Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുഞ്ഞുങ്ങളെയും നോക്കി കെയ്റ്റ് വീട്ടിൽ കഴിയുമ്പോൾ സുന്ദരിയുടെ അരക്കെട്ടിൽ കൈപിടിച്ച് വില്യം ഡാൻസ് കളിക്കാൻ പോയത് എന്തിന്? ഡയാനയുടെ ജീവിതം കുള്ളമാക്കിയ പപ്പരാസികൾ കെയ്റ്റിനും പാരപണിയുമോ?

കുഞ്ഞുങ്ങളെയും നോക്കി കെയ്റ്റ് വീട്ടിൽ കഴിയുമ്പോൾ സുന്ദരിയുടെ അരക്കെട്ടിൽ കൈപിടിച്ച് വില്യം ഡാൻസ് കളിക്കാൻ പോയത് എന്തിന്? ഡയാനയുടെ ജീവിതം കുള്ളമാക്കിയ പപ്പരാസികൾ കെയ്റ്റിനും പാരപണിയുമോ?

ഴിവിട്ട ബന്ധങ്ങളും അതിന്റെ നിറംപിടിപ്പിച്ച കഥകളുമായിരുന്നു ഡയാന രാജകുമാരിയുടെ ജീവിതത്തിലുടനീളം. ഒടുവിൽ പാരീസിൽ ഒരപകടത്തിൽകൊല്ലപ്പെടുംവരെ പപ്പരാസികൾ അവർക്കുപിന്നാലെ ഗോസിപ്പുകൾ തീർക്കാൻ പാഞ്ഞുനടന്നു. ഇപ്പോഴിതാ ഡയാനയുടെ മകൻ വില്യമിനെയും പപ്പരാസികൾ വിടുന്ന ലക്ഷണമില്ല. മക്കളെയും നോക്കി കെയ്റ്റ് രാജകുമാരി കൊട്ടാരത്തിൽകഴിയവെ, വില്യം രാജകുമാരൻ സുന്ദരിയുടെ അരക്കെട്ടിൽ കൈചുറ്റി നൃത്തം വെക്കുന്ന ചിത്രങ്ങളാണ് ബ്രിട്ടനിലെ ഇപ്പോഴത്തെ ചൂടുള്ള വാർത്ത.

സ്വിറ്റ്‌സർലൻഡിലെ വെർബിയറിലുള്ള നിശാക്ലബ്ബിൽ വില്യം രാജകുമാരൻ അജ്ഞാതയായ സുന്ദരിക്കൊപ്പം ചുവടുവെക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പം നൃതത്തമാഘോഷിക്കുന്ന വില്യം ഒടുവിൽ കറുത്ത വസ്ത്രമണിഞ്ഞ ഒരു യുവതിയുമായി സംസാരിക്കുന്നതും അവരുടെ അരക്കെട്ടിൽ കൈവെച്ച് സംസാരിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്.

സുഹൃത്തുക്കൾ നൃത്തത്തിൽ മുഴുകുമ്പോഴും വില്യമും യുവതിയും സംസാരം തുടരുകയാണ്. യുവതി തന്റെ കൈ വില്യമിന്റെ ദേഹത്തുവെച്ചുകൊണ്ടാണ് സംസാരിക്കുന്നത്. ആൽപ്‌സിലെ മറ്റൊരു റിസോർട്ടിൽ സുഹൃത്തുക്കൾക്കൊപ്പം ബിയർ നുണഞ്ഞുകൊണ്ടിരിക്കുന്ന വില്യമിന്റെ ചിത്രവും പപ്പരാസികൾ ആഘോഷമാക്കിയിട്ടുണ്ട്. ആൽപ്‌സിലെ ആഘോഷത്തിനുശേഷമാണ് വില്യം നിശാ ക്ലബ്ബിലെത്തിയതെന്നാണ് കരുതുന്നത്.

ഡിജെ സംഗീതത്തിനൊപ്പം വില്യം ആടിപ്പാടുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഓൺലൈനിലൂടെ വളരെവേഗത്തിൽ പ്രചരിച്ച വീഡിയോ പ്രത്യേകിച്ചും കോമൺവെൽത്ത് രാജ്യങ്ങളിൽ വലിയ തോതിലാണ് ചർച്ച ചെയ്യപ്പെട്ടത്. നിശാക്ലബ്ബുടമ ഗയ് പെല്ലിയും ഓസ്‌ട്രേലിയൻ മോഡൽ സോഫി ടെയ്‌ലറുമുൾപ്പെടെയുള്ള സുഹൃത്തുക്കൾക്കൊപ്പം ആൽപ്‌സിൽ ബിയർ കുടിക്കുന്ന ചിത്രമാണ് പ്രചരിക്കുന്ന മറ്റൊന്ന്.

 

വീക്കെൻഡ് ആഘോഷിക്കുന്നതിനുവേണ്ടിയാണ് വില്യം സ്വിറ്റ്‌സർലൻഡിലെത്തിയതെന്നാണ് കരുതുന്നത്. കെയ്റ്റും മക്കളും ഇതേസമയം ഇംഗ്ലണ്ടിലെ വീട്ടിലായിരുന്നു. വെസ്റ്റ്മിനിസ്റ്റർ അബ്ബെയിൽ കോമൺവെൽത്ത് ദിനാഘോഷം ഒഴിവാക്കിയാണ് വില്യം സ്വിറ്റ്‌സർലൻഡിലെത്തിയത്. ഇത് ചില കോണുകളിൽനിന്ന് വിമർശനവും ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. നിശാക്ലബ്ബുകളിലെ താരമായ സോഫി ടെയ്‌ലറുടെ സാന്നിധ്യവും ചർച്ച ചെയ്യപ്പെടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP