Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോകത്തെ വേട്ടയാടാൻ ഒരു ഫോട്ടോ കൂടി; കാണാതെ പോയ നായയെ തേടി അലഞ്ഞ അഞ്ചു വയസുകാരി വിളമ്പാൻ പാകത്തിന് പൊരിച്ചുവച്ചിരിക്കുന്ന കാഴ്ച കണ്ടു പൊട്ടികരയുന്ന ചിത്രം വൈറലാകുന്നു

ലോകത്തെ വേട്ടയാടാൻ ഒരു ഫോട്ടോ കൂടി; കാണാതെ പോയ നായയെ തേടി അലഞ്ഞ അഞ്ചു വയസുകാരി വിളമ്പാൻ പാകത്തിന് പൊരിച്ചുവച്ചിരിക്കുന്ന കാഴ്ച കണ്ടു പൊട്ടികരയുന്ന ചിത്രം വൈറലാകുന്നു

ദുരന്തഭൂമിയായ സിറിയയിൽ ചിത്രമെടുക്കാൻ ക്യാമറ ഉയർത്തിയ ഫോട്ടോഗ്രാഫറോട് എന്നെ കൊല്ലല്ലേ...ഞാൻ കീഴടങ്ങി എന്നു പറഞ്ഞുകൊണ്ട് കൈകൾ ആകാശത്തേക്ക് ഉയർത്തി നിൽക്കുന്ന നാലുവയസുകാരിയുടെ ചിത്രം വൈറലായതിനു പിന്നാലെ മറ്റൊരു അഞ്ചു വയസുകാരിയുടെ ദയനീയ മുഖം ലോകത്തെ കരയിക്കുന്നു. കാണാതെ പോയ തന്റെ വളർത്തു നായയെ അവസാനം തിന്നാൻ പാകത്തിന് പൊരിച്ചുവച്ചിരിക്കുന്ന രീതിയിൽ കണ്ട അഞ്ചുവയസുകാരി നെഞ്ചുപൊട്ടി കരയുന്ന ചിത്രമാണ് ലോകത്തെ ഇപ്പോൾ വേട്ടയാടുന്നത്. വിയറ്റ്‌നാമിൽ നിന്നുള്ള ഈ ചിത്രം ഇപ്പോൾ ലോകമെമ്പാടു വൈറലായിക്കഴിഞ്ഞു.

തന്റെ വളർത്തു നായയായ ഫ്‌ലവറിനെ ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ഈ അഞ്ചുവയസുകാരിക്ക് നഷ്ടമാകുന്നത്. നോർത്തേൺ വിയറ്റ്‌നാമിൽ താമസിക്കുന്ന കുട്ടി എവിടെയെല്ലാം തന്റെ പൊന്നോമന നായയയെ അന്വേഷിച്ചു നടന്നുവെങ്കിലും കണ്ടെത്താനായില്ല. മൂന്നു വർഷമായി പെൺകുട്ടി തന്റെ വളർത്തു നായയായ ഫ്‌ലവറിനെ ഓമനിച്ചുവരികയായിരുന്നു. പെട്ടെന്നൊരു ദിവസം ഫ്‌ലവറിനെ കാണാതായതിനെ തുടർന്ന് ഏറെ സങ്കടപ്പെട്ടു കഴിയുകയായിരുന്നു കുട്ടി.

ഇതിനിടെ വിയറ്റ്‌നാം തെരുവിലെ ഡോഗ് മീറ്റ് സ്റ്റാളിനു മുന്നിലൂടെ നടക്കുകയായിരുന്നു പെൺകുട്ടി പെട്ടെന്ന് ആ കാഴ്ച കണ്ടു ഞെട്ടുകയായിരുന്നു. തിന്നാൻ പാകത്തിന് പൊരിച്ചുവച്ചിരിക്കുന്ന നായ തന്റെ ഫ്‌ലവറാണെന്ന് പെൺകുട്ടി തിരിച്ചറിഞ്ഞു. തന്റെ ഓമന വളർത്തു നായയെ ഈ രൂപത്തിൽ കണ്ട പെൺകുട്ടിക്ക് സഹിക്കാൻ കഴിഞ്ഞില്ല. അവൾ അതിന്റെ സമീപത്ത് ചെന്ന് ചങ്കുപൊട്ടി കരയുന്ന ചിത്രമാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്. ഇതിനോടകം ലക്ഷക്കണക്കിന് പേർ കണ്ടു കഴിഞ്ഞ ചിത്രത്തിന് ഏറെ പേർ കമന്റും ഇട്ടിട്ടുണ്ട്. തുടർന്ന് വിയറ്റ്‌നാമിൽ നായ്ക്കളുടെ ഇറച്ചി ഭക്ഷിക്കുന്നത് വിലക്കണമെന്നുവരെ പലരും അഭ്യർത്ഥിച്ചിട്ടുണ്ട്.

കൊറിയ, വിയറ്റ്‌നാം, ചൈന തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ പട്ടിയിറച്ചി വിശിഷ്ട വിഭവമായാണ് കരുതുന്നത്. മിക്കയിടങ്ങളിലും ഇത്തരത്തിൽ പാകം ചെയ്യുന്നതിന് നായ്ക്കളെ വീടുകളിൽ നിന്ന് മോഷ്ടിച്ചുകൊണ്ടു വരികയാണെന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP