Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്തു വർഷം കൂടി കഴിയുമ്പോൾ ലണ്ടന്റെ മുഖം അപ്പാടെ മാറും; പടുത്തുയർത്തുന്നത് 20 നിലയിൽ കൂടുതൽ പൊക്കമുള്ള 260 അപ്പാർട്ട്‌മെന്റുകൾ

പത്തു വർഷം കൂടി കഴിയുമ്പോൾ ലണ്ടന്റെ മുഖം അപ്പാടെ മാറും; പടുത്തുയർത്തുന്നത് 20 നിലയിൽ കൂടുതൽ പൊക്കമുള്ള 260 അപ്പാർട്ട്‌മെന്റുകൾ

ലണ്ടൻ: ലണ്ടന്റെ മുഖഛായ മാറ്റിമറിക്കാൻ പാകത്തിന് വൻ സൗധങ്ങൾ ഒരുങ്ങുന്നു.  20 നിലകളിൽ കൂടുതലുള്ള 260 അപ്പാർട്ട്‌മെന്റുകൾ നിർമ്മാണം പൂർത്തിയാക്കുമ്പോൾ ലണ്ടന്റെ പുതിയ മുഖമായിരിക്കും ലോകത്തിന് കാണാൻ സാധിക്കുക.

തലസ്ഥാനത്തിന് പുതിയ മുഖഛായ നൽകാൻ ആകാശം മുട്ടുന്ന 260-ലേറെ കെട്ടിടങ്ങൾക്കാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിൽ മിക്കവയും ലക്ഷ്വറി ഫ്‌ലാറ്റുകളാണെന്നാണ് റിപ്പോർട്ട്. ചെറുപ്പക്കാരായ പ്രഫഷണലുകളേയും സമ്പന്നരേയും ലക്ഷ്യമിട്ടുകൊണ്ട് നിർമ്മിക്കുന്ന ഈ സൗധങ്ങളിൽ എഴുപതോളം കെട്ടിടങ്ങൾ നിർമ്മാണഘട്ടത്തിലാണ്. ജനസാന്ദ്രത ഏറുകയും വീടുകൾ ലഭിക്കാനുള്ള ബുദ്ധിമുട്ട് വർധിക്കുകയും ചെയ്തതോടെയാണ് ഏറെ നിലകളുള്ള അപ്പാർട്ട്‌മെന്റുകൾ നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചത്.

അതേസമയം ഇത്തരം സൗധങ്ങൾ നിർമ്മിക്കുന്നത് വിദേശ നിക്ഷേപകരെ ലക്ഷ്യമിട്ടുകൊണ്ടാണെന്നും അതുകൊണ്ടു തന്നെ നിർമ്മാണം പൂർത്തിയാകുമ്പോൾ ഇവയിൽ മിക്കവയും ഒഴിഞ്ഞു തന്നെ കിടക്കുമെന്നാണ് വിമർശകർ പറയുന്നത്. വർധിച്ച വാടകയും വീടുവിലയും കൊണ്ട് വലയുന്ന  സാധാരണക്കാരായ ലണ്ടൻ നിവാസികൾക്ക് ഏറെ പ്രയോജനമൊന്നും ഈ പദ്ധതികൊണ്ട് ലഭിക്കില്ലെന്നും ഇവർ വ്യക്തമാക്കുന്നു.

ലണ്ടനിൽ നിർമ്മിക്കുന്ന ബഹുനില കെട്ടിടങ്ങളിൽ നിന്നു വ്യത്യസ്തമായി താമസത്തിനുള്ള അപ്പാർട്ട്‌മെന്റുകളാണ് പുതുതായി നിർമ്മിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. നിലവിൽ ബിസിനസ് ആവശ്യങ്ങൾക്കായി ഒട്ടേറെ ബഹുനില കെട്ടിടങ്ങൾ ഉണ്ടെങ്കിലും നിർമ്മാണത്തിലിരിക്കുന്നവയും നിർമ്മാണത്തിന് അനുമതി ലഭിച്ചിട്ടുള്ളവയും ലക്ഷ്വറി ഫ്‌ലാറ്റുകളുടെ രീതിയിലാണ് രൂപപ്പെടുത്തുന്നത്. ലണ്ടൻ സിറ്റി, കാനറി വാർഫ് തുടങ്ങിയ പരമ്പരാഗത ബഹുനില കെട്ടിടങ്ങളുടെ ഇടയിൽ നിന്ന് മാറി ക്രോയ്‌ഡോൺ, ബ്രെന്റ്, ലൂയിഷാം തുടങ്ങിയ മേഖലകളിലേക്കാണ് പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം വ്യാപിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെക്കാൾ 11 ശതമാനത്തിലധികം കെട്ടിടങ്ങൾക്കാണ് ഈ വർഷം അനുമതി നൽകിയിരിക്കുന്നതെന്നാണ് ന്യൂ ലണ്ടൻ ആർക്കിടെക്ചർ ആൻഡ് പ്രോപ്പർട്ടി കൺസൾട്ടന്റ് ജി എൽ ഹേൺ വെളിപ്പെടുത്തുന്നത്.
ഇവയിൽ 70 എണ്ണം നിർമ്മാണ ഘട്ടത്തിലാണ്. 117 എണ്ണത്തിന് നിർമ്മാണ അനുമതിയും ലഭിച്ചിട്ടുണ്ട്. 70 എണ്ണത്തിന് ഇനിയും അനുമതിക്കായി കാത്തുകിടക്കുന്നു.  ഇപ്പോൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നവയിൽ എട്ട് ടവർ ബ്ലോക്കുകൾ താമസത്തിനായി മാത്രം നിർമ്മിക്കുന്നതാണ്. 14,800 പുതിയ ഭവനങ്ങൾ ഇതോടെ യാഥാർഥ്യമാകുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.

തേംസിന് അഭിമുഖമായി പണിയുന്ന ഒരു കെട്ടിടത്തിൽ ഒരു ബെഡ്‌റൂം ഫ്‌ലാറ്റിന്റെ വില 1.4 മില്യൺ പൗണ്ടിൽ തുടങ്ങുന്നു. അതേസമയം സിറ്റിക്കു പുറത്ത് ഗുഡ്മാൻസ് ഫീൽഡിൽ പണിയുന്ന സ്റ്റുഡിയോ അപ്പാർട്ട്‌മെന്റിന്റെ വില 700,000 പൗണ്ടാണെന്നുമാണ് പറയുന്നത്. പുതുതായി പണിയുന്ന അപ്പാർട്ട്‌മെന്റുകളുടെ വില ശരാശരി വീടു വിലയെക്കാൾ ഇരട്ടിയാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. സിറ്റിക്കു പുറത്തുള്ള കെട്ടിടങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. സ്ട്രാറ്റ്‌ഫോർഡിൽ പണിയുന്ന പുതിയ കെട്ടിടത്തിലെ ഒറ്റമുറി ഫ്‌ലാറ്റിന്റെ വില 370,000 പൗണ്ടാണെന്നാണ് കമ്പനി പരസ്യം ചെയ്തിരിക്കുന്നത്.

ലണ്ടനിൽ വീടു വിലയിൽ ഈ വർഷം നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മുൻ വർഷത്തെക്കാൾ 12.7 ശതമാനം വർധനയാണ് അടുത്തകാലത്ത് ഉണ്ടായിട്ടുള്ളത്. നിലവിൽ സെൻട്രൽ ലണ്ടനിലും മറ്റും ഏറെ ബഹുനില കെട്ടിടങ്ങൾ ഉള്ളതിനാൽ സിറ്റിക്കു പുറത്ത് ഉൾപ്രദേശങ്ങളിലാണ് കൂടുതൽ ബഹുനില കെട്ടിടങ്ങൾ നിർമ്മിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. ബ്രെന്റിലും ക്രോയ്‌ഡോണിലും രണ്ട് ടവർ ബ്ലോക്കുകൾ നിർമ്മാണത്തിലുണ്ട്. ഹാരിംഗേ, ഹൂൺസ്ലോ എന്നിവിടങ്ങളിൽ ഓരോന്നും ഇപ്പോൾ നിർമ്മിച്ചുവരുന്നു. ബാർക്കിങ്, ബാർനെറ്റ്, ഈലിങ് തുടങ്ങിയ മേഖലകളിൽ അംബരചുംബികളായ കെട്ടിടങ്ങൾ നിർമ്മിക്കാനും പദ്ധതിയിട്ടിട്ടുണ്ട്. വീടുവിപണിയിലുണ്ടായ ബൂമിങ് ആണ് ലക്ഷ്വറി ഫ്‌ലാറ്റുകളുടെ നിർമ്മാണത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്ന് ഈ മേഖലയിലെ വിദഗ്ദ്ധർ വിലയിരുത്തുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP