Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

നോക്കിയാലും നോക്കിയാലും തീരാത്ത ശരീരം; മനുഷ്യന്റെ ശിരസിനേക്കാൾ വലുപ്പമുള്ള തല; അറ്റമില്ലാത്ത ഉടൽ പോലെ ഒടുങ്ങാത്ത വിശപ്പ്; 26 അടി നീളമുള്ള ലോകത്തിലെ ഏറ്റവും നീളമുള്ള പാമ്പിന്റെ വിശേഷങ്ങൾ

നോക്കിയാലും നോക്കിയാലും തീരാത്ത ശരീരം; മനുഷ്യന്റെ ശിരസിനേക്കാൾ വലുപ്പമുള്ള തല; അറ്റമില്ലാത്ത ഉടൽ പോലെ ഒടുങ്ങാത്ത വിശപ്പ്; 26 അടി നീളമുള്ള ലോകത്തിലെ ഏറ്റവും നീളമുള്ള പാമ്പിന്റെ വിശേഷങ്ങൾ

ലോകത്തിലെ ഏറ്റവും നീളം കൂടിയ പാമ്പേതാണെന്നറിയാമോ...? എട്ടടി മൂർഖൻ...പത്തടി മൂർഖൻ...എന്നിങ്ങനെയായിരിക്കും ചിലർ ഉത്തരമേകാൻ ശ്രമിക്കുന്നത്. എന്നാൽ കഴിഞ്ഞ ഫെബ്രുവരിയിൽ ബ്രസീലിൽ നിന്നും കണ്ടെത്തിയ 20 അടി നീളമുള്ള കൂറ്റൻ അനാകോണ്ടയായിരുന്നു ലോകത്തിലെ ഏറ്റവും നീളമുള്ള പാമ്പായി പ്രഖ്യാപിക്കപ്പെട്ടിരുന്നത്. എന്നാൽ അതിനെയും കടത്തി വെട്ടുന്ന പാമ്പിനെ കണ്ടെത്തിയെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തായ്‌ലൻഡിലെ ബാങ്ക്‌കോംഗിലെ ഒരു റസ്‌റ്റോറന്റിൽ നിന്നാണീ പാമ്പിനെ കണ്ടെത്തിയിരിക്കുന്നത്.

മനുഷ്യന്റെ ശിരസിനേക്കാൾ വലുപ്പം കുറഞ്ഞ ശിരസാണിതിനുള്ളതെന്നാണ് സൂചന. ഇതിന്റെ നീളമാണെങ്കിലോ ഒരിക്കലും അവസാനിക്കാത്തതാണെന്നും തോന്നിയാൽ അത്ഭുതപ്പെടേണ്ടതില്ല. ഇതിന്റെ ശരീരത്തിലൂടെ ക്യാമറ പാൻ ചെയ്യുന്ന ഒരു വീഡിയോ പുറത്തിറങ്ങിയിരുന്നു. ഇതിന്റെ നീളം തീരുന്നില്ലല്ലോ എന്നാവും ഇത് കാണുമ്പോൾ നമുക്ക് തോന്നുക. ഒടുങ്ങാത്ത നീളമുള്ളത് പോലെ ഒടുങ്ങാത്ത വിശപ്പിന്റെയും ഉടമയാണ് ഈ ആശാനെന്നാണ് ഇതിന്റെ ശരീരം വെളിപ്പെടുത്തുന്നത്. ഏതായാലും ഇനി ലോകത്തിലെ ഏറ്റവും നീളമുള്ള പാമ്പേതാണെന്ന് ചോദിക്കുമ്പോൾ സംശയിക്കേണ്ടതില്ല. ഈ 26 അടി വീരനെ കടത്തി വെട്ടാൻ ലോകത്ത് മറ്റൊരു നാഗരാജാവിനെയും കണ്ടെത്തിയിട്ടില്ല ഇതുവരെ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP