Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഈ നാല് സഹോദരിമാർ എല്ലാവർഷവും ഗർഭിണികളാകാൻ തയ്യാർ; യൂറോപ്പിൽനിന്നും മക്കൾ ഇല്ലാത്തവരുടെ ഒഴുക്ക് തുടരുന്നു

ഈ നാല് സഹോദരിമാർ എല്ലാവർഷവും ഗർഭിണികളാകാൻ തയ്യാർ; യൂറോപ്പിൽനിന്നും മക്കൾ ഇല്ലാത്തവരുടെ ഒഴുക്ക് തുടരുന്നു

ർഭപാത്രം വാടകയ്ക്ക് നൽകുന്നത് ഇപ്പോൾ പുതുമയുള്ള കാര്യമല്ല. എന്നാൽ ഹെർണാണ്ടസ് സഹോദരിമാരുടെ കാര്യം അങ്ങനെയല്ല. എല്ലാവർഷവും ഗർഭിണികളാകാൻ ഈ നാലു സഹോദരിമാരും തയ്യാറാണ്. മക്കളില്ലാത്ത യൂറോപ്യന്മാർക്ക് ഗർഭപാത്രം വിട്ടുകൊടുത്ത് വർഷം തോറും ഇവർ സമ്പാദിക്കുന്നത് ആയിരങ്ങളാണ്.

മെക്‌സിക്കോയിൽ അതിരഹസ്യമായി നടക്കുന്ന ഗർഭപാത്ര കച്ചവടത്തിന്റെ തെളിവുകൂടിയാണ് ഈ സഹോദരിമാരുടെ ജീവിതം. എന്നാൽ, തങ്ങൾ ഒരു കച്ചവടത്തിന്റെയും ദല്ലാൾമാരല്ലെന്ന് സഹോദരിമാരിലൊരാളായ മാർത്ത പറയുന്നു. സ്വവർഗപ്രേമിയായ ഫ്രഞ്ച് ദമ്പതികളുടെ ശിശുവിനെ വയറ്റിൽ ചുമക്കുകയാണ് മാർത്തയിപ്പോൾ.

സഹോദരിമാരിൽ മുതിർന്നയാളായ മിലാഗ്രോസാണ് ഗർഭപാത്രം വാടകയ്ക്ക് കൊടുത്ത് ഉപജീവനം കണ്ടെത്താൻ ആദ്യം തീരുമാനിച്ചത്. 2013-ലായിരുന്നു അത്. നാല് സഹോദരിമാർക്കും സ്വന്തം കുട്ടികളുണ്ട്. അവരെ വളർത്തുന്നതിനുവേണ്ടിയാണ് ഗർഭപാത്രം വാടകയ്ക്ക് കൊടുത്ത് ഇവർ പണം നേടുന്നത്.

വ്യത്യസ്തരായ പങ്കാളികളിൽനിന്ന് മൂന്ന് മക്കളുള്ള മിലാഗ്രോസിന് 11,000 പൗണ്ടാണ് ആദ്യ തവണ ലഭിച്ചത്. ഇതേത്തുടർന്നാണ് അടുത്ത സഹോദരി മാർത്ത അതേ വഴി പിന്തുടർന്നത്. മൂന്ന് മക്കളുള്ള സഹോദരി മരിയയും ഇളയവളായ പൗലിനയും അതേ വഴി പിന്തുടർന്നു. 10,000 പൗണ്ടാണ് ശരാശരി ഒരു ഗർഭകാലത്ത് ഇവർക്ക് ലഭിക്കുന്ന പ്രതിഫലം. ഇതിന് പുറമെ, സർവ ചെലവും വഹിക്കുകയും വേണം.

ഒരു ലൈംഗികത്തൊഴിലാളിയാകുന്നതിലും ഭേദമാണ് ഇതെന്നാണ് മിലാഗ്രോസിന്റെ അഭിപ്രായം. ഗർഭിണിയാകുമ്പോൾ, അതിൽ ലൈംഗികതയുടെ കൗതുകം മാത്രമാണ് നഷ്ടമാകുന്നത്. സ്വന്തം കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനൊപ്പം മക്കളില്ലാത്ത ദമ്പതിമാരെ സഹായിക്കാൻ കഴിയുന്നു എന്ന ചാരിതാർഥ്യവും ഉണ്ടെന്ന് അവർ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP