എന്നാണ് പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ ഇവൾ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല. ജസ്റ്റിൻ ബീബറിന്റെ ആരാധികയാണ് ഈ പെൺകുട്ടി. ബീബറിന്റെ വീഡിയോകൾ ഇവൾ പ്രൊഫൈലിൽ ഷെയർ ചെയ്തിട്ടുണ്ട്. ബീബർ പോസ്റ്റ് ചെയ്ത ചിത്രത്തിന് ഇതിനകം 700,000 ലൈക്കുകൾ ലഭിച്ചു കഴിഞ്ഞു. ട്വിറ്ററിലൂടെയും മറ്റും ഈ കുട്ടിയെ കണ്ടെത്താനാണ് ശ്രമം. എന്നാൽ ആരാധകരുൾപ്പെടെയുള്ളവർ ശ്മിച്ചിട്ടും ഒന്നും നടക്കുന്നില്ല.

വൂൾഫി സിൻഡിയെന്ന ഇൻസ്റ്റാംഗ്രാമിൽ ഇതിനിടെ വന്ന സന്ദേശമാണ് പുതിയ പ്രതീക്ഷ. ബീബറിന്റെ പോസ്റ്റിന് ശേഷം തന്നെ അന്വേഷിക്കുന്നവരോടുള്ള സന്ദേശമാണ് പോസ്റ്റ്. തനിക്ക് ട്വിറ്റർ അക്കൗണ്ട് ഇല്ലെന്നും ഇപ്പോഴത്തെ സാഹചര്യത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലെന്നുമാണ് വൂൾഫി സിൻഡി നൽകുന്ന സന്ദേശം. ഈകുട്ടി റഷ്യക്കാരിയാണെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP