Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകാവസാനത്തിന്റെ തുടക്കം ആരംഭിച്ചോ? കിർഗിസ്ഥാനിൽ ഭൂമി പിളർന്ന് വിഴുങ്ങിയത് ഒൻപത് കുട്ടികൾ അടക്കം 24 പേർ; നിരവധി വീടുകളും ഭൂമിക്കടിയിലായി

ലോകാവസാനത്തിന്റെ തുടക്കം ആരംഭിച്ചോ? കിർഗിസ്ഥാനിൽ ഭൂമി പിളർന്ന് വിഴുങ്ങിയത് ഒൻപത് കുട്ടികൾ അടക്കം 24 പേർ; നിരവധി വീടുകളും ഭൂമിക്കടിയിലായി

കിർഗിസ്ഥാനിൽ ഭൂമി പിളർന്നുണ്ടായ വിള്ളലിൽ അകപ്പെട്ട് കുട്ടികളുൾപ്പെടെ 24 പേർ മരിച്ചത് ലോകത്താകെ ഭിതി പടർത്തുന്നു. പ്രാദേശിക സമയം പുലർച്ചെ 6.40-ന് ആയിരുന്നു അപകടം. ഓഷ് പ്രവിശ്യയിലെ അയു എന്ന ഗ്രാമത്തിലാണ് ഭീതിയും ദുരന്തവും വിതച്ച് മണ്ണിടിച്ചിലുണ്ടായത് അപകടത്തിൽ മരിച്ച 24 പേരിൽ ഒൻപത് കുട്ടികളുമുണ്ട്. സൈനികരും മെഡിക്കൽ സംഘവുമുൾപ്പെടെ 250 പേർ രക്ഷാപ്രവർത്തനവുമായി പ്രദേശത്തെത്തിയിട്ടുണ്ട്.

രക്ഷാപ്രവർത്തനം നടക്കുന്നതിനിടെയുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് വീടുകൾ കൂടി തകർന്നിട്ടുണ്ട്. എന്നാൽ ഇതിൽ ആർക്കും പരുക്കില്ല. നിലവിലെ സാഹചര്യത്തിൽ എത്രയും വേഗം ഗ്രാമം വിടാൻ പ്രസിഡന്റ് അദാംബായേവ് ആവശ്യപ്പെട്ടിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനം ദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിക്കുന്നതായും റിപ്പോർട്ടുണ്ട്. ഇതിനിടെ ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെ സർക്കാർ ഉദ്യോഗസ്ഥരുടെയും സൈന്യത്തിന്റെയും നേതൃത്വത്തിൽ ഒഴിപ്പിച്ചു തുടങ്ങി. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്താനുള്ള ശ്രമവും നടക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP