Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാമുകി പ്രണയ പരവശയായി കടിച്ച മുറിവ് ബ്രെയിൻസ്ട്രോക്കായി മാറി; 17കാരൻ മരിച്ചു; യുവതിക്കെതിരെ കേസ്; കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ

കാമുകി പ്രണയ പരവശയായി കടിച്ച മുറിവ് ബ്രെയിൻസ്ട്രോക്കായി മാറി; 17കാരൻ മരിച്ചു; യുവതിക്കെതിരെ കേസ്; കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ

മെക്സിക്കോ സിറ്റിയിൽ തന്റെ കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ച് കൊണ്ടിരിക്കവെയായിരുന്നു ജൂലിയോ മാസിയാസ് ഗോൺസാലെസ് എന്ന 17കാരൻ വിറച്ച് വിറച്ച് വീണ് മരിച്ചത്. തുടർന്ന് പാരാമെഡിക്സ് കുതിച്ചെത്തിയെങ്കിലും ഇദ്ദേഹത്തെ രക്ഷിക്കാനായില്ല. 24 വയസുള്ള കാമുകി പ്രണയപരവശയായി ഈ കൗമാരക്കാരന്റെ കഴുത്തിൽ കടിച്ചതിനെ തുടർന്ന് തലച്ചോറിലേക്കുള്ള രക്തമൊഴുക്ക് കട്ടപിടിക്കുകയും ഇതിന്റെ ഫലമായി ബ്രെയിൻസ്ട്രോക്കുണ്ടായി ജൂലിയോ മരിക്കുകയുമായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. അതിന് തൊട്ടുമുമ്പത്തെ ദിവസം കാമുകിയോടൊപ്പം ചെലവഴിച്ചപ്പോഴായിരുന്നു ഈ മധുരപ്പതിനേഴുകാരന് സ്നേഹക്കടിയേറ്റത്. ഇതോടെ യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ കാമുകിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ജൂലിയോയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്.

സംഭവത്തെ തുടർന്ന് കാമുകി ഇപ്പോൾ മുങ്ങിയെന്നാണ് റിപ്പോർട്ട്. ഇത്തരത്തിലുള്ള ' ലൗ ബൈറ്റ്' കാരണം അപകടമുണ്ടായ നിരവധി സംഭവങ്ങൾ സമീപകാലത്ത് വെളിച്ചത്ത് വന്നിരുന്നു.2011ൽ 44കാരിയായ ഒരു സ്ത്രീ ഇത്തരം കടിയേറ്റ് ഭാഗികമായി പക്ഷാഘാതം പിടിപെട്ട് കിടപ്പിലായിരുന്നു. ഇതിനെ തുടർന്ന് ഈ സ്ത്രീയുടെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഈ സ്ത്രീക്ക് പെട്ടെന്ന് ഇത്തരത്തിലുള്ള അവസ്ഥയുണ്ടാകാൻ എന്താണ് കാരണമെന്ന് തുടക്കത്തിൽ ന്യൂസിലാൻഡിലെ ഡോക്ടർമാർക്ക് മനസിലാക്കാൻ സാധിച്ചിരുന്നില്ല. തുടർന്നായിരുന്നു അവരുടെ കഴുത്തിന്റെ വലതുഭാഗത്ത് അവർ കടിച്ച പാട് ശ്രദ്ധിച്ചത്.അതിനടിയിലെ പ്രധാനപ്പെട്ട ധമനിക്ക് പരുക്കേറ്റതിനെ തുടർന്നാണീ വിഷമാവസ്ഥയുണ്ടായതെന്ന് പിന്നീട് വ്യക്തമാവുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് സ്ത്രീയുടെ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കട്ട പിടിച്ചതിനെ തുടർന്നാണ് പക്ഷാഘാതം സംഭവിച്ചത്.

ഈ സ്ത്രീയെ വാർഫിൻ എന്ന ആന്റി-കോഗുലന്റ് ഉപയോഗിച്ചായിരുന്നു ചികിത്സിച്ചിരുന്നത്. തൽഫലമായ രക്തം കട്ട പിടിക്കൽ ഒരാഴ്ച കൊണ്ട് മാറ്റാനും സാധിച്ചിരുന്നു. ഇത്തരത്തിലുള്ള കടി മൂലമുണ്ടാകുന്ന ആഘാതം വിവിധ ആളുകളിൽ വ്യത്യസ്തമായിരിക്കും. കടിയുടെ തോതനുസരിച്ചാണ് പ്രത്യാഘാതങ്ങളുണ്ടാകുന്നത്.ചിലർ പക്ഷാഘാതത്തിന് ഇരകളാവുകയോ മറ്റ് ചിലർ മരിക്കുകയോ ചെയ്യാറുണ്ട്. ഇത്തരത്തിൽ പ്രണയപരവശരായി കമിതാക്കൾ കടിക്കുന്നത് ഹിക്കീസ് എന്നും അറിയപ്പെടുന്നു. സാധാരണയായി കഴുത്തിലാണീ കടി ലഭിക്കാറുള്ളത്. ഇത് സാധാരണ സന്ദർഭങ്ങളിൽ 12 ദിസവത്തിനുള്ളിൽ മാറുകയും ചെയ്യാറുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP