Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലോകം എക്കാലത്തും ഓർത്തിരിക്കുന്ന ഒരു ഹീന കൃത്യം ഞാൻ ചെയ്യും; വിമാനം തകർത്ത കോ-പൈലറ്റ് മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നതായി മുൻ കാമുകി; ഒറ്റ മൃതദേഹം പോലും ഇനിയും കണ്ടെത്താനായിട്ടില്ല

ലോകം എക്കാലത്തും ഓർത്തിരിക്കുന്ന ഒരു ഹീന കൃത്യം ഞാൻ ചെയ്യും; വിമാനം തകർത്ത കോ-പൈലറ്റ് മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നതായി മുൻ കാമുകി; ഒറ്റ മൃതദേഹം പോലും ഇനിയും കണ്ടെത്താനായിട്ടില്ല

പാരിസ്: ആൽപ്‌സ് മലനിരകളിൽ തകർന്നുവീണ ജർമൻ വിങ്‌സ് വിമാനം കോ-പൈലറ്റ് ആന്ദ്രെ ലുബിറ്റ്‌സ് തകർത്തതാണെന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. ലോകം എക്കാലത്തും ഓർത്തിരിക്കുന്ന ഒരു ഹീന കൃത്യം താൻ ചെയ്യുമെന്ന് ലുബിറ്റ്‌സ് തന്നോട് പറഞ്ഞിരുന്നുവെന്ന അവകാശവാദവുമായി മുൻകാമുകി രംഗത്തുവന്നതും ഈ തെളിവുകൾക്ക് കരുത്തുകൂട്ടുന്നു. എല്ലാ സംവിധാനങ്ങളെയും മാറ്റിമറിക്കുന്ന ഒന്ന് താനൊരു ദിവസം ചെയ്യുമെന്നും അതോടെ ലോകം തന്നെ എന്നും ഓർക്കുമെന്നും ലുബിറ്റ്‌സ് പറഞ്ഞതായാണ് മുൻ കാമുകി ജർമൻ പത്രം ബിൽഡിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

150 യാത്രക്കാരുമായി ബാഴ്‌സലോണയിൽനിന്ന് ഡസൽഡോർഫിലേക്ക് വന്ന ജർമൻവിങ്‌സ് വിമാനം ചൊവ്വാഴ്ചയാണ് തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന ഒരാളുടെ പോലും മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. ലുബിറ്റ്‌സ് നിയന്ത്രിച്ച വിമാനം തകർന്നുവെന്ന് അറിഞ്ഞപ്പോൾ അയാളുടെ പഴയ വാക്കുകൾ ഇതായിരുന്നു സൂചിപ്പിച്ചിരുന്നതെന്ന് താൻ ഓർത്തതായും കാമുകി പറഞ്ഞു.

വളരെ കടുത്ത നിലപാടുകളും ഒട്ടേറെ ദുരൂഹതയുമുള്ള വ്യക്തിയായിരുന്നു ലുബിറ്റ്‌സെന്ന് മുൻ കാമുകി പറഞ്ഞു. അയാളോടൊപ്പം കഴിയാൻ ഭയമായിരുന്നു. അതുകൊണ്ടാണ് ബന്ധം ഉപേക്ഷിച്ചതെന്നും അവർ വ്യക്തമാക്കി. ബിൽഡിൽ വന്ന അഭിമുഖം വിവാദമായതോടെ, പൊലീസ് മുൻകാമുകിയെ കൂടുതൽ വിവരങ്ങൾ തേടാനായി സമീപിച്ചിട്ടുണ്ട്. ഡസൽഡോർഫിനടുത്തുള്ള ഫ്ളാറ്റിൽ ഏഴുവർഷത്തോളം ഒരുമിച്ച് താമസിച്ചശേഷമാണ് ഇവർ വേർപിരിഞ്ഞത്. അടുത്തവർഷം വിവാഹിതരാകാൻ തീരുമാനിച്ചിരിക്കുകയായിരുന്നുവെന്ന റിപ്പോർട്ടുകളുമുണ്ട്.

കാമുകിയെ തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു ലുബിറ്റ്‌സെന്നും അതിന്റെ ഭാഗമായി രണ്ട് ഔഡി കാറുകൾ ബുക്ക് ചെയ്തിരുന്നുവെന്നും മറ്റൊരു റിപ്പോർട്ട് പറയുന്നു. എന്നാൽ, കാമുകി ഈ ആവശ്യം നിരസിച്ചതോടെ, ഒരു കാർ മാത്രമേ വാങ്ങിയിരുന്നുള്ളൂ. ലുബിറ്റ്‌സിന്റെ മാനസിക നില തകരാറിലായിരുന്നുവെന്നും വിമാനം മനപ്പൂർവം ആൽപ്‌സിലേക്ക് ഇടിച്ചിറക്കുകയായിരുന്നുവെന്നുമുള്ള കണ്ടെത്തലിനെ ശരിവെക്കുന്നതാണ് ഏഴുവർഷം ഒരുമിച്ച് താമസിച്ച പങ്കാളിയുടെ അഭിപ്രായങ്ങളെന്ന് അന്വേഷണോദ്യോഗസ്ഥർ കരുതുന്നു. ലുബിറ്റ്‌സിന്റെ വീട്ടിൽനിന്ന് കണ്ടെത്തിയ ചില മെഡിക്കൽ കുറിപ്പുകളും അത് ശരിവെക്കുന്നുണ്ട്. ഡസൽഡോർഫ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ കഴിഞ്ഞ രണ്ടുമാസമായി ഇയാൾ ചികിത്സ തേടിയിരുന്നുവെന്ന കാര്യവും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

രക്ഷാപ്രവർത്തനം പോലും ദുഷ്‌കരമായ ആൽപ്‌സ് മലനിരകളിലെ ആ മേഖല ലുബിറ്റ്‌സിന് മുൻപരിചയമുള്ള സ്ഥലമായിരുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്. ഇവിടെ ഗ്ലൈഡിങ് കോഴ്‌സിൽ പങ്കെടുത്തിട്ടുള്ള ലുബിറ്റ്‌സ് അതുകൊണ്ടാവാം ഈ മേഖല തന്നെ തിരഞ്ഞെടുത്തതെന്നും അന്വേഷണോദ്യോഗസ്ഥർ കരുതുന്നു. ഒരുവർഷം മുമ്പാണ് ലുബിറ്റ്‌സ് പൈലറ്റായി മാറിയത്. അതുവരെ ഫ്‌ളൈറ്റ് അറ്റൻഡന്റായി ജോലി ചെയ്യുകയായിരുന്നു ലുബിറ്റ്‌സ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP