Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കല്ലറയിൽ സ്വന്തം പേരുപോലും എഴുതിവെക്കാൻ പണമില്ലാതെ അടക്കം ചെയ്ത ഈ മനുഷ്യനെ അറിയാമോ? 180 കോടി രൂപ ലോട്ടറി അടിച്ചതോടെ ജീവിതം കൈവിട്ടുപോയ ബ്രിട്ടനിലെ ഒരു ഇന്ത്യൻ വംശജന്റെ കഥ

കല്ലറയിൽ സ്വന്തം പേരുപോലും എഴുതിവെക്കാൻ പണമില്ലാതെ അടക്കം ചെയ്ത ഈ മനുഷ്യനെ അറിയാമോ? 180 കോടി രൂപ ലോട്ടറി അടിച്ചതോടെ ജീവിതം കൈവിട്ടുപോയ ബ്രിട്ടനിലെ ഒരു ഇന്ത്യൻ വംശജന്റെ കഥ

മുക്താർ മൊഹിദിന്റെ ജീവിത ഒരു പാഠപുസ്തകമാണ്. ബമ്പറടിച്ചാൽ ജീവിതം രക്ഷപെടുമെന്ന് സ്വപ്‌നം കാണുന്നവർ തീർച്ചയായും ഈ ജീവിതം അറിയണം. 180 കോടി രൂപ ലോട്ടറിയടിച്ചതോടെ ജീവിതം കൈവിട്ടുപോയ മനുഷ്യനാണ് മുക്താർ. കോടീശ്വരനിൽനിന്ന്, വീട്ടുകാർക്കും നാട്ടുകാർക്കും വേണ്ടാത്തവനായി, കല്ലറയിൽ സ്വന്തം പേരുപോലും എഴുതിക്കാൻ പണമില്ലാത്തവനായി മൊഹിദിന്റെ ജീവിതം അവസാനിച്ചു. കഴിഞ്ഞമാസം അവസാനം, പ്രാദേശിക പത്രങ്ങളിൽ ചെറിയൊരു ചരമവാർത്തയായി ആ ജീവിതം അവസാനിച്ചു.

ബെർക്ക്ഷയറിൽ, മൊഹിദീന്റെ മരണം ആരും ശ്രദ്ധിച്ചില്ല. എന്നാൽ, ആ മനുഷ്യന്റെ ജീവിതം ഒരിക്കൽ എല്ലാവരും അറിഞ്ഞിരുന്നു. 23 വർഷം മുമ്പ് അയാൾ രാജ്യമെങ്ങും പ്രശസ്തനായിരുന്നു. ബ്രിട്ടനിലെ ആദ്യ നാഷണൽ ലോട്ടറി ജേതാവായിരുന്നു മൊഹിദിൻ. 1994 നവംബറിൽ നടന്ന നറുക്കെടുപ്പിൽ 17.9 ദശലക്ഷം പൗണ്ടിന്റെ സമ്മാനം നേടിയത് മൊഹിദിനാണ്. ഒരു രാസവള ഫാക്ടറിയിലെ സാധാരണ തൊഴിലാളിയായിരുന്ന മൊഹിദിൻ ഒരു നിമിഷം കൊണ്ട് കോടീശ്വരനായി.

ടെസ്‌കോയിൽനിന്നെടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനം അടിച്ചതോടെ, ജീവിതം കീഴ്്‌മേൽ മറിഞ്ഞു. അന്നുവരെ കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ട് ഭാര്യ സയീദയ്ക്കും മൂന്ന് മക്കൾക്കുമൊപ്പം സുഖമായി ജീവിച്ചിരുന്നു മൊഹിദിൻ. ബ്ലാക്ക്‌ബേണിലെ വീട്ടിൽ മതവിശ്വാസിയും അച്ചടക്കവുമുള്ള ഗൃഹനാഥനായിരുന്നു അയാൾ. എന്നാൽ, ലോട്ടറിയടിച്ചതോടെ മൊഹിദീന് തന്നെത്തന്നെ നഷ്ടപ്പെട്ടുപോയി. ചുരുങ്ങിയ കാലംകൊണ്ടുതന്നെ, മദ്യപാനിയും അക്രമിയും സ്ത്രീലമ്പടനുമായി അയാൾ മാറി.

ബ്ലാക്ക്‌ബേണിലെ മുസ്ലിം സമൂഹത്തിന് മൊഹിദിന്റെ ഈ മാറ്റം ഉൾക്കൊള്ളാനായില്ല. അവർ അതിനെ ചെറുത്തു. മൊഹിദീൻ കുടുംബവുമൊത്ത് ഹോം കൗണ്ടീസിലേക്ക് മാറി. ലോട്ടറിയുടെ പങ്ക് ചോദിച്ച് ബന്ധുക്കളും സുഹൃത്തുക്കളും ശല്യപ്പെടുത്താൻ തുടങ്ങിയതും ഈ മാറ്റത്തിന് കാരണമായിരുന്നു. ലോട്ടറിയുടെ പരസ്യത്തിനുവേണ്ടി സംഘാടകർ മൊഹിദീന്റെ സമ്പന്ന ജീവിതം പ്രചരായുധമാക്കി. ഇതും അവരുടെ ജീവിതത്തിന്റെ താളം തെറ്റിച്ചു.

കുടുംബത്തിന്റെ പേരുമാറ്റി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അപ്പോളേക്കും ലണ്ടനിലെ വലിയ ചൂതാട്ട കേന്ദ്രങ്ങളിലെ നിത്യസന്ദർശകനായി മൊഹിദീൻ മാറിക്കഴിഞ്ഞിരുന്നു. 1998-ൽ അയാളെ ഭാര്യ ഉപേക്ഷിച്ചു. വലിയ വേശ്യാലയങ്ങളിൽ അയാൾ പതിവുകാരനായി. മാറിമാറി പെൺകുട്ടികൾക്കൊപ്പം കഴിയുക ശീലമായി. ഇതിനിടെ, ഷാർലറ്റ് ഡോയ്ൽ എന്ന യുവതി അയാളുടെ മനസ്സും കീഴടക്കി. ഈ ബന്ധത്തിൽ മൊഹിദീന് ഒരു പെൺകുട്ടി പിറന്നു.

ലോട്ടറിയടിച്ച പണത്തിന്റെ പങ്ക് ഭാര്യ അവകാശപ്പെട്ടുവെങ്കിലും ഇതിനെതിരെ മൊഹീദീൻ കോടതിയെ സമീപിച്ചു. ഒടുവിൽ, അഞ്ച് ദശലക്ഷം പൗണ്ട് നഷ്ടപരിഹാരവും വീടിന്റെ അവകാശവും സയീദക്ക് കോടതി അനുവദിച്ചു. ഒരുഘട്ടത്തിൽ തോക്കെടുത്ത് തന്നെ ഭീഷണിപ്പെടുത്തുകവരെ ചെയ്ത ഭർത്താവിൽനിന്ന് അവർ വിവാഹമോചനം തേടുകയായിരുന്നു.

മരിക്കുമ്പോൾ മൊഹിദീന്റെയൊപ്പം ആരുമുണ്ടായിരുന്നില്ല. കഠിനാധ്വാനത്തിലൂടെ വളർന്ന മൊഹിദീൻ, അപ്രതീക്ഷിതമായുണ്ടായ പണക്കൊഴുപ്പിൽ ജീവിതം മറന്ന് ആരുമില്ലാത്തവനായി മരിച്ചു. കിട്ടിയ പണം ഉപയോഗിച്ച് മക്കളെ വളർത്തിയ സയീദ പതുക്കെ ജീവിതം കരുപ്പിടിപ്പിച്ചു. അവരുടെ മൂത്തമകനിപ്പോൾ 30 വയസ്സായി. മികച്ചൊരു ബിസിനസ്സുകാരനായി അവൻ വളരുകയും ചെയ്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP