Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കടൽ തീരത്തു നിന്നും ശംഖ് എടുത്തുവെന്ന കുറ്റത്തിന് വിനോദ സഞ്ചാരിയായ യുവതിക്ക് 15 ദിവസം തടവ്; സംഭവം നടന്നത് ഫ്‌ളോറിഡയിൽ ; ശംഖ് എടുക്കുന്നത് നിയമവിരുദ്ധമാണെന്ന് അറിവില്ലാതിരുന്ന യുവതിക്ക് തടവിനു പുറമേ 500 ഡോളർ പിഴയും 268 ഡോളർ കോടതി ചെലവും ശിക്ഷ വിധിച്ചു

കടൽ തീരത്തു നിന്നും ശംഖ് എടുത്തുവെന്ന കുറ്റത്തിന് വിനോദ സഞ്ചാരിയായ യുവതിക്ക്  15 ദിവസം തടവ്; സംഭവം നടന്നത് ഫ്‌ളോറിഡയിൽ ; ശംഖ് എടുക്കുന്നത് നിയമവിരുദ്ധമാണെന്ന് അറിവില്ലാതിരുന്ന യുവതിക്ക് തടവിനു പുറമേ 500 ഡോളർ പിഴയും 268 ഡോളർ കോടതി ചെലവും ശിക്ഷ വിധിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ഫ്‌ളോറിഡ: കടൽ തീരത്ത് നിന്നും ശംഖ് എടുത്തത്തിന് ടെക്‌സസ് സ്വദേശിയായ യുവതിക്ക് കോടതി വിധിച്ചത് 15 ദിവസം തടവും 768 ഡോളർ പിഴയും. ഡയാന ഫിസ്‌ക്കൽ ഗോൺസാലെസ് എന്ന മുപ്പതുകാരിക്കാണ് ശിക്ഷ അനുഭവിക്കേണ്ടി വന്നത്. എന്നാൽ യുവതി ഇതിന് മുൻപ് കുറ്റകൃത്യങ്ങളിലോ മറ്റ് പ്രശ്‌നങ്ങളിലോ ഏർപ്പെട്ടിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഫ്്‌ളോറിയയിലെ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷൻ ഉദ്യോഗസ്്ഥനായ ജോൺ മാർട്ടിനോയാണ് യുവതിയിൽ നിന്നും 40 ശംഖുകൾ കണ്ടെടുത്തത്. ഇതിന്റെ ചിത്രങ്ങൾ ഉദ്യോഗസ്ഥൻ പകർത്തുകയും ഇവ തിരികെ കടലിലേക്ക് നിക്ഷേപിക്കുകയും ചെയ്തു. ഇവയിൽ മിക്കതിനും ജീവനുള്ള ശംഖുകഖാണെന്നാണ് റിപ്പോർട്ട്.

യുവതി ശംഖ് പ്ലാസ്റ്റിക്ക് പാത്രത്തിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. സമ്മാനങ്ങൾ ഉണ്ടാക്കാനാണ് താൻ ശംഖ് എടുത്തതെന്നും ഇത് നിയമ വിരുദ്ധമാണെന്ന് അറിയില്ലായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി. ഓഗസ്റ്റ് 10 ന് യുവതി മോൺറോ കൺട്രി ജയിലിൽ റിപ്പോർട്ട് ചെയ്യണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP