Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌നേഹത്തിന്റെ ശക്തിക്കു മുമ്പിൽ മറ്റെന്തുണ്ട്? മാസം തികയാതെ മരിച്ചു ജനിച്ച കുഞ്ഞിനെ അമ്മ കെട്ടിപ്പിടിച്ചപ്പോൾ ജീവൻ തിരിച്ചു കിട്ടി

സ്‌നേഹത്തിന്റെ ശക്തിക്കു മുമ്പിൽ മറ്റെന്തുണ്ട്? മാസം തികയാതെ മരിച്ചു ജനിച്ച കുഞ്ഞിനെ അമ്മ കെട്ടിപ്പിടിച്ചപ്പോൾ ജീവൻ തിരിച്ചു കിട്ടി

ർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഓസ്‌ട്രേലിയക്കാരി കെയ്റ്റ് ഗർഭം ധരിച്ചത്. ഇരട്ടക്കുട്ടികളാണ് ഉദരത്തിൽ വളരുന്നതെന്ന് അറിഞ്ഞപ്പോൾ അത് കെയ്റ്റിനു ഭർത്താവ് ഡേവിഡിനും ഇരട്ടി സന്തോഷവുമായി. ആറു മാസം പിന്നിട്ടപ്പോഴേക്കും മാസം തികയാത്ത പ്രസവത്തിലൂടെ ഇരട്ടകൾ പിറന്നെങ്കിലും ഒരു കുഞ്ഞിന്റെ ശ്വാസം നിലച്ചിരിക്കുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചപ്പോൾ കെയ്റ്റിന്റെ ഹൃദയം തകർന്നു പോയി. ജാമി എന്നു നേരത്തെ തന്നെ പേരിടാൻ കണ്ടു വച്ചിരുന്ന ആ കുഞ്ഞിന്റെ ചേതനയറ്റ ശരീരം മാറോട് ചേർക്കണമെന്ന് കെയ്റ്റ് ആവശ്യപ്പെട്ടപ്പോൾ ഡോക്ടർമാർക്ക് അത് നിഷേധിക്കാനായില്ല. ഭർത്താവിനെയും കൂടെ കൂട്ടി ആശുപത്രി ബെഡിൽ കിടന്ന് ജീവനില്ലാത്ത കുഞ്ഞിനെ മാറോടണച്ച് അന്ത്യ ചുംബനം നൽകിയപ്പോൾ ഒരു അത്ഭുതം സംഭവിച്ചു.

അമ്മയുടെ സ്‌നേഹ സ്പർശമേറ്റ് മരിച്ച കുഞ്ഞി കൈകൾ ഇളക്കാനും ചലിക്കാനും തുടങ്ങി. ക്രമേണ ശ്വാസമെടുക്കാനും ആരംഭിച്ചതോടെ നഴ്‌സുമാർ ഓടിയെത്തി സഹായോപകരണങ്ങൾ കൂടി ഘടിപ്പിച്ചതോടെ ആ കുഞ്ഞ് ജീവിതത്തിലേക്കു തന്നെ തിരിച്ചു വന്നു.

ഇന്ന് ജാമി ഓഗ് എന്ന ആ കുഞ്ഞിനു പ്രായം അഞ്ചു വയസ്സ്. 2010 മാർച്ച് 25 ആയിരുന്നു ജാമി ജനിക്കുകയും മരിക്കുകയും വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്ത ആ ദിവസം. ഇന്ന് സന്തോഷവാനായി തുള്ളിച്ചാടി നടക്കുന്ന ഈ ബാലനു ഒരേ ഒരു പ്രശ്‌നമെയുള്ളൂ. മരിച്ചു ജിവിച്ച തന്റെ കഥ എല്ലാവരോടും പാടി നടക്കുന്ന ഒരു കൊച്ചു സഹോദരൻ മാത്രമാണു പ്രശ്‌നക്കാരൻ. കളിചിരികളുമായി ഇരട്ട സഹോദരി എമിലിയും എപ്പോഴും കൂടെയുണ്ട്.

അഞ്ചു വർഷം മുമ്പത്തെ ആ അത്ഭുതകരമായ ദിവസം കെയ്റ്റ് ഇപ്പോഴും ഓർത്തെടുക്കുന്നു. 'എമിലി വേഗം പുറത്തു വന്നെങ്കിലും ജാമിയെ പുറത്തെടുക്കുകയായിരുന്നു. പുറത്തെടുത്തപ്പോൾ കരച്ചിലോ മറ്റനക്കങ്ങളോ ഉണ്ടായിരുന്നില്ല. ഡോക്ടർമാരുടെ സംഘം ജാമിക്കു ചുറ്റും കൂടുന്നതു കണ്ടു. എന്തോ അപകടം അപ്പോൾ തന്നെ ഞാൻ ഊഹിച്ചിരുന്നു. ഏതാണ്ട് 20 മിനിറ്റുകൾക്കു ശേഷം അവർ പിരിഞ്ഞു പോയി. പിന്നീട് ഒരു ഡോക്ടർ വന്ന് എന്നോട് കാര്യങ്ങൾ വിശദീകരിച്ചു. എന്തെങ്കിലും പേര് കണ്ടു വച്ചിട്ടുണ്ടെങ്കിൽ അതു വിളിച്ചോളൂ അവനെ രക്ഷിക്കാൻ ഒരുവഴിയും ബാക്കിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ചെറിയൊരു കിതപ്പ് അവനിൽ ഞാൻ കണ്ടു. പക്ഷേ അത് പ്രതീക്ഷ നൽകുന്നത്‌ല്ലെന്ന് ഡോക്ടർ പറഞ്ഞു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലുണ്ടായ കുഞ്ഞിന്റെ ഈ ഗതിയോർത്ത് വളരെ നിരാശതോന്നി. ഒടുവിൽ ഞാൻ ആവശ്യപ്പെട്ടതു പ്രകാരം ഡോക്ടമാർ അവനെ കെട്ടിപ്പിടക്കാനായി എനിക്കു തന്നു. മാറോടണച്ചു പിടിച്ച ശേഷം ഷർട്ടൂരി കൂടെ കിടക്കാൻ ഭർത്താവിനോടും ആവശ്യപ്പെട്ടു. കൂടെ കിടത്തി പേര് വിളിക്കുകയും നിനക്കൊരു ഇരട്ടയുണ്ടെന്നും നിന്നെ രക്ഷിക്കാൻ ഒരുപാട് പ്രയാസപ്പെട്ടെന്നുമെല്ലാം മെല്ലെ പറഞ്ഞ് അവനെ മാറത്തെ ചൂടേൽപ്പിച്ചു. പൊടുന്നനെയാണ് ശ്വാസം വീണത്. കണ്ണും തുറന്നു. അവൻ ശ്വസിക്കുകയും ഡേവിന്റെ വിരലിൽ പിടിക്കുകയും ചെയ്തു,' അത്ഭുത സംഭവം കെയ്റ്റി വിശദീകരിച്ചു.

ഒരുമിച്ച് കളിച്ചു വളർന്ന എമിലിയും ജാമിയുടെ ഈയിടെയാണ് ഈ കഥ അറിയുന്നത്. ഇതു കേട്ട എമിലിയുടെ കണ്ണുകൾ നിറഞ്ഞെന്നും ജാമിയെ വിടാതെ കെട്ടിപ്പിടിച്ചെന്നും കെയ്റ്റ് പറയുന്നു. ഇവരുടെ കഥ ആർക്കു വേണമെങ്കിലും പറഞ്ഞു കൊടുക്കുന്ന ഒരു കൊച്ചു സഹോദരൻ ചാർലിയും ഇപ്പോൾ ഇവർക്കൊപ്പമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP