Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരുമിച്ചുനിന്നാൽ സിംഹവും വിളറും; പോത്തിൻകൂട്ടത്തിന്റെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ വാലും ചുരുട്ടി മരത്തിൽക്കയറിയ സിംഹരാജന്റ് ചിത്രം കാണൂ

ഒരുമിച്ചുനിന്നാൽ സിംഹവും വിളറും; പോത്തിൻകൂട്ടത്തിന്റെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ വാലും ചുരുട്ടി മരത്തിൽക്കയറിയ സിംഹരാജന്റ് ചിത്രം കാണൂ

ഐകമത്യം മഹാബലം എന്നാണല്ലോ ചൊല്ല്. അത് നാട്ടിലായാലും കാട്ടിലായാലും ശരിതന്നെ. വേട്ടയാടാനെത്തിയ സിംഹത്തെ ഒരുമിച്ച് നിന്ന് തോൽപിച്ച പോത്തിൻകൂട്ടത്തിന്റെ ഈ ചിത്രം അതുതന്നെ തെളിയിക്കുന്നു. പോത്തിൻകൂട്ടത്തിന്റെ വരവ് കണ്ട് ഭയന്ന് മരത്തിൽ അള്ളിപ്പിടിച്ചുകയറിയ മൃഗരാജന്റെ ചിത്രം കാട്ടിലെ ഐക്യത്തിന്റെ ചിഹ്നം കൂടിയാണ്.

കെനിയയിലെ മസായ് മാരയിൽനിന്ന് 63-കാരനായ ചാൾസ് കോമിൻ പകർത്തിയതാണ് ഈ അപൂർവ നിമിഷങ്ങൾ. സിംഹം മരത്തിൽനിന്ന് താഴെവീഴുന്നത് കാത്ത് കൂട്ടം കൂടി നിൽക്കുകയാണ് പോതത്തുകൾ. അടുത്തിടെ മാത്രം ജനിച്ച കുട്ടിയെ സിംഹത്തിൽനിന്ന് രക്ഷിക്കുന്നതിനുവേണ്ടിയാണ് പോത്തുകൾ ഒന്നുചേർന്ന് പ്രത്യാക്രമണം നടത്തിയത്.

പുൽക്കൂട്ടത്തിനിടെ ഒളിച്ചിരിക്കുകയായിരുന്ന സിംഹത്തെ പോത്തിൻകൂട്ടം കണ്ടെത്തുകയും അവ സിംഹത്തിനുനേരെ ചീറിയടുക്കുകയുമായിരുന്നു. ഭയന്ന സിംഹം അടുത്തുള്ള മരത്തിലേക്ക് പാഞ്ഞുകയറിയ അവിടെ അള്ളിപ്പിടിച്ചിരുന്നു. സിംഹം താഴെയിറങ്ങുന്നതും കാത്ത് പോത്തിൻകൂട്ടം താഴെയും നിലയുറപ്പിച്ചു.

ഏതാനും നിമിഷങ്ങൾ മരത്തിൽ അള്ളിപ്പിടിച്ചിരുന്ന സിംഹത്തിന് ഒടുവിൽ പിടിവിട്ടു. നിലത്തുവീണയുടൻ അത് പിടഞ്ഞെണീറ്റ് ഓടി രക്ഷപ്പെടുകയും ചെയ്തു. ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ പോത്തിൻകൂട്ടം പുല്ലുമേയലും തുടർന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP