Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മതാചാരങ്ങളെ ഭയക്കാതെ സാദിഖ് ഖാൻ സ്വാമി നാരായൺ ക്ഷേത്രത്തിൽ; പാക്കിസ്ഥാനിൽ ജനിച്ച ലണ്ടൻ മേയർക്ക് ഹിന്ദുക്കളോടും കലശലായ ഇഷ്ടം

മതാചാരങ്ങളെ ഭയക്കാതെ സാദിഖ് ഖാൻ സ്വാമി നാരായൺ ക്ഷേത്രത്തിൽ; പാക്കിസ്ഥാനിൽ ജനിച്ച ലണ്ടൻ മേയർക്ക് ഹിന്ദുക്കളോടും കലശലായ ഇഷ്ടം

റ്റുള്ള മതവിശ്വാസികളെ മനുഷ്യത്വരഹിതമായി കൊന്ന് തള്ളുന്ന മുസ്ലിം ഭീകരർക്ക് തികച്ചും മാതൃകയാക്കാവുന്ന യഥാർത്ഥ മുസ്ലീമാണ് താനെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ ഇന്നലെ വീണ്ടും തെളിയിച്ചിരിക്കുകയാണ്. മതാചാരങ്ങളെ ഭയക്കാതെയാണ് സാദിഖ് ഇന്നലെ നോർത്ത് വെസ്റ്റ് ലണ്ടനിലെ കിങ്സ്ബറിയിലുള്ള ശ്രീ സ്വാമി നാരായൺ ക്ഷേത്രത്തിലെത്തിയിരിക്കുന്നത്. പാക്കിസ്ഥാനിൽ ജനിച്ച ഇദ്ദേഹം ഹിന്ദുക്കളോട് കലശലായ ഇഷ്ടമുള്ളയാളാണെന്നാണ് തന്റെ പ്രവൃത്തികളിലൂടെ തെളിയിച്ച് കൊണ്ടിരിക്കുന്നത്.

ഇന്ത്യയ്ക്ക് പുറത്തുള്ള പ്രമുഖ ഹിന്ദു ക്ഷേത്രങ്ങളിലൊന്നാണിത്. ക്ഷേത്രത്തിലെത്തി മേയർ ആഗോള ഹിന്ദു ആചാര്യന്മാരിൽ പ്രമുഖനായ ആചാ്യ സ്വാമിശ്രീ മഹാരാജിനെ കാണുകയും ചെയ്തിരുന്നു. അഹമ്മദാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മണിനഗർ ശ്രീ സ്വാമി നാരായൺ ഗഡി സൻസ്ഥാൻ എന്ന അന്താരാഷ്ട്ര ആത്മീയ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള പ്രമുഖ ക്ഷേത്രമാണിത്.സാക് ഗോൾഡ് സ്മിത്തിനെ തോൽപ്പിച്ചാണ് ലേബർ നേതാവായ സാദിഖ് ലണ്ടന്റെ ആദ്യ മുസ്ലിം മേയറായിരിക്കുന്നത്. തീവ്രവാദത്തെ പിഴുതെറിയുമെന്നത് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയാണ്.

ലണ്ടൻ മേയറെന്ന നിലയിൽ താൻ ഇവിടുത്തെ ഇന്ത്യൻ സമൂഹത്തിന് വേണ്ടി നിലകൊള്ളുമെന്നും ലണ്ടനും ഇന്ത്യയും തമ്മിലുള്ള സൗഹൃദം വർധിപ്പിക്കുമെന്നും അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയ കാര്യമാണ്. ഇന്ത്യയുമായി സാധ്യമായ വേഗത്തിൽ ഒരു നല്ല ട്രേഡ് ഡെലിഗേഷന് നേതൃത്വം നൽകുമെന്നും അദ്ദേഹം മേയറായി സ്ഥാനമേറ്റയുടൻ ഉറപ്പ് നൽകിയിരുന്നു. വളർച്ചയ്ക്കും കണ്ടുപിടിത്തങ്ങൾക്കും മുൻഗണന നൽകിയുള്ള പ്രവർത്തനമാണ് താൻ കാഴ്ച വയ്ക്കുകയെന്നും ഖാൻ വ്യക്തമാക്കിയിട്ടുണ്ട്. ലണ്ടനിൽ വളർന്ന് വരുന്ന തീവ്രവാദ വൽക്കരണത്തിലും തീവ്രവാദ ഭീഷണികളിലും തനിക്കേറെ ഉത്കണ്ഠയുണ്ടന്നെും അദ്ദേഹം നേരത്തെ സൂചിപ്പിച്ചിരുന്നു. പാക്കിസ്ഥാനിൽ നിന്നും ലണ്ടനിലേക്ക് കുടിയേറിയ ബസ് ഡ്രൈവറുടെ മകനായ സാദിഖ് മെയ്‌ മൂന്നിനാണ് ലണ്ടൻ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP