Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇതാണ് കരൾ കൊടുത്തുള്ള പ്രണയം; ഒരു ജീവൻ രക്ഷിക്കാൻ അപരിചിതയ്ക്ക് കരൾ കൊടുത്ത യുവാവിനെ മിന്ന് കെട്ടി സ്വീകർത്താവ്

ഇതാണ് കരൾ കൊടുത്തുള്ള പ്രണയം; ഒരു ജീവൻ രക്ഷിക്കാൻ അപരിചിതയ്ക്ക് കരൾ കൊടുത്ത യുവാവിനെ മിന്ന് കെട്ടി സ്വീകർത്താവ്

പ്രണയിക്കുന്നവർ പരസ്പരം ' എന്റെ കരളേ...' എന്ന് വിളിക്കുന്നത് പതിവാണ്. എന്നാൽ ഇത്തരത്തിൽ അഭിസംബോധന ചെയ്യാൻ ഏറ്റവും അർഹർ അമേരിക്കയിലെ പ്രണയിതാക്കളും പിന്നീട് ദമ്പതികളുമായിത്തീർന്ന ക്രിസ്റ്റഫർ ഡെംപ്സെയ്ക്കും ഹീതർ ക്രൂഗെറിനുമായിരിക്കും. അസുഖബാധിതയായി കിടന്നിരുന്ന ഹീതർ ക്രുഗെർ എന്ന അപരിചത യുവതിയുടെ ജീവൻ രക്ഷിക്കാനുള്ള സർജറിക്കായി തന്റെ കരളിന്റെ പാതി പകുത്തുകൊടുത്ത ത്യാഗിയാണ് ക്രിസ്റ്റഫർ എന്ന മുൻ മറൈൻ. ഇത് തന്റെ ജീവിതത്തെ മാറ്റി മറിക്കുന്ന ഒരു അനുഭവമായിരിക്കുമെന്ന് അദ്ദേഹം അന്നേ മനസിലുറപ്പിക്കുകയും ചെയ്തിരുന്നു. കരൾ പകുത്തുകൊടുത്ത് ഹീതർ ജീവിതത്തിലേക്ക് തിരിച്ച് വന്നപ്പോൾ തന്റെ പ്രണയം അവളോട് തുറന്ന് പറയുകയായിരുന്നു ക്രിസ്റ്റഫർ. തുടർന്ന് അധികം വൈകാതെ ഇരുവരും വിവാഹിതരാവുകയും ചെയ്തു.

ലിവറിന് അസുഖം ബാധിച്ച് സ്റ്റേജ് ഫോർ അവസ്ഥയിലായിരുന്നു ഹീതർ. രണ്ട് വർഷത്തോളം അവർ അസുഖബാധിതയായി കിടപ്പിലാവുകയും ചെയ്തിരുന്നു. തുടർന്ന് അവർ അതിജീവിക്കാൻ വെറും 50 ശതമാനം ചാൻസ് മാത്രമേയുള്ളുവെന്ന് ഡോക്ടർമാർ വിധിയെഴുതുകയും ചെയ്തിരുന്നു. രണ്ട് മാസത്തിനകം കരൾ മാറ്റി വച്ചിട്ടില്ലെങ്കിൽ യുവതി മരിക്കുമെന്ന് തന്നെയായിരുന്നു ഡോക്ടർമാർ നൽകി സൂചന. തുടർന്നാണ് യുവതിയുടെ കുടുംബാംഗങ്ങൾ സമയത്തോട് മത്സരിച്ച് അവർക്ക് അനുയോജ്യമായ കരൾ ദാതാവിനെ തേടിയുള്ള നെട്ടോട്ടമാരംഭിച്ചത്. യുഎസിൽ 119,000 പേർ ലിവർ ട്രാൻസ്പ്ലാന്റ് വെയിറ്റിങ് ലിസ്റ്റിലുണ്ട്.ഇതിനിടെ ഹീതറിന് യോജിച്ച് കരൾ പെട്ടെന്ന് ലഭിക്കുകയെന്നത് തീർത്തും ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഈ നിർണായക അവസരത്തിലാണ് ദൈവദൂതനെ പോലെ ക്രിസ്റ്റഫർ കരൾ ദാതാവായെത്തിയത്.

38 വയസുള്ള ക്രിസ്ററഫർ ഇത് സംബന്ധിച്ച പരിശോധനകൾക്ക് മുന്നിട്ടിറങ്ങുകയും തന്റെ കരൾ 27കാരിയായ യുവതിക്ക് അനുയോജ്യമാണെന്ന് കണ്ടെത്തുകയുമായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു കരൾ നൽകാമെന്ന വാഗ്ദാനം ക്രിസ്റ്റഫർ ഹീതറിനെ അറിയിച്ചത്. അവർ തമ്മിലുള്ള ആദ്യ സംഭാഷണവും അതായിരുന്നു.തുടർന്ന് വിജയകരമായ കരൾ മാറ്റി വച്ചതിന് ശേഷം ഇരുവരും കുറെ സമയം ഒരുമിച്ച് തന്നെയായിരുന്നു ചെലവഴിച്ചിരുന്നത്. ക്രിസ്റ്റഫറിന്റെ മോട്ടോർസൈക്കിൾ ക്ലബ് ഹീതറിന്റെ ചികിത്സക്കുള്ള ഫണ്ട് സ്വരൂപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം മാർച്ച് 16ന് യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിസ് ഹോസ്പിറ്റലിൽ വച്ചായിരുന്നു സർജറി.

സർജറി കഴിഞ്ഞ് എട്ട് മാസങ്ങൾക്ക് ശേഷമാണ് ക്രിസ്റ്റഫർ വിവാഹാഭ്യർത്ഥനയുമായി ഹിതറിന് മുന്നിലെത്തിയത്. തുടർന്ന് ഓപ്പറേഷൻ കഴിഞ്ഞ് 19 മാസങ്ങൾക്ക് ശേഷം ഇരുവരും ദമ്പതികളായി മാറുകയും ചെയ്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP