Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് എംപി കീത്ത് വ്യാസ് കാമ്പെയിൻ തുടങ്ങി; മോദി ലണ്ടനിൽ എത്തുമ്പോൾ നേരിട്ട് ചോദിക്കും; കോഹിന്നൂർ രത്‌നം ഇന്ത്യയ്ക്ക് തിരിച്ചുകിട്ടുമോ

ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് എംപി കീത്ത് വ്യാസ് കാമ്പെയിൻ തുടങ്ങി; മോദി ലണ്ടനിൽ എത്തുമ്പോൾ നേരിട്ട് ചോദിക്കും; കോഹിന്നൂർ രത്‌നം ഇന്ത്യയ്ക്ക് തിരിച്ചുകിട്ടുമോ

മേരിക്കൻ ഗവർണർ ബോബി ജിൻഡാലും ബ്രിട്ടീഷ് ഹോം അഫയേഴ്‌സ് സെലക്ട് കമ്മിറ്റി ചെയർമാൻ കീത്ത് വാസും തമ്മിലുള്ള വ്യത്യാസം രണ്ടുപേർക്കും ഇന്ത്യൻ പാരമ്പര്യം ഉണ്ടെങ്കിലും രണ്ടുപേരും അതിനെ സമീപിക്കുന്ന രീതി വ്യത്യസ്തമാണ് എന്നതാണ്. അമേരിക്കൻ രാഷ്ട്രീയത്തിൽ വളരാൻ ഇന്ത്യൻ പാരമ്പര്യം തടസ്സമാണെന്ന് കണ്ട് ബോബി ജിൻഡാൽ അത് തള്ളിപ്പറയുമ്പോൾ, ഇന്ത്യൻ പാരമ്പര്യം ഉറക്കെ പറഞ്ഞാണ് കീത്ത് വാസ് നിലപാട് ഉറപ്പിക്കുന്നത്.

ഏറ്റവും അധികം കാലം എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളയാളും കാബിനറ്റ് റാങ്കുള്ള സെലക്ട് കമ്മറ്റി ചെയർമാനും ആയിട്ടും ഈ ഗോവൻ വംശജന്റെ നിലപാടുകൾ എല്ലാം ഇന്ത്യയ്ക്ക് വേണ്ടിയാണ്. ഏറ്റവും ഒടുവിൽ എലിസബത്ത് രാജ്ഞി കിരീടത്തിൽ ചൂടി നടക്കുന്ന കോഹിന്നൂർ രത്‌നം തിരിച്ചു പിടിക്കാൻ ഇന്ത്യക്കുവേണ്ടി രംഗത്തിറങ്ങിയിരിക്കുകയാണ് കീത്ത് വാസ്.

ശശി തരൂർ അടുത്തിടെ നടത്തിയ പ്രസംഗത്തോടെയാണ് കോഹിന്നൂർ രത്‌നം തിരിച്ചുകൊടുക്കുന്നത് വീണ്ടും വലിയ സംഭവമായി ചർച്ച ചെയ്യപ്പെട്ട് തുടങ്ങിയത്. കോളനി വാഴ്ചയിലൂടെ ഇന്ത്യയുടെ സാമ്പത്തികാടിത്തറ തകർത്ത ബ്രിട്ടൻ ഇന്ത്യക്ക് നഷ്ടപരിഹാരം നൽകണമെന്നും കോഹിന്നൂർ രത്‌നം പോലുള്ള അമൂല്യ വസ്തുക്കൾ തിരിച്ചുകൊടുക്കണമെന്നും തരൂർ ആവശ്യപ്പെട്ടിരുന്നു.

കോഹിന്നൂർ രത്‌നം ഇന്ത്യയ്ക്ക് തിരിച്ചുനൽകണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുമെന്ന് കീത്ത് വാസ് വ്യക്തമാക്കിക്കഴിഞ്ഞു. നവംബറിൽ നരേന്ദ്ര മോദി ബ്രിട്ടൻ സന്ദർശിക്കുമ്പോൾ ഇക്കാര്യം ആവശ്യപ്പെടും. തരൂരിന്റെ പ്രസംഗത്തെയും അതിന് മോദി നൽകിയ പിന്തുണയെയും താൻ സ്വാഗതം ചെയ്യുന്നുവെന്നും വാസ് പറഞ്ഞു. 

തരൂർ സൂചിപ്പിച്ചതുപോലെ ഇന്ത്യയ്ക്ക് നഷ്ടപരിഹാരം നൽകുകയെന്ന ആശയം നടപ്പിലാക്കാൻ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ, വിലയേറിയ കോഹിന്നൂർ പോലുള്ള വസ്തുക്കൾ തിരിച്ചുനൽകുകയെന്നതാണ് പ്രായോഗികമായി നടപ്പാക്കാനാവുന്ന കാര്യം. കോഹിന്നൂർ ഇന്ത്യയ്ക്ക് തിരിച്ചുനൽകണമെന്ന ആവശ്യം താൻ ഏറെക്കാലമായി ഉന്നയിക്കുന്നതാണെന്നും വാസ് പറയുന്നു.

നവംബറിലാണ് മോദി ബ്രിട്ടൻ സന്ദർശിക്കുന്നത്. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേഡിഡ് കാമറോൺ. കോഹിന്നൂർ രത്‌നം നടക്കിക്കൊടുക്കുകയെന്ന ആശയത്തിന് ഈ സാഹചര്യത്തിൽ ശക്തിപകരുകയാണ് വാസിന്റെ ലക്ഷ്യം. 2013-ൽ കാമറോൺ ഇന്ത്യയിലെത്തിയപ്പോഴും രത്‌നം തിരിച്ചുകൊടുക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ, അന്ന് അത് അദ്ദേഹം നിഷേധിക്കുകായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP