Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോടികൾ വിലയുള്ള കാറ് കഴുകാൻ ലണ്ടനിലെ ഗതാഗതം തടസപ്പെടുത്തി സൗദി കോടീശ്വരൻ; അറബ് സമ്പന്നരുടെ കാറുകളുടെ കഥകൾ തീരുന്നില്ല

കോടികൾ വിലയുള്ള കാറ് കഴുകാൻ ലണ്ടനിലെ ഗതാഗതം തടസപ്പെടുത്തി സൗദി കോടീശ്വരൻ; അറബ് സമ്പന്നരുടെ കാറുകളുടെ കഥകൾ തീരുന്നില്ല

ലണ്ടൻ: അറബ് രാഷ്ട്രങ്ങളിലെ കനത്ത ചൂടിൽ നിന്നും രക്ഷപ്പെട്ട് ബ്രിട്ടനിൽ അവധിക്കാലം ചെലവഴിക്കാനെത്തുന്ന സൗദി കോടീശ്വരന്മാരുടെ എണ്ണം വർഷം തോറും പെരുകുകയാണ്. ഇവർ തങ്ങളുടെ കോടികൾ വിലമതിക്കുന്ന കാറുകളുമായാണ് ഇംഗ്ലണ്ടിലെത്തുന്നത്. ഇപ്പോൾ കുറച്ച് വർഷങ്ങളായി ഇക്കാലത്ത് ഇത്തരം ആഡംബര കാറുകൾ ബ്രിട്ടനിലെ വീഥികളിൽ നിറയുന്നുമുണ്ട്. ഇവയെ കൗതുകത്തോടെ നോക്കി നിൽക്കാനും ഇവയ്‌ക്കൊപ്പം നിന്ന് സെൽഫിയെടുക്കാനും സായിപ്പിന്മാർ തിക്കും തിരക്കും കൂട്ടുന്നതും പതിവ് കാഴ്ചയാണ്. എന്നാൽ പലപ്പോഴും ഇത്തരം കാറുകൾ ബ്രിട്ടനിലെ ഗതാഗതത്തിൽ ഏറെ ബുദ്ധിമുട്ടുകളും തടസങ്ങളും സൃഷ്ടിക്കാറുമുണ്ട്. കോടികൾ വിലയുള്ള കാറ് കഴുകാൻ ലണ്ടനിലെ ഗതാഗതം തടസപ്പെടുത്തി സൗദി കോടീശ്വരൻ ഈ അടുത്ത ദിവസം വാർത്തകളിൽ നിറഞ്ഞിരുന്നു. അറബ് സമ്പന്നരുടെ കാറുകളുടെ കഥകൾ ഇത്തരത്തിൽ പുതിയ അധ്യായങ്ങൾ തീർത്തുകൊണ്ട് തുടരുകയാണ്.

വിലവിടിപ്പുള്ള പോർച്ചെ കാറിന്റെ സൗദി ഉടമസ്ഥനാണ് പ്രസ്തുത കാർ കഴുകി ഗതഗത തടസം സൃഷ്ടിച്ചിരിക്കുന്നത്. ലണ്ടനിലെ തിരക്കേറിയ ഒരു റോഡിലാണ് തന്റെ ഒരു മില്യൺ പൗണ്ട് വിലയുള്ള പോർച്ചെയെ കുളിപ്പിച്ച് ഇയാൾ വാർത്തയായിരിക്കുന്നത്.അങ്ങനെ ഇത്തവണത്തെ സൂപ്പർകാർ സീസണിലെ ശ്രദ്ധാകേന്ദ്രമാകാനും ഇയാൾക്ക് കഴിഞ്ഞു. റോഡിനരികിൽ നിർത്തിയാണീ കാർ കഴുകിയതെങ്കിലും പോർച്ചെ 918 സ്‌പൈഡർ വൈറ്റിനെ തട്ടാതിരിക്കാൻ ഇതിലൂടെ കടന്ന് പോകുന്ന വാഹനങ്ങൾ നിർബന്ധിതരായി. ബസുകൾ ലൈനുകൾ മാറിയോടേണ്ടിയും വന്നുവെന്നാണ് റിപ്പോർട്ട്. അടുത്തിടെ സൗദി അറേബ്യയിൽ നിന്നും യുകെയിലെത്തിയ ഈ ഹൈബ്രിഡ് കാർ പൊടിയും മണലും പറ്റിപ്പിടിച്ച് വൃത്തികേടായതിനാലാണ് ഉടമസ്ഥൻ ഇതിനെ ഒന്നു വിസ്തരിച്ച് കുളിപ്പിച്ച് കുട്ടപ്പനാക്കിയെടുക്കാൻ തീരുമാനിച്ചത്....!!.

എന്നാൽ തീർത്തും സൗകര്യമുള്ള പ്രൈവറ്റ് മേഖലയിൽ വച്ച് ചെയ്യേണ്ടുന്ന ഈ കഴുകൽ അദ്ദേഹം നൈറ്റ് ബ്രിഡ്ജിലെ തിരക്കേറിയ ബ്രോംപ്ടൺ റോഡിൽ വച്ച് നിർവഹിച്ചതാണ് പ്രശ്‌നമുണ്ടാക്കിയത്. പോർച്ചെ കഴുകി വൃത്തിയാക്കാൻ രണ്ടു പേർ ഏതാണ്ട് ഒരു മണിക്കൂറോളമെടുത്തുവെന്നാണ് റിപ്പോർട്ട്. ആദ്യം ഇത് കഴുകുകയും പിന്നീട് ഇത് ഒരു ഹെൻട്രിയാൽ വാക്വം ചെയ്യുകയും തുടർന്ന് ഈ 210 എംപിഎച്ച് വെഹിക്കിൾ പോളിഷ് ചെയ്യുകയുമായിരുന്നു ഇവർ ചെയ്തത്.

പോർച്ചെ റോഡിലെ പാർക്കിങ് മേഖലയിലാണ് നിർത്തിയിരുന്നതെങ്കിലും ഇതിന്റെ തുറന്ന് വച്ച് ഡോറുകൾ കാരണം മറ്റ് വാഹനങ്ങൾ റോഡിലൂടെ കടന്ന് പോകാൻ ഏറെ പാടുപെട്ടെന്നും അത് കാരണം ഗതാഗതതടസമുണ്ടായിരുന്നുവെന്നുമാണ് റിപ്പോർട്ട്. സൗദി അറേബ്യൻ റാലി ഡ്രൈവറായ യസീദ് അൽ രാജ്ഹി എന്ന 33 കാരന്റെ മരുമകന്റേതാണീ കാറെന്നാണ് സൂചന. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, എന്നിവിടങ്ങളിലും പ്രശസ്തമായ ഡാക്കർ റാലിയിലും റേസിൽ പങ്കെടുത്തിട്ടുണ്ട്. യസീദ്‌റേസിങ് എന്ന പേരിലുള്ള ഒരു റേസിങ് ടീം ഇദ്ദേഹത്തിന് സ്വന്തമായുണ്ട്.

പതിവ് പോലെ ജൂലൈയ്ക്ക് ശേഷം നിരവധി അറബ് കോടീശ്വരന്മാരുടെ വിലയേറിയ കാറുകൾ ലണ്ടൻ വീഥികളിൽ വന്ന് നിറഞ്ഞിട്ടുണ്ട്. പോർച്ചെയ്ക്ക് പുറമെ ലംബോർഗിനി, ബുഗട്ടീസ്, ഫെറാറി, തുടങ്ങിയ കോടികൾ വിലമതിക്കുന്ന കാറുകളാണ് ഈ സൂപ്പർകാർ സീസന്റെ ഭാഗമായി ബ്രിട്ടനിലെ വീഥികളിലൂടെ ഒഴുകി നീങ്ങുന്നത്. വേനൽക്കാലം ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുമ്പെ ഇത്തരം കാറുകൾ അവർ അറബ് നാട്ടിൽ നിന്നും കപ്പൽ മാർഗം യുകെയിലെത്തിക്കുകയാണ് ചെയ്യുന്നത്. തുടർന്ന് ജൂലൈയിൽ അവർ ഇവിടെയെത്തുകയും തങ്ങളുടെ കാറുകളിൽ ചെത്തി നടക്കുകയും ചെയ്യും.കഴിഞ്ഞ ദിവസങ്ങളിൽ യുകെയിലെ വിവിധ ഭാഗങ്ങളിലുള്ള റോഡുകളിൽ
ഇവർ ഗതാഗത തടസവും അപടങ്ങളും സൃഷ്ടിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP