Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരക്കേറിയ കരിയർ സ്ത്രീകൾക്ക് ഇടവേളകൾ ആനന്ദപ്രദമാക്കാൻ പുരുഷന്മാരെ വേണം; വീക്കെൻഡ് മുഴുവൻ ചെലവഴിക്കാൻ പറ്റുന്നവർക്ക് ഡിമാന്റ് കൂടുതൽ; അമേരിക്കയിലും ബ്രിട്ടനിലും പുരുഷവേശ്യകളെ തേടി സമ്പന്ന സ്ത്രീകൾ

തിരക്കേറിയ കരിയർ സ്ത്രീകൾക്ക് ഇടവേളകൾ ആനന്ദപ്രദമാക്കാൻ പുരുഷന്മാരെ വേണം; വീക്കെൻഡ് മുഴുവൻ ചെലവഴിക്കാൻ പറ്റുന്നവർക്ക് ഡിമാന്റ് കൂടുതൽ; അമേരിക്കയിലും ബ്രിട്ടനിലും പുരുഷവേശ്യകളെ തേടി സമ്പന്ന സ്ത്രീകൾ

ബ്രിട്ടനിലും അമേരിക്കയിലുമുള്ള ഉയർന്ന ശമ്പളം പറ്റുന്ന തിരക്കേറിയ ജോലിയെടുക്കുന്ന സ്ത്രീകൾ വൻതുക നൽകി പുരുഷവേശ്യകളെ തേടുന്ന പ്രവണത വർധിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇത്തരം സ്ത്രീകൾ ഇടവേളകൾ ആനന്ദകരമാക്കാൻ പുരുഷ എസ്‌കോർട്ടുകളെ പണം കൊടുത്ത് നിയമിക്കുന്ന ശീലം വർധിച്ച് വരുകയാണ്. വീക്കെൻഡ് മുഴുവൻ ഇത്തരം സ്ത്രീകൾക്കൊപ്പം ചെലവഴിക്കാൻ സാധിക്കുന്നവർക്ക് ഡിമാന്റ് കൂടുതലാണെന്നും റിപ്പോർട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ അമേരിക്കയിലും ബ്രിട്ടനിലും പുരുഷവേശ്യകളെ തേടി സമ്പന്നസ്ത്രീകൾ രംഗത്തിറങ്ങിയിരിക്കുകയാണ്.

ബ്രിട്ടനിലെ ചില സ്ത്രീകൾ ഇത്തരം പുരുഷ വേശ്യകൾക്ക് മണിക്കൂറിന് 150 പൗണ്ട് വരെ നൽകുന്നുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്. എന്നാൽ വീക്കെൻഡിൽ തങ്ങൾക്കൊപ്പം ചെലഴിക്കാൻ തയ്യാറാകുന്നവർക്ക് ആയിരക്കണക്കിന് പൗണ്ടുകൾ വരെ നൽകുന്നുണ്ടെന്നും ഒരു അക്കാദമിക് സർവേ വെളിപ്പെടുത്തുന്നു. യുകെയിലെ ചില മെയിൽ എസ്‌കോർട്ടുകൾ സ്ത്രീകൾക്കും ദമ്പതികൾക്കും സെക്‌സ് പ്രദാനം ചെയ്യുന്നുണ്ടെന്നും ഇത് സംബന്ധിച്ച ഗവേഷണം വെളിപ്പെടുത്തുന്നു. ഇത്തരത്തിൽ ലൈംഗികത തേടുന്ന സ്ത്രീകളുടെ എണ്ണം അഞ്ച് വർഷങ്ങൾക്കിടെ മൂന്നിരട്ടിയായി വർധിച്ചിരിക്കുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

ലോകവ്യാപകമായുള്ള മെയിൽ എസ്‌കോർട്ടുകളുടെ കണക്കെടുത്താൽ ഇത്തരക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനം യുഎസിനും യുകെയ്ക്കുമാണ്. ഇക്കാര്യത്തിൽ 14,531 മെയിൽ എസ്‌കോർട്ടുകളുള്ള മെക്‌സിക്കോയാണ് ഒന്നാം സ്ഥാനമുള്ളത്. പുരുഷ വേശ്യകളുടെ കാര്യത്തിൽ ബ്രസീൽ രണ്ടാം സ്ഥാനത്താണ്. സർവേയിൽ ഉൾപ്പെടുത്തിയ ചില രാജ്യങ്ങളിൽ തീരെ പുരുഷ വേശ്യകളില്ലെന്നും വെളിപ്പെട്ടിട്ടുണ്ട്. ലോകമാകമാനം ഈ ബിസിനസിന് നൽകപ്പെടുന്ന ശരാശരി പ്രതിഫലം 150 പൗണ്ടാണെന്നാണ് വ്യക്തമായിരിക്കുന്നത്. 30 വയസുകളിലും 40 വയസുകളിലുമുള്ള സ്ത്രീ പ്രഫഷണലുകളാണ് ഇത്തരത്തിൽ പുരുഷവേശ്യകളെ പണം കൊടുത്ത് തേടുന്നതെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

സുരക്ഷിതമായ രീതിയിലുള്ള തുണയും ലൈംഗികതയും ആണ് ഇവർ പുരുഷവേശ്യകളിലൂടെ ആഗ്രഹിക്കുന്നത്. കുടുംബ ബന്ധങ്ങളുണ്ടാക്കാൻ തീരെ സമയമില്ലാത്തതിനാലാണ് തങ്ങൾ താൽക്കാലികമായി ഇത്തരം ബന്ധങ്ങളെ തേടുന്നതെന്നാണ് ഇത്തരം സ്ത്രീ പ്രഫഷണലുകൾ സ്വയം ന്യായീകരിക്കുന്നത്. നല്ലൊരു ബന്ധം സ്ഥാപിക്കാനാണ് തങ്ങൾ ഇത്തരത്തിൽ പണം കൊടുത്ത് പുരുഷ വേശ്യകളെ തേടുന്നതെന്നും മറ്റ് ചില സ്ത്രീകൾ വെളിപ്പെടുത്തുന്നു. ഇത്തരം ബന്ധങ്ങളിലൂടെ ചില സ്ത്രീകൾ വൈകാരികമായ ബന്ധങ്ങൾ സ്ഥാപിക്കാനാണ് ശ്രമിക്കുന്നെതന്നും ക്യൂൻസ്ലാൻഡ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ക്രൈം ആൻഡ് ജസ്റ്റിസ് റിസർച്ച് സെന്ററിലെ പ്രഫ. ജോൺ സ്‌കോട്ട് വെളിപ്പെടുത്തുന്നത്.

സർവേ പ്രകാരം ഇന്ത്യയിൽ 48 പുരുഷവേശ്യകളാണുള്ളത്. ജപ്പാനിൽ 327ഉം ബെൽജിയത്തിലൽ 307ഉം നെതർലാൻഡ്‌സിൽ 290ഉം ഫ്രാൻസിൽ 182ഉം ഓസ്‌ട്രേലിയയിൽ 125ഉം യുഎഇയിൽ 124ഉം റഷ്യയിൽ 97ഉം കാനഡയിൽ 40ഉം ഡെന്മാർക്കിൽ 9ഉം ഓസ്ട്രിയയിൽ ഏഴും ചൈനയിൽ ഒന്നും പുരുഷവേശ്യകളാണുള്ളത്. ഫിൻലാന്റിലും സൗത്തുകൊറിയയിലും ഇത്തരക്കാർ തീരെ ഇല്ലെന്നും വെളിപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP