Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആണവ മിസൈലിനൊപ്പം കിം ജോങ് ഉൻ നിൽക്കുന്ന ചിത്രം പുറത്തുവിട്ട് ഉത്തരകൊറിയ; ഏറ്റവും പുതിയ ലോംഗ് റേഞ്ച് മിസൈൽ പരീക്ഷണത്തിന് മുമ്പ് കൊറിയൻ പരമാധികാരി പരിശോധിക്കുന്നത് ചർച്ചയാവുന്നു; അമേരിക്കയിലേക്ക് വരെ എത്താവുന്ന മിസൈലെന്നും അവലോകനങ്ങൾ

ആണവ മിസൈലിനൊപ്പം കിം ജോങ് ഉൻ നിൽക്കുന്ന ചിത്രം പുറത്തുവിട്ട് ഉത്തരകൊറിയ; ഏറ്റവും പുതിയ ലോംഗ് റേഞ്ച് മിസൈൽ പരീക്ഷണത്തിന് മുമ്പ് കൊറിയൻ പരമാധികാരി പരിശോധിക്കുന്നത് ചർച്ചയാവുന്നു; അമേരിക്കയിലേക്ക് വരെ എത്താവുന്ന മിസൈലെന്നും അവലോകനങ്ങൾ

പ്യോങ്യാങ്: ഉത്തരകൊറിയയുടെ ആണവ, മിസൈൽ പരീക്ഷണങ്ങൾ മേഖലയിൽ വൻ യുദ്ധ സാധ്യത സൃഷ്ടിച്ചിരിക്കുന്നതിനിടെ രാജ്യത്തെ ഏകാധിപതിയായ കിങ് ജോങ് ഉൻ ഏറ്റവും കരുത്തുറ്റ ആണവ മിസൈലിനൊപ്പം നിൽക്കുന്ന ദൃശ്യങ്ങൾ പുറത്ത്.

അമേരിക്ക വരെ എത്താവുന്ന മിസൈലിന്റെ പരീക്ഷണത്തിന് ഒരുങ്ങുകയാണ് ഉത്തരകൊറിയയെന്നും അവരുടെ ഏറ്റവും വലിയ ആണവ പോർമുനയുടെ പരീക്ഷണമാണ് നടക്കാൻ പോകുന്നതെന്നുമാണ് ഇതോടൊപ്പം വരുന്ന വാർത്തകൾ. ഇതോടെ മേഖലയിൽ നിലനിൽക്കുന്ന യുദ്ധഭീഷണി കുറച്ചുകൂടി ശക്തമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

പരീക്ഷണത്തിന് തയ്യാറായ മിസൈൽ കിം ജോങ് നേരിട്ടെത്തി നോക്കിക്കാണുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. രാജ്യം ഇതുവരെ പരീക്ഷിച്ചതിൽ വച്ച് ഏറ്റവും റെയ്ഞ്ച് കൂടിയ മിസൈലാണിതെന്ന വിവരങ്ങളും പ്രചരിക്കുന്നുണ്ട്. ഇന്ന് പരീക്ഷണം നടത്തിയ മിസൈലിന് അമേരിക്കവരെ എത്താനുള്ള ശേഷിയുണ്ടെന്നാണ് മറ്റൊരു പ്രചരണം. കുസോങ് മേഖലയിലെ പരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് കൊറിയ വ്യക്തമാക്കിയിട്ടുള്ളത്.

വിക്ഷേപണം വിജയമായിരുന്നെന്നും ഇതോടെ കിം വളരെ സന്തോഷത്തിലായെന്നും റിപ്പോർട്ടുകളിൽ പറയുന്നു. കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ രാജ്യത്തെ ഏകാധിപതിയായ കിം നിർദ്ദേശം നൽകുകയും ചെയ്തു. ഹ്വാസോങ് 12 എന്ന് പേരുള്ള മിസൈലിന് 2500 മൈൽ പറക്കാനുള്ള ശേഷിയുണ്ടെന്ന് നേരത്തെ വിദഗ്ദ്ധർ വിലയിരുത്തിയിരുന്നു.

400 മൈൽ പറന്നശേഷം മിസൈൽ ജപ്പാൻ കടലിൽ പതിക്കുകയായിരുന്നു. ഇക്കാര്യം നോർത്തുകൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയാണ് പുറത്തുവിട്ടത്. ഇടത്തരം ബാലിസ്റ്റിക് മിസൈലായ ഹ്വാസോങ്ങിന്റെ വിജയകരമായ പരീക്ഷണം കിമ്മിന് കൂടുതൽ ആത്മവിശ്വാസം പകർന്നതായും റിപ്പോർട്ടുകളിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP