Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബ്രിട്ടന് പണി കൊടുക്കാൻ ഒരുങ്ങി യൂറോപ്യൻ രാജ്യങ്ങൾ രംഗത്ത്; പോളണ്ടും ബൾഗേറിയയും അടക്കമുള്ള രാജ്യങ്ങൾ മെഡിസിൻ അടക്കമുള്ള കോഴ്‌സുകൾ ഇംഗ്ലീഷ് മീഡിയത്തിലാക്കുന്നു; ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും വിദ്യാർത്ഥികളുടെ ഒഴുക്ക്

ബ്രിട്ടന് പണി കൊടുക്കാൻ ഒരുങ്ങി യൂറോപ്യൻ രാജ്യങ്ങൾ രംഗത്ത്; പോളണ്ടും ബൾഗേറിയയും അടക്കമുള്ള രാജ്യങ്ങൾ മെഡിസിൻ അടക്കമുള്ള കോഴ്‌സുകൾ ഇംഗ്ലീഷ് മീഡിയത്തിലാക്കുന്നു; ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും വിദ്യാർത്ഥികളുടെ ഒഴുക്ക്

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികൾ ഇംഗ്ലീഷ് മീഡിയത്തിലുള്ള കോഴ്‌സുകൾ വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്. യുകെയിലേക്ക് പഠിക്കാൻ പോകുന്ന വിദേശവിദ്യാർത്ഥികളെ ബ്രെക്‌സിറ്റിന് ശേഷം തങ്ങളുടെ യൂണിവേഴ്‌സിറ്റികളിലേക്ക് ആകർഷിക്കുന്നതിന് വേണ്ടിയാണ് വിവിധ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ പുതിയ തന്ത്രം നടപ്പിലാക്കുന്നത്. ബ്രെക്‌സിറ്റിന് ശേഷം മറ്റ് രാജ്യങ്ങളിലെ പ്രത്യേകിച്ചും യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിലെ വിദ്യാർത്ഥികൾ പകരം ഇടങ്ങൾ തേടുമെന്നും ആ അവസരം നന്നായി പ്രയോജനപ്പെടുത്താനാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ പുതിയ നീക്കം ആരംഭിച്ചിരിക്കുന്നത്.

പുതിയ നീക്കത്തിലുടെ ബ്രിട്ടന് നല്ലൊരു പണി കൊടുക്കാനാണ് ബ്രസൽസ് ക്ലബിലെ രാജ്യങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പോളണ്ടും ബൾഗേറിയയും അടക്കമുള്ള രാജ്യങ്ങൾ മെഡിസിൻ അടക്കമുള്ള കോഴ്‌സുകൾ ഇംഗ്ലീഷ് മീഡിയത്തിലാക്കാൻ പോവുകയാണ്. തൽഫലമായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും വിദ്യാർത്ഥികൾ ബ്രിട്ടനിലേക്ക് പോകുന്നതിന് പകരം ഈ രാജ്യങ്ങളിലേക്ക് ഒഴുകിയെത്തുമെന്നാണ് പുതിയൊരു പഠനം കണ്ടെത്തിയിരിക്കുന്നത്.ബ്രിട്ടനുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ രാജ്യങ്ങളിൽ ഫീസ് കുറവാണെന്നതും വിദേശവിദ്യാർത്ഥികൾക്ക് ഇവിടങ്ങൾ പ്രിയങ്കരങ്ങളാക്കുന്നു. ഇംഗ്ലീഷ് മീഡിയത്തിലുള്ള കോഴ്‌സുകളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം യൂറോപ്പിൽ 13 ശതമാനം വർധനവാണുണ്ടായിരിക്കുന്നതെന്നാണ് ഇത് സംബന്ധിച്ച ഒരു വിശകലനം വെളിപ്പെടുത്തുന്നതെന്ന് ദി ഇന്റിപെന്റന്റ് പത്രം റിപ്പോർട്ട് ചെയ്യുന്നു. ബ്രെക്‌സിറ്റിനെ തുടർന്ന് അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ നിന്നും ഇത്തരം കോഴ്‌സുകൾക്കുള്ള ഡിമാന്റ് വർധിക്കുന്നതോടെ യൂറോപ്യൻ രാജ്യങ്ങൾ ഇത്തരം കോഴ്‌സുകളുടെ എണ്ണം ഇനിയും വർധിപ്പിക്കുമെന്നും സൂചനയുണ്ട്. മൂന്ന് വർഷത്തിനിടെ ഇംഗ്ലീഷ് മീഡിയത്തിലുള്ള കോഴ്‌സുകളുടെ എണ്ണം പോളണ്ടിലെ യൂണിവേഴ്‌സിറ്റികൾ ഇരട്ടിയാക്കിയിട്ടുണ്ട്. പഠിക്കാനുള്ള മികച്ച ഇടമായി പോളണ്ടിനെ കാണുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണവും ഇക്കാലത്തിനിടെ വർധിച്ചിട്ടുണ്ട്.

വിദ്യാർത്ഥികൾക്കുള്ള ഇൻഫർമേഷൻ പ്രൊവൈഡറായ സ്റ്റഡി.ഇയു അടുത്തിടെ നടത്തിയ ഇത് സംബന്ധിച്ച ഒരു വിശകലനത്തിലൂടെയാണ് കൂടുതൽ വിവരങ്ങൾ വെളിപ്പെട്ടിരിക്കുന്നത്. ഇത് പ്രകാരം നിലവിൽ അന്താരാഷ്ട്രവിദ്യാർത്ഥികൾ പഠിക്കാനുള്ള മികച്ച ഇടമായി കാണുന്നത് ജർമനിയെയാണ്. ഇക്കാര്യത്തിൽ നാളിതുവരെ ഒന്നാം സ്ഥാനത്ത് നിലകൊണ്ടിരുന്ന യുകെ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുകയാണ്. എന്നാൽ പഠനത്തിന് ഏറ്റവും ചെലവ് കുറഞ്ഞ പോളണ്ട് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട 10 രാജ്യങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുമുണ്ട്.

വിദ്യാഭ്യാസത്തിന്റ കാര്യത്തിൽ 30 യൂറോപ്യൻ രാജ്യങ്ങളുടെ റാങ്കിങ് നിർവഹിച്ചിരിക്കുന്നതിൽ വിദ്യാഭ്യാസത്തിന്റെ നിലവാരത്തിന്റെ കാര്യത്തിലും ജീവിതനിലവാരത്തിന്റെ കാര്യത്തിലും യുകെ ഒന്നാം സ്ഥാനത്താണ്. എന്നാൽ ഇവിടുത്തെ വർധിച്ച ഫീസ് വിദ്യാർത്ഥികളെ പുറകോട്ട് വലിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ബ്രെക്‌സിറ്റിനെ തുടർന്ന് യുകെയിലെ ഫീസും ജീവിതച്ചെലവുകളും കുത്തനെ ഉയരുന്നതിനെ തുടർന്ന് ഇവിടെ പഠിക്കാൻ ഇഷ്ടപ്പെടുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ ഇടിയുമെന്നും സ്റ്റഡി. ഇയുവിന്റെ ചീഫ് എക്‌സിക്യൂട്ടീവായ ഗെറിറ്റ് ബ്രൂണോ ബ്ലോസ് വെളിപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP