Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലംബോർഗിനിയായാലും ശരി നിയമം ലംഘിച്ചാൽ 'പണി പാളും'; വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് നിരത്തിലൂടെ ഓടിച്ചു; രണ്ടര കോടി രൂപ വിലയുള്ള കാർ ഉടമസ്ഥന്റെ മുന്നിൽ വച്ച് തകർത്തു

ലംബോർഗിനിയായാലും ശരി നിയമം ലംഘിച്ചാൽ 'പണി പാളും'; വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് നിരത്തിലൂടെ ഓടിച്ചു; രണ്ടര കോടി രൂപ വിലയുള്ള കാർ ഉടമസ്ഥന്റെ മുന്നിൽ വച്ച് തകർത്തു

തായ്പേയ്: ലോകത്തിലെ ഏറ്റവും വിലകൂടിയ വാഹനങ്ങളിലൊന്നാണ് ഇറ്റാലിയൻ ആഡംബര കാർ നിർമ്മാതാക്കളുടെ ലംബോർഗിനി.കോടികളാണ് ഈ കാറിന്റെ വില.എന്നാൽ നിയമംഏത് വാഹനത്തിനും ബാധകമാണ് .നിയമങ്ങൾ പാലിക്കാത്ത ഒരു ലംബോർഗിനി കാർ അധികൃതർ തകർത്തുകളഞ്ഞിരിക്കുകയാണ്.

തായ്വാനിലാണ് സംഭവം.നിയമലംഘനം നടത്തിയ ലംബോർഗിനി കാർ തായ്വാനിലെ ഗതാഗത വകുപ്പിലെ ഉദ്യോസ്ഥരാണ് തകർത്തത്. മാറ്റ്ബ്ലാക്ക് നിറത്തിലുള്ള ലംബോർഗിനി നിയമങ്ങൾ പാലിച്ചല്ല നിരത്തിലൂടെ ഓടിയിരുന്നത്.വ്യാജ നമ്പർ പ്ലേറ്റാണ് വാഹനത്തിൽ ഇത്രയും കാലം ഉപയോഗിച്ചിരുന്നത്.

എന്നാൽഈ 'ശിക്ഷ' ഒഴിവാക്കാൻ ഉടമസ്ഥൻ പരമാവധി ശ്രമിച്ചെങ്കിലും അരമണിക്കൂർ ചർച്ചയ്ക്ക് ശേഷം കാർ തകർത്ത് കളയാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. ജെസിബി പോലുള്ള യന്ത്രത്തിന്റെ സഹായത്തോടെ കാറിന്റെ ഭാഗങ്ങൾ യാതൊരു മയവുമില്ലാതെ പറിച്ചെടുക്കുകയായിരുന്നു.

രണ്ടര കോടി ഇന്ത്യൻ രൂപ (315,000 ഡോളർ) ആണ് തകർക്കപ്പെട്ട ലംബോർഗിനി മേഴ്സിലാഗോ സൂപ്പർവെലസ് മോഡലിന്റെ വില. കാർ തകർക്കുന്നത് കാണാനായി നിരവധി പേരാണ് സ്ഥലത്ത് തടിച്ചു കൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP