Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകളെ കെട്ടിച്ചു തന്നാൽ ഞാൻ പശുക്കളേയും ആടിനേയും തരാം; ഒബാമയുടെ വലിയമ്മ ഇയാളുടെ മോഹം പ്രസിഡന്റിനെ അറിയിക്കുമോ?

മകളെ കെട്ടിച്ചു തന്നാൽ ഞാൻ പശുക്കളേയും ആടിനേയും തരാം; ഒബാമയുടെ വലിയമ്മ ഇയാളുടെ മോഹം പ്രസിഡന്റിനെ അറിയിക്കുമോ?

കെനിയക്കാരൻ ഫെലിക്‌സ് കിപ്രോണോയുടെ ആഗ്രഹം ചില്ലറയൊന്നുമല്ല. കെട്ടുകയാണെങ്കിൽ അത് അമേരിക്കൻ പ്രസിഡന്റിന്റെ മകളെ തന്നെയായിരിക്കണം. വെറുതെയൊന്നും കെട്ടിച്ചു തരേണ്ട. പകരം 50 പശുക്കളേയും 70 ചെമ്മരിയാടിനേയും 30 ആടുകളേയും ഒബാമയ്ക്ക്  ഈ കെനിയക്കാരൻ അഭിഭാഷകൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ബരാക് ഒബാമയുടെ മരുമകനാകാനുള്ള തന്റെ ആഗ്രഹം ഇയാൾ കെനിയയിൽ ജീവിച്ചിരിക്കുന്ന ഒബാമയുടെ വലിയമ്മയോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. വലിയമ്മ ഇക്കാര്യം ഒബാമയോട് പറയുമെന്ന് കരുതി ഇരിക്കുകയാണ് ഫെലിക് കിപ്രോണ.

ഒബാമയുടെ പതിനാറുകാരി മകൾ മാലിയയെ കെട്ടാനാണ് സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട് ഈ കെനിയക്കാരൻ മുന്നോട്ടുവന്നിരിക്കുന്നത്. ദ നെയ്‌റോബിയൻ ന്യൂസ് പേപ്പറുമായുള്ള അഭിമുഖത്തിലാണ് മാലിയയോട് തനിക്കുള്ള താത്പര്യം ഇയാൾ തുറന്നുപറഞ്ഞത്. 2008- മുതൽ തന്നെ മാലിയ തന്റെ ഹൃദയത്തിൽ ഇടംപിടിച്ചുവെന്നാണ് ഫെലിക്‌സ് വെളിപ്പെടുത്തിയിരിക്കുന്നത്. ഒബാമ അമേരിക്കൻ പ്രസിഡന്റായി ആദ്യം ചുമതലയേൽക്കുമ്പോൾ മാലിയയ്ക്ക് പത്തുവയസ് മാത്രമായിരുന്നു പ്രായം.

താനിതു വരെ ആരുമായും പ്രണയത്തിലായിട്ടില്ലെന്നും അതുകൊണ്ടു തന്നെ മാലിയയോട് ഏറെ വിശ്വസ്തനായിരിക്കുമെന്നും ഫെലിക്‌സ് വാഗ്ദാനം ചെയ്യുന്നുണ്ട്. തന്റെ ഇഷ്ടം കുടുംബത്തിലെല്ലാവരോടും പറഞ്ഞിട്ടുണ്ടെന്നും ഒബാമയ്ക്ക് താത്പര്യം ഉണ്ടെങ്കിൽ സ്ത്രീധനമായി നൽകുന്ന വസ്തുക്കളുടെ എണ്ണം വർധിപ്പിക്കാൻ കുടുംബാംഗങ്ങൾ സഹായിക്കുമെന്നുമാണ് ഈ അഭിഭാഷകന്റെ ഭാഷ്യം.

തന്റെ പിതാവിന്റെ ജന്മസ്ഥലമായ കെനിയ സന്ദർശിക്കാൻ പദ്ധതിയിടുന്നുണ്ട് ബരാക് ഒബാമ. ജൂലൈയിൽ നടത്തുന്ന കെനിയൻ സന്ദർശനവേളയിൽ മകൾ മാലിയയെ കൂടി കൂടെക്കൂട്ടുമെന്ന് കരുതിയിരിക്കുകയാണ് ഫെലിക്‌സ് കിപ്രോണോ. ഒബാമയുടെ തൊണ്ണൂറ്റിരണ്ടു വയസുള്ള വലിയമ്മ കെനിയയിൽ കോഗെലോ എന്ന സ്ഥലത്താണ് താമസിക്കുന്നത്. കൂടാതെ ഒബാമയുടെ മറ്റ് ബന്ധുക്കളും കെനിയയിൽ ജീവിക്കുന്നുണ്ട്.

കെനിയൻ സന്ദർശനത്തിന് മാലിയയെ കൂടെക്കൂട്ടാൻ പ്രസിഡന്റിന് കത്തെഴുതാൻ തയാറായിരിക്കുകയാണ് ഫെലിക്‌സ്. അതേസമയം പ്രസിഡന്റിന്റെ സ്വത്തിലൊന്നും തനിക്കു താത്പര്യമില്ലെന്നും തന്റെ പ്രണയം യഥാർഥമാണെന്നുമാണ് ഈ യുവ അഭിഭാഷകൻ വ്യക്തമാക്കിയിരിക്കുന്നത്. പ്രായം വെളിപ്പെടുത്തിയിട്ടില്ലാത്ത ഇയാൾ വിവാഹശേഷം വധുവുമൊത്ത് ജീവിക്കുന്നതിനെ കുറിച്ച് സ്വപ്‌നങ്ങൾ വരെ നെയ്തുകഴിഞ്ഞു. കുന്നിൽ ചെരുവിലുള്ള ചെറിയ വീട്ടിൽ ലളിത ജീവിതം നയിക്കാനാണ് താത്പര്യമെന്നും വിവാഹശേഷം മാലിയയെ പശുവിനെ കറക്കാനും ഉഗാളി (പരമ്പരാഗത കെനിയൻ ആഹാരം) ഉണ്ടാക്കാനും പഠിപ്പിക്കുമെന്നും ഫെലിക്‌സ് സ്വപ്‌നം കാണുന്നു. ഫെലിക്‌സിന്റെ ഈ സ്വപ്‌നം അറിയുമ്പോൾ ഒബാമയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ലോകം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP