Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഫോട്ടോയെടുക്കാൻ രണ്ടു ലക്ഷം ഡോളർ വിലയുള്ള ലാംബോർഗിനി കാറിന് മുകളിൽ കയറി യുവാവ്; മികച്ച പോസ് കിട്ടാതായതോടെ കാറിന്റെ ചില്ലിന് മുകളിൽ കയറി ; ചില്ല് പൊട്ടിയിട്ടും ഇറങ്ങാൻ തയാറാകാതിരുന്ന യുവാവിനെ ശകാരിച്ച് കാമുകി ; സംഭവത്തിന്റെ ചിത്രങ്ങൾ ഇൻർനെറ്റിൽ വൈറൽ

ഫോട്ടോയെടുക്കാൻ രണ്ടു ലക്ഷം ഡോളർ വിലയുള്ള ലാംബോർഗിനി കാറിന് മുകളിൽ കയറി യുവാവ്; മികച്ച പോസ് കിട്ടാതായതോടെ കാറിന്റെ ചില്ലിന് മുകളിൽ കയറി ; ചില്ല് പൊട്ടിയിട്ടും ഇറങ്ങാൻ തയാറാകാതിരുന്ന യുവാവിനെ ശകാരിച്ച് കാമുകി ; സംഭവത്തിന്റെ ചിത്രങ്ങൾ ഇൻർനെറ്റിൽ വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

ഫ്‌ളോറിഡ: വെറുമൊരു ഫോട്ടോയ്ക്കു വേണ്ടി യുവാവ് ചെയ്തത് കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം. രണ്ടു ലക്ഷം ഡോളർ വിലവരുന്ന ലാംബോർഗിനി കാറിന് മുകളിൽ കയറി നിന്നായിരുന്നു യുവാവിന്റെ അഭ്യാസ പ്രകടനം. കാമുകിയോട് ഫോട്ടോയെടുക്കാൻ പറഞ്ഞ ശേഷം ഇയാൾ കാറിന് മുകളിൽ കയറി നിന്നു.

എത്ര ശ്രമിച്ചിട്ടും മികച്ച പോസ് കിട്ടാതിരുന്ന യുവാവ് സഹിക്ക വയ്യാതെ കാറിന്റെ ചില്ലിന് മുകളിൽ കയറി . ഉടൻ തന്നെ ചില്ല് വിള്ളൽ വീണ് തകരുകയും ചെയ്തിരുന്നു. ചില്ല് തകരുന്ന ശബ്ദം കേട്ടയുടൻ താഴെയിറങ്ങാൻ കാമുകി ആവശ്യപ്പെട്ടിട്ടും ഇയാൾ അനുസരിച്ചില്ല. ചില്ല് തകർന്നിട്ടും ഫോട്ടോയെടുക്കാനാണ് ഇയാൾ കാമുകിയോട് ആവശ്യപ്പെട്ടത്.

വെസ്റ്റ് ഫ്‌ളോറിഡയിൽ നടന്ന ഓട്ടോപ്രൈഡ് എന്ന പരിപാടിക്കിടെയായിരുന്നു യുവാവിന്റെ അഭ്യാസം. സംഭവം കണ്ടു നിന്നവർ ഉടൻ തന്നെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി. നിമിഷങ്ങൾക്കകം സംഭവം ഇന്റർനെറ്റിൽ വൈറലാകുകയും ചെയ്തിരുന്നു. കാറിന്റെ ചില്ല് ഏറെ വിലപിടിപ്പുള്ളതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP