Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പീരങ്കിപ്പട തീതുപ്പുന്ന അഭ്യാസങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തരകൊറിയ; ആരോടും ഏറ്റുമുട്ടാൻ ഒരുങ്ങി കിം ജോംഗ് ഉന്നിന്റെ പട്ടാളം; പുതിയ വിമാനവാഹിനി നീറ്റിലിറക്കി ചൈനയും; ലോകം ആശങ്കയിൽ

പീരങ്കിപ്പട തീതുപ്പുന്ന അഭ്യാസങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തരകൊറിയ; ആരോടും ഏറ്റുമുട്ടാൻ ഒരുങ്ങി കിം ജോംഗ് ഉന്നിന്റെ പട്ടാളം; പുതിയ വിമാനവാഹിനി നീറ്റിലിറക്കി ചൈനയും; ലോകം ആശങ്കയിൽ

ബെയ്ജിങ്: യുഎസ് വിമാനവാഹിനി കപ്പൽ യുഎസ്എസ് കാൾ വിൻസൻ കൊറിയൻ തീരത്തേയ്ക്ക് അടുത്തുകൊണ്ടിരിക്കുന്നുവെന്ന റിപ്പോർട്ടുകൾ വരുന്നതിനിടെ ഉത്തര കൊറിയ നടത്തിയ ഏറ്റവും വലിയ സൈനിക അഭ്യാസത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു. ആരോടും ഏറ്റുമുട്ടാൻ ഒരുങ്ങിനിൽക്കുന്ന വമ്പൻ സേനയാണ് ഉത്തര കൊറിയയ്ക്ക് ഉള്ളതെന്ന് കിം ജോങ് ഉൻ തെളിയിക്കുകയായിരുന്നു പീരങ്കിപ്പടയുടെ ആക്രമണ അഭ്യാസത്തിലൂടെ. ഇതിനിടെ ചൈന തദ്ദേശീയമായി നിർമ്മിച്ച അദ്യ വിമാനവാഹിനി കപ്പലും നിറ്റീലിറക്കി.

യുദ്ധഭീതി നിലനിർത്തി യുഎസിന്റെ അന്തർവാഹിനി യുഎസ്എസ് മിഷിഗൺ ദക്ഷിണ കൊറിയൻ തീരത്തെത്തിയതോടെയാണ് ഉത്തര കൊറിയ സൈനികാഭ്യാസം നടത്തിയത്. സൈനിക വിഭാഗമായ 'കൊറിയൻ പീപ്പിൾസ് ആർമി'യുടെ 85ാം സ്ഥാപക ദിനത്തോട് അനുബന്ധിച്ചായിരുന്നു ഉത്തര കൊറിയയുടെ അഭ്യാസപ്രകടനം. പുതിയ സാഹചര്യത്തിൽ കാര്യങ്ങളെ ഏറെ ആശങ്കയോടെയാണു ലോകം കാണുന്നത്. കിംഗ ജോംഗ് ഉൻ അഭ്യാസ പ്രകടനങ്ങൾ കാണാൻ എത്തിയിരുന്നുവെന്നാണു റിപ്പോർട്ട്.

ലോകരാജ്യങ്ങൾ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആശങ്കയോടെ കേൾക്കുന്ന ഉത്തര കൊറിയയുടെ ആറാം അണു പരീക്ഷണമോ ഒരു പുതിയ ദീർഘദൂര മിസൈലിന്റെ പരീക്ഷണമോ സൈനിക സ്ഥാപക ദിനമായ ചൊവ്വാഴ്ച നടന്നേക്കുമെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അത് ഉണ്ടായില്ലെന്നാണു സൂചന. അതിനിടെ, ജപ്പാനിലെ ടോക്കിയോയിൽ വച്ച് യുഎസ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ സ്ഥാനപതിമാർ കൂടിക്കാഴ്ച നടത്തി. ആക്രമണം മുന്നിൽകണ്ട് ഉത്തര കൊറിയൻ സൈന്യം വോൻസണിൽ യുദ്ധ പരിശീലനം നടത്തിയതായി ദക്ഷിണ കൊറിയ പറഞ്ഞു.

എന്നാൽ, വിഷയത്തിൽ സമാധാനത്തിനുള്ള ശ്രമങ്ങൾ നടത്താമെന്നു ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു. ഉത്തര കൊറിയയുടെ പങ്കാളികളിൽ പ്രധാനിയാണ് ചൈന. പ്രശ്‌ന പരിഹാരത്തിന് ചൈന ഇടപെടണമെന്ന് ജപ്പാനും ആവശ്യപ്പെട്ടു. ചൈനയ്ക്കു വലിയ പ്രധാന്യമുണ്ടെന്നാണു വിശ്വസിക്കുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥനും വ്യക്തമാക്കി.

ഇതിനിടെയാണ് ചൈന തദ്ദേശീയമായി നിർമ്മിച്ച പുതിയ വിമാനവാഹിനി കപ്പൽ നീറ്റിലിറക്കിയിരിക്കുന്നത്. ചൈനയുടെ രണ്ടാമത്തെ വിമാനവാഹിനിയാണിത്. ഇനിയും പേരിടാത്ത ഈ വിമാനവാഹിനി 2020 ൽ കമ്മിഷൻ ചെയ്യാനാണ് തീരുമാനം. ചൈന- കൊറിയ യുദ്ധ സാധ്യത വർധിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ചൈന പുതിയ യുദ്ധകപ്പൽ നീറ്റിലിറക്കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. 2013 ലാണ് ഈ കപ്പലിന്റെ നിർമ്മാണം ചൈന ആരംഭിച്ചതെന്നും പ്രതിരോധ രംഗത്തെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിൽ ഏറെ പ്രധാനപ്പെട്ട ചുവടുവയ്‌പ്പാണ് രാജ്യം നടത്തിയിരിക്കുന്നതെന്നും ചൈനീസ് അധികൃതർ വ്യക്തമാക്കി. യുക്രൈയിനിൽനിന്നു വാങ്ങിയ ഒരു വിമാനവാഹിനി കപ്പൽ മാത്രമേ ഇതുവരെ ചൈനയ്ക്ക് ഉണ്ടായിരുന്നുള്ളു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP