Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലാഹോറിൽ ചാവേർ ബോംബ് സ്‌ഫോടനം; 25 പേർ മരിച്ചു, 53 പേർക്ക് പരുക്ക് ; സ്‌ഫോടനം പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷരീഫിന്റെ ഓഫീസിന് സമീപം; ആക്രമണം പൊലീസിനെ ലക്ഷ്യമിട്ടെന്ന് സൂചന

ലാഹോറിൽ ചാവേർ ബോംബ് സ്‌ഫോടനം; 25 പേർ മരിച്ചു, 53 പേർക്ക് പരുക്ക് ; സ്‌ഫോടനം പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷരീഫിന്റെ ഓഫീസിന് സമീപം; ആക്രമണം പൊലീസിനെ ലക്ഷ്യമിട്ടെന്ന് സൂചന

 ലാഹോർ: പാക്കിസ്ഥാനിലെ ലാഹോറിൽ ചാവേർ ബോംബ് സ്‌ഫോടനം. പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷരീഫിന്റെ ഓഫീസിനു സമീപമുണ്ടായ സ്‌ഫോടനത്തിൽ 25 മരിച്ചു. 53 പേർക്കു പരുക്കേറ്റതായും പാക്ക് മാധ്യമം 'ഡോൺ' റിപ്പോർട്ട് ചെയ്തു.

ഫിറോസ്പുർ റോഡിൽ അറഫ കരീം ഐടി ടവറിന് അടുത്തായിരുന്നു ചാവേർ പൊട്ടിത്തെറിച്ചതെന്നു ലാഹോർ ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു. സ്‌ഫോടനം നടന്ന പ്രദേശത്തു കൂടുതൽ സുരക്ഷാസേനയെ നിയോഗിച്ചതായി എസ്‌പി ഇമ്രാൻ അവാൻ അറിയിച്ചു. പരുക്കേറ്റവരെ റെസ്‌ക്യു 1122 പ്രവർത്തകർ ആശുപത്രിയിലെത്തിച്ചു.

25 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.പൊലീസിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും റിപ്പോർട്ടുണ്ട്. ഒരു മോട്ടോർ സൈക്കിൾ ഉൾപ്പെടെ രണ്ടു വാഹനങ്ങൾക്കു തകരാറുണ്ട്. ഫൊറൻസിക് വിഭാഗം സ്ഥലത്ത് തെളിവെടുപ്പ് നടത്തി.

ദുരന്തത്തിൽ പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ്, പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷരീഫ്, പാക്ക് സേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ തുടങ്ങിയവർ അനുശോചിച്ചു. അടുത്തിടെ ലാഹോറിൽ ആക്രമണങ്ങൾ പതിവാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ പഞ്ചാബ് നിയമസഭയ്ക്കു മുൻപിലുണ്ടായ ചാവേർ സ്‌ഫോടനത്തിൽ 13 പേരാണു കൊല്ലപ്പെട്ടത്. 70 പേർക്കു പരുക്കേറ്റു. കഴിഞ്ഞവർഷം ഇഖ്ബാൽ പാർക്കിൽ ഈസ്റ്റർ ആഘോഷത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ 72 പേർ കൊല്ലപ്പെട്ടു. 300 പേർക്കു പരുക്കേറ്റു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP