Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നഗരത്തിൽ നിരോധിത മേഖലകൾ പ്രഖ്യാപിച്ചു; ട്യൂബ് ട്രെയിൻ ഗതാഗതത്തെയും ബാധിച്ചു; നിരവധി പേർക്ക് വീട്ടിലേക്ക് പോവാൻ കഴിഞ്ഞില്ല; പറ്റുമെങ്കിൽ ഇന്ന് ലണ്ടനിലേക്ക് പോവാതിരിക്കുക

നഗരത്തിൽ നിരോധിത മേഖലകൾ പ്രഖ്യാപിച്ചു; ട്യൂബ് ട്രെയിൻ ഗതാഗതത്തെയും ബാധിച്ചു; നിരവധി പേർക്ക് വീട്ടിലേക്ക് പോവാൻ കഴിഞ്ഞില്ല; പറ്റുമെങ്കിൽ ഇന്ന് ലണ്ടനിലേക്ക് പോവാതിരിക്കുക

ലണ്ടൻ: ലണ്ടനിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന് വൻ സുരക്ഷയും മുൻകരുതലുകളുമാണ് നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി നഗരത്തിൽ പലയിടങ്ങളിലും നിരോധിത മേഖലകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണം ട്യൂബ് ട്രെയിൻ ഗതാഗതത്തെയും സാരമായി ബാധിച്ചിരുന്നു. ഇത് കാരണം നിരവധി പേർക്ക് വീട്ടിലേക്ക് പോവാൻ കഴിഞ്ഞതുമില്ല. ലണ്ടനിലെ അവസ്ഥ ഈ വിധത്തിൽ മാറി മറിഞ്ഞിരിക്കുന്നതിനാൽ നിവൃത്തിയുണ്ടെങ്കിൽ ഇന്ന് ലണ്ടനിലേക്ക് പോവാതിരിക്കുന്നതായിരിക്കും നല്ലത്. ആക്രമണത്തെ തുടർന്ന് വെസ്റ്റ്മിൻസ്റ്റർ ട്യൂബ് സ്റ്റേഷൻ അടച്ചിരുന്നു. പാലസിന് ചുറ്റുമുള്ള വിശാലമായ പ്രദേശം നിലവിൽ സായുധ പൊലീസിന്റെ കസ്റ്റഡിയിലാണ്. തുടർന്നും ആക്രമണങ്ങളുണ്ടാകുമെന്ന ഭയത്താൽ പൊലീസ് കനത്ത ജാഗ്രതയാണ് പാലിച്ച് വരുന്നത്.

ഈ നിർണായക സന്ദർഭത്തിൽ ട്യൂബ് സ്റ്റേഷനുകളിൽ സായുധ പൊലീസിന്റെ സാന്നിധ്യം അധികരിക്കുമെന്നാണ് പൊലീസ് ജനങ്ങൾക്ക് മുന്നറിയിപ്പേകുന്നത്. ഇതിന് പുറമെ തെരുവുകളിലും വർധിച്ച തോതിൽ പൊലീസ് സാന്നിധ്യമുണ്ടാകും. സുരക്ഷാ ഭീഷണി ശക്തമായിരിക്കെ ലണ്ടനിലെ പട്ടാളത്തെ ഇറക്കാനും നീക്കം നടക്കുന്നുണ്ട്. പാർലിമെന്റ് സ്‌ക്വയർ, വൈറ്റ്ഹാൾ, വെസ്റ്റ്മിനൻസ്റ്റർ ബ്രിഡ്ജ്, ലാംബെത്ത് ബ്രിഡ്ജ്, വിക്ടോറിയ സ്ട്രീറ്റ്, ബ്രോഡ് വേ, വിക്ടോറിയ എംബാർക്ക്മെന്റ്, എംബാർക്ക്മെന്റ് ട്യൂബ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് വരരുതെന്നാണ് പൊലീസ് ജനത്തോട് നിർദേശിക്കുന്നത്.

വൗക്സ്ഹാൾ മുതൽ എംബാർക്ക്മെന്റ് വരെയുള്ള ഭാഗത്ത് തെയിംസ് നദിയിലൂടെയുള്ള ഗതാഗതത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സെന്ററിലെയും വെസ്റ്റ്മിൻസ്റ്ററിലെയും നിരവധി റോഡുകളും അടച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് വൈറ്റ്ഹാളിൽ ജോലിക്കും സന്ദർശത്തിനുമായെത്തുന്ന ആയിരക്കണക്കിന് യാത്രക്കാരാണ് വലഞ്ഞിരിക്കുന്നത്. ഇതിനെ തുടർന്ന് സെൻട്രൽ ലണ്ടനിൽ താൽക്കാലികമായ പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്തിരുന്നു. ആക്രമണത്തെ തുടർന്നുണ്ടായ അനിശ്ചിതത്വത്തെ തുടർന്ന് ഡസൻ കണക്കിന് ആളുകൾ ലണ്ടൻ ഐപോഡുകളിൽ അന്തരീക്ഷത്തിൽ പെട്ട് പോയിരുന്നു. വെസ്റ്റ്മിൻസ്റ്ററിലുണ്ടായ ആക്രമണത്തെ തുടർന്ന് ഇത് പെട്ടെന്ന് നിർത്തി വച്ചതിനെ തുടർന്നായിരുന്നു ഇത്.

ലാപ്ടോപ്പുകൾ, ഐപാഡുകൾ, ക്യാമറകൾ തുടങ്ങിയ ഉപകരണങ്ങൾ ആറ് രാജ്യങ്ങളിൽ നിന്നും യുകെയിലേക്ക് വരുന്ന വിമാനങ്ങളിൽ നിരോധിച്ച് ദിവസങ്ങൾക്കകമാണ് ആക്രമണം നടന്നിരിക്കുന്നതെന്നത് ഗൗരവമർഹിക്കുന്നു. ആക്രമണത്തെ തുടർന്ന് നഗരത്തിലെ നിരവധി ടൂറിസം കേന്ദ്രങ്ങളും കഫേകളും ഷോപ്പുകളും പൊലീസ് മുൻകരുതലായി അടച്ച് പൂട്ടിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP