Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രകടനത്തിനിടെ കൈവഴുതി സർക്കസ് കലാകാരി നിലത്ത് വീണു; ട്രപ്പീസ് കളിക്കാരിയുടെ രക്ഷപ്പെടൽ അത്ഭുതകരം

പ്രകടനത്തിനിടെ കൈവഴുതി സർക്കസ് കലാകാരി നിലത്ത് വീണു; ട്രപ്പീസ് കളിക്കാരിയുടെ രക്ഷപ്പെടൽ അത്ഭുതകരം

ർക്കസുകാർ സാഹസികമായ അഭ്യാസങ്ങൾ നടത്തി കാണികളെ മറ്റൊരു ലോകത്തെത്തിച്ച് ആഹ്ലാദിപ്പിക്കുമെങ്കിലും അവർ ജീവൻ പണയം വച്ചാണ് പലപ്പോഴും നമ്മെ രസിപ്പിക്കുന്നതെന്ന് എത്ര പേർ ഓർക്കാറുണ്ട്...? അഭ്യാസത്തിനിടെ കൈയൊന്നു പിഴച്ചാൽ അവരുടെ ജീവിതം തന്നെയാകും കൈവിട്ട് പോകുന്നത്. എത്ര പരീശീലനം ലഭിച്ചാലും എത്ര വർഷം പ്രകടനം നടത്തിയാലും സർക്കസ് പ്രകടനം നടത്തുന്നവരെ തേടി ഏത് സമയവും അപകടം കടന്ന് വരാം. റഷ്യയിൽ പ്രകടനത്തിനിടെ കൈവഴുതി സർക്കസ് കലാകാരി നിലത്ത് വീണത് അതിനാലാണ്. എന്നാൽ അഭ്യാസപരിചയം കൊണ്ടോ ഭാഗ്യം കൊണ്ടോ ആയുസ്സിന്റെ ബലം കൊണ്ടോ ഇവർ രക്ഷപ്പെടുകയായിരുന്നു. ട്രപ്പീസ് കളിക്കാരിയുടെ രക്ഷപ്പെടൽ അത്ഭുതകരമാണെന്നാണ് റിപ്പോർട്ട്.

ട്രപ്പീസിൽ അഭ്യാസങ്ങൾ കാണിച്ച് കാണികളെ കോരിത്തരിപ്പിക്കുന്നതിനിടെ 30 അടി ഉയരത്തിൽ നിന്നാണ് പ്രശസ്തയായ ട്രപ്പീസ് ആർട്ടിസ്റ്റായ സെനിയ എൽകിന നിലത്തേക്ക് പതിച്ചത്. 21കാരിയായ ഇവർ നിലത്തേക്ക് പതിക്കുന്നത് കണ്ട് കുട്ടികളടക്കമുള്ള കാണികൾ ഞെട്ടിത്തരിക്കുകയും ചെയ്തു. മോസ്‌കോയിലാണ് സംഭവം നടന്നത്. വീഴ്ചയിൽ ഇവരുടെ നട്ടെല്ല് പൊട്ടിയിട്ടുണ്ടാകുമെന്നായിരുന്നു പലരും ഭയപ്പട്ടിരുന്നത്. മറ്റുള്ളവർ അവർ മരിച്ചുവെന്നും ആശങ്കപ്പെട്ടു. ഈ അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ റഷ്യൻ വെബ്‌സൈറ്റായ ലൈഫ് ന്യൂസ് പുറത്ത് വിട്ടിട്ടുണ്ട്. സഹപ്രവർത്തകനായ സെർജെ വോൽകോവിനൊപ്പം ട്രപ്പീസിൽ അഭ്യാസങ്ങൾ കാണിക്കുന്നതിനിടെ സെനിയ പിടിവിട്ട് നിലത്ത് വീഴുന്നത് വീഡിയോയിൽ കാണാം. അപടത്തെ തുടർന്ന് ഇഡോൾ 2015 ഫെസ്റ്റിവലിനിടെ നടന്ന സർക്കസ് നിർത്തി വയ്ക്കുകയായിരുന്നു. സെനിയയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. അഞ്ച് ദിവസത്തിന് ശേഷം ഇവർ പൂർണമായും സുഖം പ്രാപിച്ചുവെന്നാണ് ഡോക്ടർമാർ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതറിഞ്ഞവർ അത്ഭുതത്തോടെ മൂക്കത്ത് വിരൽ വയ്ക്കുകയും ചെയ്തു.

സെനിയയുടെ പരുക്ക് ഗുരുതരമാണെന്നായിരുന്നു തങ്ങൾ ഭയപ്പെട്ടിരുന്നതെന്നും എന്നാൽ അവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് ഡോക്ടർമാർ പറഞ്ഞതെന്നും ഇഡോൾ 2015 മത്സരത്തിന്റെ സ്ഥാപകനായ അസ്‌കോൾഡ് സപാഷ്‌നി പറഞ്ഞു. സെനിയയ്ക്ക് സംഭവിച്ച പിഴവ് മൂലമാണ് നിലത്തേക്ക് വീണതെന്ന് അസ്‌കോൾഡിന്റെ സഹോദരനും ലോകത്തിലെ ഏറ്റവും വലിയ പെർമനന്റ് സർക്കസിന്റെ ഡയറക്ടറുമായ എഡ്ഗാർഡ് സപാഷ്‌നി പറഞ്ഞു. പ്രകടനത്തിനിടെ സുരക്ഷയ്ക്കായി ധരിക്കാറുള്ള സേഫ്റ്റി ലൂപ് സെനിയ മുറുക്കാത്തതിനാലാണ് അവർ നിലത്ത് പതിച്ചതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. അപകടത്തെ തുടർന്ന് സെനിയയെ ബോട്കിൻ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അഡ്‌മിറ്റ് ചെയ്തിരുന്നത്.നട്ടെല്ലിന്റെ ഭാഗമായ ഒരു ചെറിയ എല്ലിന് നേരിയ പൊട്ടലുണ്ടായിട്ടുണ്ടെന്നും അത് ഗുരുതരമല്ലെന്നുമാണ് ഡോക്ടർ പറയുന്നത്. ഇക്കാരണത്താൽ ഓപ്പറേഷനും മറ്റും വേണ്ടെന്നും ഡോക്ടർ പറയുന്നു. സെനിയ രണ്ടാഴ്ച ഹോസ്പിറ്റലിൽ കഴിയേണ്ടി വരുമെന്നാണ് റിപ്പോർട്ട്. കൗമാരകാലം മുതൽ ട്രപ്പീസിൽ തിളങ്ങുന്ന താരമാണിവർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP