Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കള്ളടിച്ച് പൂസായ യുവതികൾ തുണി അഴിച്ച് തെരുവിൽ അഴിഞ്ഞാടി; അഴിഞ്ഞാട്ടക്കാരെ വീട്ടിൽ ആക്കാൻ പാടുപെട്ട് പൊലീസ്

കള്ളടിച്ച് പൂസായ യുവതികൾ തുണി അഴിച്ച് തെരുവിൽ അഴിഞ്ഞാടി; അഴിഞ്ഞാട്ടക്കാരെ വീട്ടിൽ ആക്കാൻ പാടുപെട്ട് പൊലീസ്

യ് ഡേ ബാങ്ക് ഹോളിഡേ പ്രമാണിച്ച് കിട്ടിയ അവധി സായിപ്പന്മാർ ശരിക്കും ആഘോഷിക്കുകയായിരുന്നു. മിക്കവരും പബുകളിലും മറ്റും പോയി ലഹരി നുകർന്നായിരുന്നു ഒഴിവ് ദിവസങ്ങൾ ഹരമാക്കിയത്. ബ്രിട്ടനിൽ ആൽക്കഹോളിൽ കുതിർന്ന മെയ്‌ ഡേ വീക്കെൻഡ് ആഘോഷിക്കാനെത്തിയവർ നിരവധിയായിരുന്നു. പബുകളിൽ നിന്നും ക്ലബുകളിൽ നിന്നും മദ്യപിച്ച് കാലിടറി തെരുവുകളിലേക്കിറങ്ങുന്ന നിരവധി പേരെ ന്യൂകാസിലിൽ ഉടനീളം കാണാമായിരുന്നു. ഇവരിൽ നല്ലൊരു ശതമാനം യുവതികളുമുണ്ടായിരുന്നു. ഇക്കൂട്ടത്തിൽ കള്ളടിച്ച് പൂസായി തുണി അഴിച്ച് തെരുവിൽ അഴിഞ്ഞാടിയ യുവതികളുമുണ്ടായിരുന്നു. ഇത്തരം അഴിഞ്ഞാട്ടക്കാരെ വീട്ടിലെത്തിക്കാൻ പൊലീസ് പാടുപെടുകയും ചെയ്തിരുന്നു.

ചിലർ സുഹൃത്തുക്കളുടെ ചുമലിൽ തൂങ്ങിയായിരുന്നു വീട്ടിലേക്ക് പോകാൻ ശ്രമിച്ചിരുന്നത്. അതിനിടയിൽ ചിലർ തെരുവിൽ കാലിടറി വീണ് കിടക്കുന്നതും കാണാമായിരുന്നു. മൂന്ന് ദിവസത്തെ അവധി ഇത്തരത്തിൽ ആഘോഷിക്കാൻ ആയിരക്കണക്കിന് പേരാണ് ന്യൂകാസിലിലേക്ക് ഒഴുകിയെത്തിയിരുന്നത്. ഇവരിൽ ചിലർ മദ്യലഹരി അധികരിച്ചതിനെ തുടർന്ന് വെയിസ്റ്റ് ബിന്നുകളിൽ വരെ വീണ് കിടന്നിരുന്നുവെന്നാണ് റിപ്പോർട്ട്. ചില യുവതികൾ ആളുകൾ കാണുന്നുണ്ടെന്ന ബോധമില്ലാതെ ആഭാസകരമായ രീതിയിൽ പെരുമാറിയിരുന്നു.

ചില യുവതികൾ മദ്യത്തിന്റെ ലഹരിയിൽ ആഭാസകരമായ പോസുകളിൽ ഇരുന്ന് സെൽഫിയെടുക്കുകയും ചെയ്തിരുന്നു. ചിലരെ പൊലീസുകാർ ചുമന്നാണ് വീട്ടിലെത്തിച്ചതെന്നും പുറത്ത് വന്ന ചിത്രങ്ങൾ സൂചിപ്പിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP