Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലണ്ടനിൽ റെഡ് ലൈറ്റിൽ നിന്ന് സൈക്കിൾ ഓടിച്ച യുവതിയെ അപമാനിക്കാൻ ശ്രമം; പിന്നാലെ പാഞ്ഞ് തടഞ്ഞ് നിർത്തി വാനിന്റെ കണ്ണാടി പറിച്ചെടുത്ത് യുവതി; യുവതിയുടെ ധീരത ക്യാമറയിൽ പകർന്നപ്പോൾ എങ്ങും കൈയടി മാത്രം

ലണ്ടനിൽ റെഡ് ലൈറ്റിൽ നിന്ന് സൈക്കിൾ ഓടിച്ച യുവതിയെ അപമാനിക്കാൻ ശ്രമം; പിന്നാലെ പാഞ്ഞ് തടഞ്ഞ് നിർത്തി വാനിന്റെ കണ്ണാടി പറിച്ചെടുത്ത് യുവതി; യുവതിയുടെ ധീരത ക്യാമറയിൽ പകർന്നപ്പോൾ എങ്ങും കൈയടി മാത്രം

വെസ്റ്റ് ലണ്ടനിലെ ടോട്ടൻഹാം കോർട്ട് റോഡ് കഴിഞ്ഞ ദിവസം ഒരു യുവതിയുടെ ധീരത കണ്ട് കോരിത്തരിച്ചിരിക്കുകയാണ്. റെഡ്ലൈറ്റിൽ നിന്ന സൈക്കിൾ യാത്രക്കാരിയാണ് തന്നെ അപമാനിക്കാൻ ശ്രമിച്ച വാൻ യാത്രക്കാരനെ ഞെട്ടിക്കുകയും വാനിന്റെ കണ്ണാടി പറിച്ചെടുക്കുകയും ചെയ്ത് കൈയടി നേടിയിരിക്കുന്നത്. സിഗ്‌നൽ കാത്ത് നിന്ന വാനിന് അരികത്ത് നിന്ന സൈക്കിൾ യാത്രക്കാരിയെ കമന്റടിക്കുകയായിരുന്നു വാൻ യാത്രക്കാരൻ ചെയ്തിരുന്നത്. യുവതിയുടെ ധീരത പുറകെ വന്ന ഒരു മോപ്പഡ് യാത്രക്കാരന്റെ ഹെൽമറ്റിലെ ഗോപ്രോ ക്യാമറയിൽ പതിയുകയും അത് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച് ഏവരും യുവതിയുടെ ധൈര്യത്തെ പ്രശംസിക്കുകും ചെയ്യുകയായിരുന്നു.

സിഗ്‌നൽ കാത്ത് നിന്ന സൈക്കിൾ യാത്രക്കാരിയോട് തന്റെ നമ്പർ വേണമോയെന്നായിരുന്നു വാൻ യാത്രക്കാരൻ ചോദിച്ചത്. ഇതിൽ കുപിതയായ യുവതി വാനിന്റെ വശത്ത് ശക്തമായി അടിക്കുന്നത് കാണാം. യുവതിയുടെ ഈ പ്രതികരണത്തിൽ വാൻ യാത്രക്കാരൻ അത്ഭുതപ്പെടുന്നുണ്ട്. സ്ത്രീകൾ ഇത്തരത്തിൽ പെരുമാറാറില്ലെന്നും യുവതി ഏത് സ്‌കൂളിലേക്കാണ് പോകുന്നതെന്നുമായിരുന്നു പിന്നീട് അയാളുടെ ചോദ്യം. തുടർന്ന് യുവതിയുടെ ചുമലിൽ തട്ടാനും നമ്പർ ചോദിക്കാനുമായിരുന്നു വീണ്ടും വാൻ യാത്രക്കാരന്റെ ശ്രമം. ഇതിൽ യുവതി കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ കാര്യങ്ങൾ മുമ്പോട്ട് നീങ്ങുമ്പോൾ ഗ്രീൻ ലൈറ്റ് തെളിയുകയും വാഹനങ്ങൾ മുന്നോട്ട് നീങ്ങുകയുമായിരുന്നു.

വീണ്ടും വാൻ യാത്രക്കാരൻ തന്നെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് കണ്ടപ്പോഴായിരുന്നു യുവതി ആക്രമണോത്സുകയായത്. വാനിന്റെ കണ്ണാടി പറിച്ചെടുത്തുകൊണ്ടായിരുന്നു അവൾ തിരിച്ചടിച്ചത്. ഈ വീഡിയോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതിനെ തുടർന്ന് ഭൂരിഭാഗം പേരും യുവതിയുടെ ഭാഗത്ത് നിന്ന് കൊണ്ട് സംസാരിച്ച് അവരുടെ ധീരതയെ പുകഴ്‌ത്തുകയാണ് ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP