Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അർധരാത്രിയിൽ ഉറക്കത്തിൽ എണീറ്റ് നടന്ന് കാർ എടുത്ത് ഡ്രൈവ് ചെയ്തു; മരത്തിൽ ഇടിച്ച് നിന്നപ്പോൾ യുവതിക്ക് നഷ്ടമായത് ഒരു കാൽ

അർധരാത്രിയിൽ ഉറക്കത്തിൽ എണീറ്റ് നടന്ന് കാർ എടുത്ത് ഡ്രൈവ് ചെയ്തു; മരത്തിൽ ഇടിച്ച് നിന്നപ്പോൾ യുവതിക്ക് നഷ്ടമായത് ഒരു കാൽ

റക്കത്തിൽ എഴുന്നേറ്റ് നടക്കുകയും പാട്ടു പാടുകയും കുളിക്കുകയും മറ്റും ചെയ്യുന്നവരെ പറ്റി നാം ഏറെ കേട്ടിട്ടുണ്ട്. എന്നാൽ ഉറക്കത്തിൽ തരിമ്പും ഉണരാതെ സ്വന്തം കാറോടിച്ച് പോകുന്നവരെക്കുറിച്ച് കേട്ടിട്ടുണ്ടോ...?  ഇത്തരത്തിലുള്ള ഒരു സാഹസത്തിന് വിധേയയായി ദുരന്തത്തിലകപ്പെട്ട സ്ത്രീയാണ് 26കാരിയായ കെല്ലി ജാക്‌സൻ. അർധരാത്രിയിൽ ഉറക്കത്തിൽ എണീറ്റ് നടന്ന് കാർ എടുത്ത് ഡ്രൈവ് ചെയ്യുകയായിരുന്നു ഈ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്. തുടർന്ന് വിവിധ കൂട്ടിയിടികൾക്ക് ശേഷം കാർ മരത്തിൽ ഇടിച്ച് നിന്നപ്പോൾ യുവതിക്ക് ഒരു കാൽ നഷ്ടമാവുകയും മറ്റ് നിരവധി ദീർഘകാല ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുകയും ചെയ്തു.

ബ്രിട്ടനിലെ ബെല്ലെസ്ലേയിലെ കെല്ലി ഒരു ദിവസം അർധരാത്രിയിൽ സുഖസുഷുപ്തിയാണ്ടിരിക്കെ തന്റെ പൈജാമയും എടുത്ത് ധരിച്ച് മിനികൂപ്പർ സ്റ്റാർട്ട് ചെയയ്ത് നീങ്ങുകയായിരുന്നു. തുടർന്ന് കാർ ഒരു മരത്തിൽ ഇടിച്ചതിനെ തുടർന്ന് അവർ വാഹനത്തിൽ നിന്ന് തെറിച്ച് പോവുകയും വലം കാൽ മുട്ടിന് മുകളിൽ വ്ച്ച് മുറിച്ച് മാറ്റേണ്ടി വരുകയുമായിരുന്നു. ഇതിന് പുറമെ മസ്തിഷ്‌ക സംബന്ധമായേറ്റ പരുക്കുകൾ ഇപ്പോഴു ഇവരെ വേട്ടയാടുന്നുണ്ട്. അപകടത്തെ തുടർന്ന് മൂന്നാഴ്ചയോളം അബോധാവസ്ഥയിലായിലുന്നു കെല്ലി ജാക്‌സൻ. തന്റെ വീട്ടിൽ നിന്നും അരമൈൽ അകലെയായിരുന്നു അപകടമുണ്ടായത്.

2013 മെയ് 18നുണ്ടായ അപകടത്തിൽ നിന്നും കരകയറാൻ അവർ നാല് മാസത്തോളമെടുത്തിരുന്നു. അപകടത്തെ തുടർന്ന് പൊള്ളലടക്കമുള്ള നിരവധി പരുക്കുകളേറ്റ അവരെ ബെർമിങ്ഹാമിലെ ക്യൂൻസ് എലിസബത്ത് ഹോസ്പിറ്റലിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. മുഖത്തിനേറ്റ പരുക്കുകളെ തുടർന്ന് മുഖഭാഗങ്ങൾ പുനർനിർമ്മിക്കാൻ വേണ്ടി അവർ സർജറികളുടെ ഒരു പരമ്പരകളിലൂടെ തന്നെ കടന്ന് പോയിരുന്നു. ഇനിയും കൂടുതൽ സർജറികൾ ഇക്കാര്യത്തിൽ അവർക്കാവശ്യമുണ്ടെന്നാണ് റിപ്പോർട്ട്.

അപകടത്തിന് ശേഷം താൻ ഇപ്പോഴും ജീവിച്ചിരിക്കുന്നത് ഭാഗ്യം കൊണ്ട് മാത്രമാണെന്നാണ് കെല്ലി പറയുന്നത്. തന്റെ മുൻ ബോയ്ഫ്രണ്ട് അന്ന് രാത്രിയിൽ തന്നെ വീട്ടിൽ കൊണ്ടുവന്ന് വിടുകയും താൻ ഉറങ്ങാൻ പോവുകയും ചെയ്യുന്നത് തന്റെ അമ്മായി കണ്ടതാണെന്നുമാണ് കെല്ലി പറയുന്നത്.  ഉറക്കത്തിൽ താൻ എന്തിനാണ് കാറോടിക്കാൻ പോയതെന്ന് ഇപ്പോഴും അജ്ഞാതമാണെന്നും അപ്പോൾ താൻ പൈജാമയാണ് ധരിച്ചിരുന്നതെന്നും കെല്ലി ഓർക്കുന്നു. താൻ ഉറക്കത്തിൽ നടക്കാറുണ്ടെന്ന് മാത്രമാണ് ഇതിന് നൽകാൻ കഴിയുന്ന ഏക വിശദീകരണമെന്നും അവർ പറയുന്നു. തന്റെ നഷ്ടപ്പെട്ടു പോയ കാലിനെക്കുറിച്ചോർത്ത് ദുഃഖിക്കുന്നില്ലെന്നും ഇപ്പോഴും ജീവിച്ചിരിക്കുന്നുവല്ലോ എന്നോർത്ത് ആശ്വാസം മാത്രമാണുള്ളതെന്നും കെല്ലി പറയുന്നു. തനിക്ക് ദുരിതദിനങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് വിശ്വസിക്കുന്നില്ലെന്നും എന്നാൽ അപകടത്തിൽ നിന്നുള്ള കരകയറൽ വളരെ മെല്ലെയായിരുന്നുവെന്നും അവർ സൂചിപ്പിക്കുന്നു. 

തലച്ചോറിനേറ്റ പരുക്കുകൾ കാരണം തനിക്ക് കഴിഞ്ഞ ദിവസം നടന്ന സംഗതികൾ പോലും ശരിക്ക് ഓർക്കാൻ സാധിക്കാറില്ല. അതിനാൽ കാര്യങ്ങൾ ഒരു ഡയറിയിൽ എഴുതി വയ്ക്കുകയാണ് പതിവ്. തുടർന്ന് അടുത്ത ദിവസം ആ ഡയറി എടുത്ത് നോക്കി ചെയ്യേണ്ട കാര്യങ്ങൾ അതു പ്രകാരം നിർവഹിക്കുകയാണിപ്പോൾ ചെയ്യുന്നതെന്നും കെല്ലി പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP