Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നേപ്പാൾ ഭൂകമ്പത്തെ തുടർന്ന് കൂറ്റൻ തടാകം രൂപപ്പെട്ടു; തടാകം പൊട്ടിയാൽ വൻ ദുരന്തം ഉണ്ടാകുമെന്ന് ഭയന്ന് ഉത്തർപ്രദേശ്

നേപ്പാൾ ഭൂകമ്പത്തെ തുടർന്ന് കൂറ്റൻ തടാകം രൂപപ്പെട്ടു; തടാകം പൊട്ടിയാൽ വൻ ദുരന്തം ഉണ്ടാകുമെന്ന് ഭയന്ന് ഉത്തർപ്രദേശ്

കാഠ്മണ്ഡു: നേപ്പാളിനെ പിടിച്ച് കുലുക്കിയ ഭൂകമ്പത്തിന്റെ ഫലമായി മണ്ണ് ഇടിഞ്ഞ് വീണ് കാളി ഗന്ധകി നദിയിലുണ്ടായ കൃത്രിമ തടാകം ഉത്തർ പ്രദേശിനെ ഭീതിയിലാക്കുന്നു. കാളി ഗന്ധകി നദിയുടെ തീരപ്രദേശങ്ങളിൽ ജീവിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നേപ്പാൾ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഭൂകമ്പത്തെ തുടർന്നുണ്ടായ കനത്ത നാശനഷ്ടത്തിൽ നിന്നു കരകയറും മുൻപേ നേപ്പാൾ പ്രളയഭീതിയിൽ. കനത്ത മണ്ണിടിച്ചിലിൽ കാളിഗണ്ഡകി നദിയുടെ ഒഴുക്കുനിലച്ചതാണ് നേപ്പാളിനു ഭീഷണിയായിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് സമീപ പ്രദേശങ്ങളിലെ ആയിരക്കണക്കിനാളുകളെ മാറ്റി പാർപ്പിച്ചു. കാഠ്മണ്ഡുവിൽനിന്ന് 140 കിലോമീറ്റർ അകലെ മ്യാഗ്ദി ജില്ലയിലാണ് സംഭവം. നേപ്പാളിൽ ഉത്ഭവിച്ച് ബിഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളുടെ അതിർത്തിയിലൂടെ ഒഴുകുന്ന കാളി ഗന്ധകി നദിയിലേക്കാണു മണ്ണിടിഞ്ഞ് വീണത്.

ഇതേത്തുടർന്ന് ഇവിടെ കൃത്രിമ തടാകം രൂപപ്പെട്ടിട്ടുണ്ട്. 150 മീറ്ററിലേറെ ഉയരത്തിൽ വെള്ളംപൊങ്ങിക്കഴിഞ്ഞതായും ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും നേപ്പാൾ പൊലീസ് ട്വിറ്ററിലൂടെ വ്യക്തമാക്കി. കൃത്രിമമായി രൂപപ്പെട്ട തടാകത്തിന് താഴെയുള്ള 20 ഗ്രാമങ്ങൾക്ക് അതീവ ജാരഗതാ നിർദ്ദേശമാണ് നലകിയിരിക്കുന്നത്. മണ്ണിടിഞ്ഞുണ്ടായ ബണ്ട് ഏതു നിമിഷവും പൊട്ടിയേക്കാമെന്നാണ് മുന്നറിയിപ്പ്. നദിയുടെ 95 ശതമാനം ഒഴുക്കും തടഞ്ഞിരിക്കുന്നത് മണ്ണിടിഞ്ഞ് ഉണ്ടായ ബണ്ടാണ്. നാലു കിലോമീറ്റർ നീളത്തിൽ 200 മീറ്റർ വീതിയിലാണ് തടാകം രൂപപ്പെട്ടിരിക്കുന്നത്. ബണ്ടിൽ ചാലുകളുണ്ടാക്കി ജലമൊഴുക്കിവിടാൻ സൈന്യം ശ്രമിക്കുന്നുണ്ട്.

ബേനി ബസാർ എന്ന സ്ഥലത്തിന് 10 കിലോമീറ്റർ മുകളിലായാണ് നദിയിൽ തടസമുണ്ടായിരിക്കുന്നത്. മണ്ണിടിഞ്ഞുണ്ടായ തടസം തകർത്ത് കനത്ത വെള്ളപ്പാച്ചിലുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. സാധാരണ കനത്ത മഴയെത്തുടർന്നാണു മണ്ണിടിച്ചിലുണ്ടാകുന്നത്. എന്നാൽ, ഇപ്പോഴുണ്ടായിരിക്കുന്ന മണ്ണിച്ചിൽ ഭൂകമ്പത്തിന്റെ ഫലമാണെന്നും വ്യക്തമാക്കി.

ഭൂകമ്പത്തിൽ മലഞ്ചരിവുകൾ ദുർബലമായതോടെ മണ്ണിടിച്ചിലും ഹിമപാതവും വർദ്ധിക്കുകയാണ്. മണ്ണിടിച്ചിലിൽ രണ്ടു ഡസനോളം വീടുകൾ തകർന്നതായി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2002ലെ ഹിമപാതത്തിൽ സമീപത്തെ സേതി നദിയിൽ മഞ്ഞുവീഴ്ച മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധിപ്പർ മരണമടഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP