Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിയമം തെറ്റിച്ചാൽ ആഭ്യന്തരമന്ത്രി ആണെങ്കിലും അമേരിക്കയിൽ പണി ഉടൻ; വീടിന് മുമ്പിലെ മഞ്ഞു നീക്കാത്തതിന് ജോൺ കെറിക്ക് 50 ഡോളർ പിഴ

നിയമം തെറ്റിച്ചാൽ ആഭ്യന്തരമന്ത്രി ആണെങ്കിലും അമേരിക്കയിൽ പണി ഉടൻ; വീടിന് മുമ്പിലെ മഞ്ഞു നീക്കാത്തതിന് ജോൺ കെറിക്ക് 50 ഡോളർ പിഴ

വാഷിങ്ടൺ: വീട്ടിൽ ഇല്ലെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. നിയമം പാലിച്ചില്ലെങ്കിൽ ആരായാലും പണി കിട്ടും. അമേരിക്കയിലെ വ്യവസ്ഥ അതാണ്. പ്രസിഡന്റ് ബരാക് ഒബാമയുടെ വിശ്വസ്തനും സ്റ്റേറ്റ് സെക്രട്ടറിയുമാണെന്നൊന്നും പറഞ്ഞിട്ട് അവിടെ കാര്യമില്ല. നിയമം തെറ്റിച്ചാൽ ശിക്ഷ ഉറപ്പ്.

ഹിമക്കൊടുങ്കാറ്റിൽ വീടിനു മുന്നിൽ കുന്നുകൂടിയ മഞ്ഞു മാറ്റാത്തതിനു യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോൺ കെറിക്ക് 50 ഡോളർ പിഴ. ബോസ്റ്റൺ നഗരത്തിലെ ഉദ്യോഗസ്ഥരാണ് കെറിക്ക് പിഴ ശിക്ഷ നൽകിയത്. കെറിയുടെ ബീക്കൺ ഹിൽ വസതിക്കു സമീപമാണ് മഞ്ഞ് അടിഞ്ഞുകൂടിയത്. മുഖം നോക്കാതെ നടപടിയെടുത്ത അധികൃതരെ ഒരുവിഭാഗം അഭിനന്ദിക്കുമ്പോൾ വിമർശനവും സജീവമാണ്.

മഞ്ഞു കൂടിയപ്പോൾ പ്രസിഡന്റ് ഒബാമയ്‌ക്കൊപ്പം വിദേശത്തായിരുന്നു കെറി. സൗദി അബ്ദുല്ല രാജാവിന്റെ നിര്യാണത്തിൽ അനുശോചനമറിയിക്കാൻ പോയപ്പോഴായിരുന്നു സംഭവം. രാജ്യത്തിനുവേണ്ടി വിദേശത്തുപോയ സമയത്തു വീടിനു സമീപം നടക്കുന്ന കാര്യത്തിന് എങ്ങനെയാണു കെറിയെ ശിക്ഷിക്കാനാവുകയെന്നാണ് അനുകൂലികൾ ചോദിക്കുന്നത്. എന്നാൽ കെറി കൃത്യമായി പിഴയടയ്ക്കുമെന്ന് അദ്ദേഹത്തിന്റെ വക്താവ് ഗ്ലെൻ ജോൺസൺ അറിയിച്ചു.

അതിനിടെ മഞ്ഞ് മാറ്റാൻ നിയോഗിച്ച കമ്പനിയുടെ വീഴ്ചയാണ് കെറിക്ക് വിനയായത് എന്ന വാദവുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP