Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗർഭം അലസിയ യുവതിയെ ഗർഭഛിദ്രം ആരോപിച്ച് ജയിലിൽ അടച്ചത് ഏഴുവർഷം; ഒരു നിരപരാധിയുടെ ജയിൽ ജീവിതകഥ

ഗർഭം അലസിയ യുവതിയെ ഗർഭഛിദ്രം ആരോപിച്ച് ജയിലിൽ അടച്ചത് ഏഴുവർഷം; ഒരു നിരപരാധിയുടെ ജയിൽ ജീവിതകഥ

ലസിപ്പോയ ഗർഭം കാർമൻ ഗ്വാദലൂപ് വാസ്‌ക്വേസ് എന്ന യുവതിയുടെ ജീവിതത്തിൽനിന്ന് അപഹരിച്ചത് ഏഴുവർഷമാണ്. കാർമൻ ഗർഭഛിദ്രം നടത്തിയതാണെന്ന് ആരോപിച്ച് അധികൃതർ അവരെ ജയിലിലടയ്ക്കുകയായിരുന്നു. എന്നാൽ, ഗർഭം സ്വാഭാവികമായ രീതിയിൽ അലസിപ്പോയതാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സർക്കാർ കാർമനെ മോചിപ്പിച്ചു. അപ്പോഴേക്കും അവർ ഏഴുവർഷം തടവുശിക്ഷ പൂർത്തിയാക്കിയിരുന്നു.

ഗർഭഛിദ്രം ക്രിമിനൽ കുറ്റമായ എൽ സാൽവദോറിലാണ് സംഭവം. 1997-ലാണ് ഇവിടെ ഗർഭഛിദ്രം ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ചത്. അതിനുശേഷം സ്വാഭാവികമായി ഗർഭം അലസിപ്പോയ സംഭവങ്ങളിൽപ്പോലും യുവതികൾ ജയിലിലടക്കപ്പെട്ടിട്ടുണ്ട്. എട്ട് വർഷമാണ് ഗർഭഛിദ്രത്തിനുള്ള തടവുശിക്ഷ. കാർമനെ എൽ സാൽവദോർ കോൺഗ്രസ് മോചിപ്പിച്ചത് സമാനമായ രീതിയിൽ ജയിലിലടക്കപ്പെട്ട മറ്റു സ്ത്രീകളുടെയും മോചനത്തിന് വഴി തെളിച്ചിട്ടുണ്ട്.

2007-ലാണ് കാർമൻ പ്രസവിച്ചത്. വീട്ടുജോലിക്കാരിയായിരുന്ന കാർമൻ 18-ാം വയസ്സിൽ ബലാൽസംഗത്തിനിരയാവുകയും ഗർഭിണിയാവുകയുമായിരുന്നു. ജോലി നഷ്ടപ്പെടാതിരിക്കാൻ ഗർഭം മറച്ചുവെക്കേണ്ടിവന്ന കാർമന് ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. അവർ പ്രസവിച്ചെങ്കിലും കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല. കുട്ടി മരിച്ചതോടെയാണ് കാർമനെതിരെ നിയമനടപടി തുടങ്ങിയത്. ആദ്യം ഗർഭഛിദ്രമാണ് ചുമത്തിയത്. അതിന് എട്ടുവർഷമാണ് തടവ്. എന്നാൽ, പിന്നീട്, കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന കുറ്റം കൂടി ചുമത്തി. കാർമനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തിൽ ഏറെക്കാലമായി പ്രക്ഷോഭം നടന്നുവരികയായിരുന്നു.

എൽ സാൽവദോർ കോൺഗ്രസ്സിലെ ഇടതുപക്ഷ പാർട്ടികൾ കാർമനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടപ്പോൾ, വലതുപക്ഷം അതിനെ എതിർത്തു. എന്നാൽ, നിരപരാധികളായ യുവതികളെ അന്യായമായി തടവിലാക്കുന്ന നിയമം പിൻവലിക്കണമെന്ന് മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടു. കാർമനെപ്പോലെ 129-ഓളം യുവതികൾ ഗർഭഛിദ്രം ആരോപിച്ച് ജയിലിലടക്കപ്പെട്ടിട്ടുണ്ട്.

(റിപ്പബ്ലിക്ക് ദിനം പ്രമാണിച്ച് നാളെ (26-01-2015) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP