Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുതിയ രാജാവ് കൂടുതൽ കർക്കശക്കാരൻ എന്ന് തെളിവുകൾ; കിങ് സൽമാൻ അധികാരമേറ്റ ഉടൻ മൂന്ന് കുറ്റവാളികളുടെ തലവെട്ടി സൗദി

പുതിയ രാജാവ് കൂടുതൽ കർക്കശക്കാരൻ എന്ന് തെളിവുകൾ; കിങ് സൽമാൻ അധികാരമേറ്റ ഉടൻ മൂന്ന് കുറ്റവാളികളുടെ തലവെട്ടി സൗദി

സൗദി അറേബ്യയിൽ കുറ്റവാളികളെ യാതൊരു ദയയുമില്ലാതെയാണ് അവിടുത്തെ നിയമം കൈകാര്യം ചെയ്യുന്നതെന്നറിയാമല്ലോ. അതിന് പുറമെ അവിടുത്തെ ഭരണാധികാരി കൂടി കർക്കശക്കാരനായാൽ എന്തായിരിക്കും സ്ഥിതി..?. സൗദിയുടെ പുതിയ രാജാവായ കിങ് സൽമാൻ മുൻ രാജാവിനെക്കാൾ കർക്കശക്കാരനാണെന്നാണ് സൂചന. ഇദ്ദേഹം അധികാരമേറ്റെടുത്ത് ദിവസങ്ങൾക്കകം നാല് കുറ്റവാളികളുടെ തലയാണ് സൗദിയിൽ വെട്ടിയത്. മയക്കുമരുന്ന് കടത്തിയ കുറ്റത്തിന് ഇന്നലെയാണ് രണ്ടുപേരുടെ വധശിക്ഷ നടപ്പിലാക്കിയത്. സൗദിയിലെ കർക്കശ ഷരിയാ നിയമത്തിലേക്ക് രാജ്യം തിരിച്ച് പോകുന്നതിന്റെ സൂചനയാണിത് നൽകുന്നത്.

കിങ് സൽമാൻ യുഎസ് പ്രസിഡന്റ് ഒബാമയുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകൾക്കകമാണ് പാക്കിസ്ഥാൻകാരനായ ലത്തീഫ് ഖാൻ നർസദയുടെ വധശിക്ഷ മെക്കയിൽ നടപ്പിലാക്കിയത്. ഹെറോയിൻ കടത്തിയ കുറ്റത്തിനാണിയാൾ ശിക്ഷിക്കപ്പെട്ടത്. വ്യഭിചാരക്കുറ്റത്തിന് ഒമർ ബിൻ യഹിയാ ബിൻ ഇബ്രാഹിം അൽബർക്കതി എന്നയാളുടെ തലവെട്ടൽ സൗത്ത് വെസ്റ്റേൺ അസിർ മേഖലയിൽ വച്ച് നടത്തിയിരുന്നു. വധ ശിക്ഷയേററു വാങ്ങിയ മൂന്നാമൻ യാസിർ ബിൻ ഹുസൈൻ അൽഹംസയാണ്. ഹുനോർ ത്ത് വെസ്‌റ്റേൺ മേഖലയിൽ വച്ച് ഇയാളെ വധിച്ചത് ആംഫെറ്റാമിൻ ഗുളികകൾ കടത്തിയതിനാണ്.

കൂട്ടബലാത്സംഗം ചെയ്ത കുറ്റത്തിന് തിങ്കളാഴ്ച മൗസ അൽസഹ്രാനി എന്നയാൾക്ക് ജിദ്ദയിൽ വച്ച് വധശിക്ഷ നൽകിയിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയാണിയാൾ പീഡിപ്പിച്ചത്. നീലച്ചിത്രങ്ങൾ കാണിച്ച് പ്രലോഭിപ്പിച്ചാണിയാൾ കൃത്യം നിർവഹിച്ചത്. ഈ വർഷം മൊത്തം 16 പേർക്ക് സൗദിയിൽ വധശിക്ഷ നടപ്പിലാക്കിയിട്ടുണ്ട്. ബലാത്സംഗം, കൊലപാതകം, വ്യഭിചാരം , സായുധകവർച്ച എന്നീ കുറ്റങ്ങൾക്ക് വധശിക്ഷയാണ് സൗദിയിൽ നടപ്പിലാക്കുന്നത്.


 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP